Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രാ നിയന്ത്രണം; കർണാടകത്തിലേക്ക് മടങ്ങാനാകാതെ ഇഞ്ചി കർഷകർ പ്രതിസന്ധിയിൽ

വയനാട്; കർണാടകം അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിൽ നിന്നുള്ള നൂറ് കണക്കിന് ഇഞ്ചികർ പ്രതിസന്ധിയിൽ. ഒരാഴ്ചക്കുള്ളിൽ കർണാടകത്തിലെ കൃഷിയിടങ്ങളിലേക്ക് മടങ്ങാൻ സാധിച്ചില്ലേങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായേക്കുമെന്ന് കർഷകർ പറഞ്ഞു. കർണാടകത്തിൽ ഇഞ്ചികൃഷി നടത്തുന്നവരിൽ ഏറെയും വയനാട്ടിൽ നിന്നുള്ളവരാണ്.

കടുത്ത പ്രതിസന്ധിയിലാണ് ഞങ്ങളിപ്പോൾ. ഇഞ്ചി നടത്ത് പിന്നാലെയാണ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോൾ വളപ്രയോഗത്തിനുള്ള സമയമായി. അത് യഥാസമയം നടന്നില്ലേങ്കിൽ വിളയെ സാരമായി ബാധിക്കും. രാസവളങ്ങൾ ലഭിക്കുന്നത് പോലും ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു, ഇവിടെ ഇരുന്നുകൊണ്ട് അവിടുത്തെ കൃഷി ഏകോപിപ്പിക്കുക എളുപ്പമല്ലെന്നും കർഷകർ പറഞ്ഞു.

agriculture-1-1614928684-1620910833.jpg -Properties

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ നിന്നുള്ള കർഷകരെ സംസ്ഥാനത്തേക്ക് കടക്കാൻ കർണാടക അധികൃതർ അനുവദിക്കുന്നില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കാത്തതിനാൽ ചിലർ ടാക്സികളിൽ യാത്ര തിരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതും തടയുകയാണെന്നും കർഷകർ ആരോപിച്ചു. വയനാട്ടിൽ നിന്ന് കുറഞ്ഞത് 3000ത്തോളം കർഷകരെങ്കിലും കർണാടകത്തിൽ ഇഞ്ചികൃഷി ചെയ്യുന്നുണ്ട്. അടിയന്തരമായി കർണാടക സർക്കാരുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ നീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+