Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനനം 1987ല്‍, ആ ക്യാപ്റ്റന്‍ ലോകകപ്പുയര്‍ത്തും, മെസ്സിയുടെ നേട്ടം പറഞ്ഞ ജ്യോതിഷിയുടെ പ്രവചനം വൈറല്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പ് ആവേശം ഇന്ത്യയില്‍ തുടങ്ങാന്‍ പോവുകയാണ്. ആരാകും കിരീടം നേടുകയെന്ന് ഉറപ്പിച്ച് പറയാനാവാത്ത സാഹചര്യമാണ്. എല്ലാ ടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട നിലയിലാണ്. എന്നാല്‍ ഇപ്പോഴിതാ പ്രശസ്ത ശാസ്ത്രീയ ജ്യോതിഷിയായ ഗ്രീന്‍സ്‌റ്റോണ്‍ ലോകകപ്പ് ജേതാക്കള്‍ ആരാകുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ജ്യോതിഷകരമായ പ്രത്യേകതകള്‍ ഏറെയുണ്ട് ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പിനെന്ന് ലോബോ പറയുന്നു.

അത് ടൂര്‍ണമെന്റിന്റെ ഫലത്തെ സ്വാധീനിക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു. കഴിഞ്ഞ മൂന്ന് ലോകകപ്പിന്റെയും ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചിരുന്നു ലോബോ. ലയണല്‍ മെസ്സി കോപ്പ അമേരിക്ക നേടുമെന്ന് നേരത്തെ ലോബോ പ്രവചിച്ചിരുന്നു. മുമ്പുള്ള ജേതാക്കളെ പ്രവചിച്ച കാര്യമാണ് ലോബോ വെളിപ്പെടുത്തിയത്. 1981ല്‍ ജനിച്ചവര്‍ വന്‍ നേട്ടം ലോകകപ്പില്‍ ഉണ്ടാക്കിയിട്ടുണ്ട്. 2011ല്‍ ഇന്ത്യക്കായി കിരീടം നേടിയ മഹേന്ദ്ര സിംഗ് ധോണിയും, 2015ല്‍ ഓസ്‌ട്രേലിയക്കായി കിരീടം നേടിയ മൈക്കിള്‍ ക്ലര്‍ക്കും 1981ല്‍ ജനിച്ചവരാണ്.

icc-world-cup-prediction

അതുപോലെ 1986ല്‍ ജനിച്ചവര്‍ക്കും നേട്ടങ്ങളുണ്ടായിരുന്നു. 2018ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം ചൂടിയപ്പോള്‍ ഹ്യൂഗോ ലോറിസായിരുന്നു ക്യാപ്റ്റന്‍. 1981 ജനിച്ച റോജര്‍ ഫെഡറര്‍ അതുപോലെ കളം നിറഞ്ഞ് നിന്നു. ഫെഡററെ വീഴ്ത്തി ഒന്നാം 1986ല്‍ ജനിച്ച റാഫേല്‍ നദാലാണ് സ്വന്തമാക്കിയത്. ഇവര്‍ക്ക് വ്യാഴവും, നെപ്റ്റിയൂണിന്റെയും ഗ്രഹനില ഏറ്റവും ശക്തമായിരിക്കും. അതുപോലെ 1987ല്‍ ജനിച്ചവര്‍ 1986ല്‍ ജനിച്ചവരെ മറികടക്കും.

റാഫേല്‍ നദാലിനെ 1987ല്‍ ജനിച്ച നൊവാക് ദ്യോക്കോവിച്ചാണ് മറികടന്നത്. അതുപോലെ 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് 1987ല്‍ ജനിച്ച മെസ്സിയാണ് നേടിയതെന്നും ലോബോ പറയുന്നു. അതേസമയം ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് ഈ ജ്യോതിഷസാഹചര്യം പരിശോധിക്കുമ്പോള്‍ ഇന്ത്യ നേടുമെന്ന് ലോബോ പ്രവചിക്കുന്നു. കാരണം രോഹിത് ശര്‍മയാണ് അവരുടെ ക്യാപ്റ്റന്‍. രോഹിത് 1987ല്‍ ജനിച്ച ക്യാപ്റ്റനാണ്. മറ്റൊരു രാജ്യത്തിനും ഇതേ വര്‍ഷം ജനിച്ച ക്യാപ്റ്റനില്ലെന്നും ലോബോ വ്യക്തമാക്കി.

കഴിഞ്ഞ തവണ ഇന്ത്യ വിജയിക്കില്ലെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. അന്ന് ഒരുപാട് പേര്‍ തന്നെ അസഭ്യം പറഞ്ഞു. ഇപ്പോള്‍ ടീമിന് വലിയ സാധ്യത കാണുമ്പോള്‍ സന്തോഷം തോന്നുന്നു. 1990ല്‍ ജനിച്ച ക്യാപ്റ്റന്‍മാരായ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ദക്ഷിണാഫ്രിക്കയുടെ ടെമ്പ ബാവുമ, പാകിസ്താന്റെ ബാബര്‍ അസം, നേരത്തെ ജനിച്ചിരുന്നെങ്കില്‍ സാധ്യതകളുണ്ടായിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും എന്ത് വന്നാലും ഇത്തവണ വിജയിക്കില്ല. ഓസീസിന്റെ ക്യാപ്റ്റന്‍ 1993ല്‍ ജനിച്ച് പാറ്റ് കമ്മിന്‍സാണെന്നും, സാധ്യത കുറവാണെന്നും ലോബോ പറഞ്ഞു.

രോഹിത് ശര്‍മയുടെ സമയം മികച്ചതാണ്. രാശി പ്രകാരം അദ്ദേഹത്തിന് ഏറ്റവും നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. എന്നാല്‍ ഗ്രഹനില പ്രകാരമുള്ള കാര്യങ്ങള്‍ അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ല. മുംബൈ ഇന്ത്യന്‍സിനായി അഞ്ച് കിരീടം നേടി. അതുപോലെ ഏഷ്യ കപ്പും നേടി. ലയണല്‍ മെസ്സിക്ക് സമാനമാണിത്. ക്ലബിന് വേണ്ടി കിരീടം നേടിയവനെന്ന പേര് മെസ്സിക്കുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി ആ പ്രകടനമില്ലെന്ന വിമര്‍ശനമുണ്ടായിരുന്നു. കോപ്പയും, ലോകകപ്പും നേടിയതോടെ അതെല്ലാം ഇല്ലാതായി. രോഹിത് ശര്‍മയ്ക്കും സമാനമാണ് കാര്യങ്ങള്‍. ഏഷ്യ കപ്പ് നേടിയ രോഹിത് ലോകകപ്പും നേടും.

ടീമിന്റെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ജാതകവും മികച്ചതാണ്. അതും വിജയത്തിന് സഹായിക്കും. അണ്ടര്‍ 19 ലോകകപ്പ് ദ്രാവിഡ് പരിശീലകനായി നേടിയിട്ടുണ്ട്. ഇത്തവണ അതിലും വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിന് നേടാനാവും. അതുകൊണ്ട് ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച സാധ്യത ഇന്ത്യക്കാണ്. അതുപോലെ തന്നെ മികച്ച കളിക്കാരും ടീമിലുണ്ടെന്നും ലോബോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+