Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് വെറും അട്ടിമറിയല്ല... മുന്നറിയിപ്പാണ്; എന്തുകൊണ്ട് അഫ്ഗാനെ ഭയക്കണം? കാരണങ്ങള്‍ ഇതാ

ക്രിക്കറ്റിന്റെ തമ്പുരാക്കന്‍മാരും ലോകചാമ്പ്യന്‍മാരുമായ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ച് കൊണ്ട് അഫ്ഗാനിസ്ഥാന്‍ ഈ ലോകകപ്പില്‍ മറ്റ് ടീമുകള്‍ക്ക് വലിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോല്‍വി വഴങ്ങിയെങ്കിലും എല്ലാ കളികളിലും കരുത്ത് കാണിക്കാന്‍ ടീമിനായിട്ടുണ്ട്. അതിന്റെ ഏറ്റവും മികച്ച ഫലമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വന്നിരിക്കുന്നത് എന്ന് മാത്രം.

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ 284 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറാണ് മുന്നില്‍വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലോകചാമ്പ്യന്‍മാരെ 215 ന് പുറത്താക്കി കൊണ്ട് പോയന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. പ്രതിഭാധനരായ ഒരുപിടി താരങ്ങളുമായാണ് അഫ്ഗാന്‍ ഇത്തവണ ലോകകപ്പിന് എത്തിയിരിക്കുന്നത്. അക്കാരണം കൊണ്ട് തന്നെ മറ്റു ടീമുകള്‍ അഫ്ഗാനെ ഒന്ന് ഭയക്കുന്നത് നല്ലതായിരിക്കും.

ICC World Cup 2023

ഇംഗ്ലണ്ടിനെതിരെ ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 114 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ പിന്നീട് പൊടുന്നനെ 76 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനെ ആറ് വിക്കറ്റാണ് അഫ്ഗാന് നഷ്ടമായത്. അഫ്ഗാനിസ്ഥാനെ പോലൊരു കുഞ്ഞന്‍ ടീം അതോടെ തകരും എന്നായിരുന്നു എല്ലാവരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ പിന്നീട് ശേഷിച്ച നാല് വിക്കറ്റുകള്‍ക്കിടയില്‍ 94 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ കൂട്ടിച്ചേര്‍ത്തത്.

ഏഴാം വിക്കറ്റില്‍ റാഷിദ് ഖാനും ഇക്രം അലിഖിലും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അതിന് ശേഷം ഇക്രവും മുജീബും ചേര്‍ന്ന് 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എതിര്‍വശത്ത് ലോകോത്തര ബൗളിംഗ് നിരയായിട്ടും അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗ് ഓര്‍ഡറിന്റെ ആഴമാണ് ഇത് വെളിവാക്കുന്നത്. 21 കാരനായ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ പവര്‍ ഹിറ്റിംഗ് അഫ്ഗാന്റെ ബാറ്റിംഗിനെ യഥേഷ്ടം സഹായിച്ചു.

അഫ്ഗാന്റെ ഒമ്പതാം വിക്കറ്റ് വരെ നീളുന്ന ബാറ്റിംഗ് ലൈനപ്പ് ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. മധ്യനിര ശഅല്‍പം കൂടി താളം കണ്ടെത്തേണ്ടതുണ്ടെങ്കിലും ടോപ്പ് ഓര്‍ഡര്‍ അങ്ങേയറ്റം സ്ഥിരതയുള്ളതാണ്. അഫ്ഗാനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ്, സ്പിന്നര്‍മാരായ മുജീബ്, റാഷിദ്, മുഹമ്മദ് നബി എന്നിവര്‍ ഏത് ടീമിനേയും കറക്കി വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്.

ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാര്‍ 24 ഓവര്‍ ബൗള്‍ ചെയ്ത് 94 റണ്‍സ് മാത്രമെ വഴങ്ങിയുള്ളൂവെങ്കിലും അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍മാര്‍ 25.3 ഓവറുകളില്‍ 104 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+