Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈനലിലേക്ക് ആ രണ്ട് ടീമുകള്‍, നഥാന്‍ ലിയോണിന്റെ പ്രവചനം വൈറല്‍, സത്യമായാല്‍ കിടുക്കും..!

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ സെമി ഫൈനല്‍ ലൈനപ്പിനായുള്ള മത്സരം മുറുകയാണ്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള എല്ലാ മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് പോലും സെമി ഉറപ്പായി എന്ന് പറയാറായിട്ടില്ല. നെറ്റ് റണ്‍റേറ്റായിരിക്കും അവസാന നാല് ടീമുകള്‍ ഏത് എന്ന് നിര്‍ണയിക്കുക എന്നതിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ 12 പോയന്റുള്ള ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ്. അടുത്ത മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്തും. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ന്യൂസിലാന്റിനും ഓസ്‌ട്രേലിയയ്ക്കും എട്ട് പോയന്റാണ് ഉള്ളത്. ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നെതര്‍ലാന്റ് ടീമുകള്‍ക്ക് നാല് പോയന്റ് മാത്രമാണ് ഉള്ളത്.

ICC World Cup 2023

എന്നാലും നേരിയ സെമി സാധ്യതയുണ്ട്. ഇംഗ്ലണ്ടും ബംഗ്ലാദേശും ഏറെക്കുറെ ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഇപ്പോഴിതാ ഈ ലോകകപ്പില്‍ ആരൊക്കെയായിരിക്കും ഫൈനല്‍ കളിക്കുക എന്ന ഓസീസ് താരം നഥാന്‍ ലിയോണിന്റെ പ്രവചനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലില്‍ കളിക്കുമെന്നാണ് നഥാന്‍ ലിയോണിന്റെ പ്രവചനം.

ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ടീമാണ് ഇന്ത്യ എന്നാണ് ലിയോണ്‍ പറയുന്നത്. ആദ്യ ആറ് മത്സരങ്ങളും ജയിക്കുകയും കിരീടം നേടാനുള്ള പ്രതീക്ഷ വാനോളം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആദ്യ രണ്ടിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ പിന്നീടുള്ള 4 മത്സരങ്ങള്‍ വിജയിച്ചാണ് കിരീട പോരാട്ടത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

അതിനാല്‍ തന്നെ മനോഹരമായ ഒരു ഫൈനല്‍ പോരാട്ടം ഇരുടീമുകളും കാഴ്ച വെക്കും എന്നാണ് താരത്തിന്റെ അഭിപ്രായം. അതേസമയം ദക്ഷിണാഫ്രിക്കയും ഈ ലോകകപ്പിലെ അപകടകാരികളാണ് എന്ന് ലിയോണ്‍ പറയുന്നു. ദക്ഷിണാഫ്രിക്ക ഇപ്പോഴും ശക്തമായ ബാറ്റിംഗ് ലൈനപ്പുള്ള അപകടകരമായ ടീമാണെന്ന് ഞാന്‍ കരുതുന്നു. റാസി വാന്‍ ഡെര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ മികച്ച ഫോമിലാണ്.

ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയും ഇന്ത്യയും ചെന്നൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. ഓസ്‌ട്രേലിയയെ 199 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയും ഓസ്‌ട്രേലിയയും 13 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണയും വിജയം ഓസ്‌ട്രേലിയ്‌ക്കൊപ്പമായിരുന്നു. 2003 ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ഓസീസ് കിരീടം നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+