അത് ഔട്ടാണ് ഭായ്, അമ്പയര്‍ക്ക് കണ്ണും കാണില്ലേ; കാര്‍ത്തിക്കിനെ രക്ഷപ്പെടുത്തി ഡിആര്‍എസ്
അഹമ്മദാബാദ്: ഐപിഎല്ലില്‍ വീണ്ടും വിവാദമായി മറ്റൊരു അമ്പയര്‍ പിഴവ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ താരം ദിനേഷ് കാര്‍ത്തിക്കിന്റെ ഡിആര്‍എസ് റിവ്യൂവാണ് വിവാദത്തിലായിരിക്കുന്നത്. കാര്‍ത്തിക് പുറത്താണെങ്കില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ വിധിക്കുകയും, റിവ്യൂവില്‍ അത് ഔട്ടല്ലെന്ന് തേര്‍ഡ് അമ്പയര്‍ പറയുകയുമായിരുന്നു.
പന്ത് ബാറ്റില്‍ തട്ടിയെന്ന് കാണിച്ചായിരുന്നു തീരുമാനം മാറ്റിയത്. ഇതാണ് വിവാദമായിരിക്കുന്നത്. ഇത്തവണയും അമ്പയര്‍മാരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നിരിക്കുന്നത്. വ്യാപകമായ വിമര്‍ശനമാണ് തേര്‍ഡ് അമ്പയര്‍ക്കെതിരെ ഉയരുന്നത്. ഓണ്‍ഫീല്‍ഡ് അമ്പയറുടെ കൃത്യമായ തീരുമാനമായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് എല്ലാവര്ക്കും വ്യക്തമാണ്.

തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരിയാണ് തീരുമാനം മാറ്റി കാര്‍ത്തിക് ഔട്ടല്ലെന്ന് വിധിച്ചത്. ആര്‍സിബി ആദ്യം ബാറ്റ് ചെയ്തപ്പോഴായിരുന്നു വിവാദ തീരുമാനമുണ്ടായത്. പതിനഞ്ചാം ഓവറില്‍ രാജസ്ഥാന് ബൗളര്‍ ആവേശ് ഖാന്റെ മികച്ചൊരു പന്തിന്റെ ദിശ മനസ്സിലാക്കുന്നതില്‍ ഡികെ പരാജയപ്പെടുകയായിരുന്നു. കൃത്യം മിഡില്‍ സ്റ്റമ്പിനും ലെഗ് സ്റ്റമ്പിനും ഇടയില്‍ പാഡില്‍ പന്ത് തട്ടിയതോടെ അമ്പയര്‍ ഔട്ട് നല്‍കുകയായിരുന്നു.
കാര്‍ത്തിക് ഉടനെ തന്നെ നോണ്‍ സ്ട്രൈക്കര്‍ എന്ഡിലു്ള മഹിപാല്‍ ലോംറോറിനോട് ചോദിക്കുകയും ഉടനെ തന്നെ റിവ്യുവിന് പോവുകയുമായിരുന്നു. അള്‍ട്രാ എഡ്ജില്‍ പന്ത് ചെറുതായി ഒന്ന് വ്യതിചലിക്കുന്നത് കാണാമായിരുന്നു. തൊട്ടടുത്ത് ബാറ്റുമുണ്ടായിരുന്നു. പന്തില്‍ തട്ടിയത് ബാറ്റാണെന്ന് ഉറപ്പിച്ച് തേര്‍ഡ് അമ്പയര്‍ തീരുമാനം മാറ്റുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ബാറ്റ് പാഡിന് കൊള്ളുക മാത്രമാണ് ചെയ്തത്.
അതേസമയം രാജസ്ഥാന് ടീമിന് തീരെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തൊരു തീരുമാനമായിരുന്നു ഇത്. സഞ്ജു സാംസണ് അടക്കം അവിശ്വസനീയതോടെ നോക്കി നില്‍ക്കുന്നത് കാണാമായിരുന്നു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ അടക്കം തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ബാറ്റാണ് പാഡില്‍ തട്ടിയത്. ഞെട്ടിച്ച തീരുമാനമെന്ന് വോന്‍ ട്വീറ്റ് ചെയ്തു.
ഡികെയ്ക്ക് റിവ്യൂ എടുക്കാന്‍ മടിയുണ്ടായിരുന്നു. ഔട്ടാണെന്ന് താരത്തിന് അറിയാം. ബാറ്റാണ് പാഡില്‍ കൊണ്ടതെന്നും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറഞ്ഞു. ബാറ്റ് പന്തില്‍ തട്ടിയിട്ടേയില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കാര്‍ത്തിക് മടി കൂടാതെ ഡിആര്‍എസ് എടുക്കുമായിരുന്നുവെന്ന് ഇര്ഫാന് പഠാന് ട്വീറ്റ് ചെയ്തു.
അതേസമയം രാജസ്ഥാന് കോച്ചും ഡയറക്ടറുമായ കുമാര്‍ സംഗക്കാര അമ്പയറുടെ തീരുമാനത്തില്‍ രോഷാകുലനാവുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോര്‍ത്ത് അമ്പയറോട് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് വിശദീകരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നത് കാണാം. ഡികെ 13 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായെങ്കിലും തേര്‍ഡ് അമ്പയറുടെ തീരുമാനം വ്യാപക വിമര്‍ശനത്തിന് കാരണമാവുകയായിരുന്നു.
ബാറ്റ് പന്തില്‍ തട്ടിയിരുന്നെങ്കില്‍ ഡികെ അത് നേരത്തെ അറിയുമായിരുന്നു ലോംറോറിനോട് റിവ്യു എടുക്കണോ എന്ന് ചോദിക്കില്ലായിരുന്നുവെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. ബാറ്റാണ് പാഡില്‍ തട്ടിയത്. എഡ്ജ് ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ അത് അറിയാന്‍ നേരത്തെ സാധിക്കുമായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
തീര്‍ത്തും മോശം അമ്പയറിംഗാണ് തേര്‍ഡ് അമ്പയറുടേതെന്ന് ശ്രീശാന്ത് പറഞ്ഞു. എന്ത് തീരുമാനമാണിത്. കാര്‍ത്തിക് ഔട്ടാണെന്ന് വ്യക്തമാണ്. തേര്‍ഡ് അമ്പയറുടെ യോഗ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇവര്‍ക്ക് കണ്ണുകാണില്ലേ അതോ ക്രിക്കറ്റ് പരിജ്ഞാനമില്ലേ എന്നും ശ്രീശാന്ത് ചോദിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications