'പാണ്ഡ്യ തിരിച്ചു വന്നോട്ടെ.... അതിന് ഷമിയെ ബലിയാടാക്കല്ലേ...'; ടീമിനോട് ഹര്‍ഭജന്‍
ന്യൂസിലാന്റിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യയുടെ ആദ്യ നാല് കളിയില്‍ പുറത്തിരുത്തിയവര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് മുഹമ്മദ് ഷമി. 10 ഓവറില്‍ 5/54 എന്ന പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരിലേക്ക് ഷമി അടുത്ത് കൊണ്ടിരിക്കുകയാണ്. 2015, 2019 ലോകകപ്പിലും ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായിരുന്നു ഷമി.
ഇന്ത്യയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ മുഹമ്മദ് ഷമി. 31 വിക്കറ്റെടുത്ത അനില്‍ കുംബ്ലെയെ ഇന്നലത്തെ പ്രകടനത്തോടെ മറികടന്ന ഷമിക്ക് മുന്നില്‍ ഇനിയുള്ള 44 വിക്കറ്റ് വീതം വീഴ്ത്തിയ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും മാത്രമാണ്. ഈ ഫോ തുടര്‍ന്നാല്‍ നിലവില്‍ 36 വിക്കറ്റുള്ള ഷമി ഒന്നാം സ്ഥാനത്ത് എത്തും എന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്.

ഔള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പരിക്കാണ് ഷമിയുടെ പ്ലെയിംഗ് ഇലവനിലേക്കുള്ള എന്‍ട്രി എളുപ്പമാക്കിയത്. ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തില്‍ പാണ്ഡ്യ തിരിച്ചെത്തും എന്ന് ഉറപ്പാണ്. എന്നാല്‍ പാണ്ഡ്യ വന്നാല്‍ ഷമിയുടെ സ്ഥാനം തെറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാറ്റിംഗ് കൂടി ചെയ്യും എന്നതിനാല്‍ പാണ്ഡ്യയ്ക്ക് ടീമില്‍ സ്ഥാനമുറപ്പാണ്. ഇപ്പോഴിതാ മുന്‍ താരം ഹര്‍ഭജന്‍ സംഗ് ഒരു നിര്‍ദേശം ടീം ഇന്ത്യക്ക് മുന്നില്‍ വെച്ചിരിക്കുകയാണ്.
ബാറ്റിംഗ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയാലും ഇന്ത്യ തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ സ്‌പെഷ്യലിസ്റ്റ് സീമറായി മുഹമ്മദ് ഷമിയെ നിലനിര്‍ത്തണമെന്നാണ് ഹര്‍ഭജന്‍ സിംഗ് പറയുന്നത്. ' ഷമി ഒരു കമ്പ്യൂട്ടറാണ്. പന്ത് എവിടെ പിച്ച് ചെയ്യണമെന്ന് അവനറിയാം. കഠിനാധ്വാനിയും പ്രതിഭ തെളിയിച്ച കളിക്കാരനുമാണ് ഷമി. അത്തരമൊരാളെ എങ്ങനെ പുറത്തിരുത്തും എന്നാണ് ഞാന്‍ ആലോചിക്കുന്നത്,' ഹര്‍ഭജന്‍ പറഞ്ഞു.
ന്യൂസിലാന്റിനെതിരെ കളിച്ചത് മികച്ച ടീമാണെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ അദ്ദേഹം ആറാം നമ്പറില്‍ ബാറ്റ് ചെയ്യും, പക്ഷേ ഷമി ആയിരിക്കണം. നമ്പര്‍ 8 ല്‍ വേണ്ടത്. പാണ്ഡ്യയ്ക്ക് പകരം ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ടീമിലെത്തിക്കുകയും ഷമിയെ ഉള്‍പ്പെടുത്തി ബൗളിംഗ് ശക്തമാക്കുകയും ചെയ്തു. പാണ്ഡ്യ മടങ്ങിയെത്തുമ്പോള്‍ ബാറ്റ്‌സ്മാന് വേണ്ടി മുഹമ്മദ് ഷമിയെ ബലിയാടാക്കേണ്ടതില്ലെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications