കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 മാസം കൊണ്ട് ആറ് കമ്മ്യൂണിസ്റ്റുകാരെ കൊന്നവരാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകുന്നത്; മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന്, നാല് മാസം കൊണ്ട് 6 കമ്മ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയവരാണ് ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ പുറപ്പെടുന്നതിന് മുൻപ് സ്വന്തം മുഖം കണ്ണാടിയിലൊന്ന് നോക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 pinarayi-vijayan

സ്വാതന്ത്ര്യത്തിന് ശേഷം 2 വംശഹത്യകളാണ് രാജ്യത്ത് നടന്നത്. ഒന്ന്, 1984ൽ സിഖുകാരെ കൂട്ടക്കൊല ചെയ്ത ദില്ലിയിലെ സംഭവം, അത് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് നടന്നത്. രണ്ട്, 2002ൽ ഗുജറാത്തിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം സംഘപരിവാറിൻ്റെ നേതൃത്വത്തിലായിരുന്നു. ഇത്തരമൊരു പാരമ്പര്യത്തിൽ നിന്ന് ഇപ്പോഴും മുക്തരാകാത്തവരാണ് കേരളത്തിൽ വന്ന് അക്രമത്തെ കുറിച്ച് പറയുന്നത്. ഇതിൽ നിന്ന് എന്താണ് ആളുകൾ മനസിലാക്കേണ്ടത്?

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇനിയെങ്കിലും വർഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിർത്തി നാടിൻ്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറാകുമോ?

കഴിഞ്ഞ 5 വർഷത്തെ എൽഡിഎഫ് സർക്കാരും അതിനു തൊട്ടു മുൻപുള്ള യുഡിഎഫ് സർക്കാരും നടത്തിയ വികസന - സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കണക്കുകൾ നിരത്തി, കൃത്യമായ വസ്തുതകൾ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ? ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാൻ ഈ വെല്ലുവിളി ഏറ്റെടുക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

'തുടര്‍ഭരണത്തില്‍ എനിക്കത്ര താല്‍പര്യമില്ല'; കാരണം എന്തെന്ന് പറഞ്ഞ് ഇന്നസെന്റ്'തുടര്‍ഭരണത്തില്‍ എനിക്കത്ര താല്‍പര്യമില്ല'; കാരണം എന്തെന്ന് പറഞ്ഞ് ഇന്നസെന്റ്

'കുലംകുത്തി' പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍: നഗസഭയിലെ കയ്യാങ്കളി വ്യക്തിപരമെന്ന് ജോസ് കെ മാണി'കുലംകുത്തി' പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍: നഗസഭയിലെ കയ്യാങ്കളി വ്യക്തിപരമെന്ന് ജോസ് കെ മാണി

തോമസ് ഐസക് രാജ്യസഭ സ്ഥാനാർത്ഥി?; പുതിയ നീക്കവുമായി സിപിഎം..തോമസ് ഐസക് രാജ്യസഭ സ്ഥാനാർത്ഥി?; പുതിയ നീക്കവുമായി സിപിഎം..

പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി BJPസംസ്ഥാന അധ്യക്ഷൻ

English summary
Those who killed six communists in 4 months are the doves of peace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X