പാകിസ്ഥാന്റെ കോച്ചാകുമോ..? ജഡേജയുടെ തകര്‍പ്പന്‍ മറുപടി ഇങ്ങനെ, കൈയടി
ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി എല്ലാവരേയും ഞെട്ടിച്ച പ്രകടനമായിരുന്നു അഫ്ഗാനിസ്ഥാന് പുറത്തെടുത്തത്. മുന്‍പ് നടന്ന രണ്ട് ലോകകപ്പുകളില്‍ ഒരു വിജയം മാത്രമുണ്ടായിരുന്ന അഫ്ഗാനിസ്ഥാന് ഈ ലോകകപ്പില്‍ നാല് വിജയങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചാണ് മടങ്ങിയത്. മുന്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്, ശ്രീലങ്ക എന്നീ ടീമുകളേയും നെതര്ലാന്റിനേയുമാണ് ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് തോല്‍പ്പിച്ചത്.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ജയിച്ചിരുന്നെങ്കില്‍ സെമിഫൈനലില്‍ വരെ എത്താനുള്ള സാധ്യത അഫ്ഗാന് മുന്നില്‍ തെളിഞ്ഞിരുന്നു. എട്ട് പോയന്റുമായി ആറാം സ്ഥാനത്താണ് ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഫിനിഷ് ചെയ്തത്. അതേസമയം അഫ്ഗാനിസ്ഥാന്റെ ഈ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ ഒരു ഇന്ത്യക്കാരന്റെ സാന്നിധ്യമുണ്ട്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയായിരുന്നു ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ഉപദേശകന്.

ലോകകപ്പിലുടനീളം അഫ്ഗാനിസ്ഥാന്റെ പ്രകടനം രൂപപ്പെടുത്തുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നിര്‍ണായക പങ്ക് വഹിച്ചു. അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ നിലവിലെ മുഖ്യ പരിശീലകനായ മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന് ട്രോട്ടും ടീമിന്റെ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും ലോകകപ്പ് ക്യാംപെയ്നിലെ ടീമിന്റെ മികച്ച പ്രകടനത്തിന് അജയ് ജഡേജയെ പ്രശംസിച്ചു.
അതിനിടെ പാകിസ്ഥാന് പരിശീലകനാകുമോ എന്ന ചോദ്യത്തിന് ജഡേജ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്പോര്‍ട്സ് ടാക്കുമായുള്ള സംഭാഷണത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജഡേജയോട് പാകിസ്ഥാന് ക്രിക്കറ്റ് ടീമില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍ തയ്യാറാണ്' എന്നായിരുന്നു മറുപടി പറഞ്ഞത്.
''ഞാന്‍ എന്റെ പഠനങ്ങള്‍ അഫ്ഗാനികളുമായി പങ്കിട്ടു. പാകിസ്ഥാന് ഒരിക്കല്‍ അഫ്ഗാനിസ്ഥാനെ പോലെ ആയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ടീമിലെ താരങ്ങളുടെ മുഖത്ത് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം,'' ജഡേജ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി 196 ഏകദിനങ്ങളിലും 15 ടെസ്റ്റുകളിലും പാഡണിഞ്ഞിട്ടുള്ള താരമാണ് അജയ് ജഡേജ.
അതേസമയം അടുത്ത വര്‍ഷം ജനുവരിയില്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാന് ഇന്ത്യയില്‍ പര്യടനം നടത്തും. ജനുവരി 11ന് ആരംഭിക്കുന്ന പരമ്പര ജനുവരി 17 വരെ നീളും. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യത്തേത് ജനുവരി 11 ന് മൊഹാലിയിലും, രണ്ട്, മൂന്ന് മത്സരങ്ങള്‍ യഥാക്രമം ജനുവരി 14, 17 തീയതികളില്‍ ഇന്‍ഡോറിലും ബെംഗളൂരുവിലും നടക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications