Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിനേയും ദാദയേയും മറികടക്കാന്‍ കോഹ്ലിയും രോഹിതും, ചരിത്രത്തിലേക്ക് ഷമിയും; അറിയാം ലോകകപ്പ് കണക്കുകള്‍

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഏഷ്യാ കപ്പ് വിജയവും ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പര നേട്ടവും ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകിയിട്ടുണ്ട്. പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമിനെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിന് തിരഞ്ഞെടുത്തിരിക്കുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ധോണിയില്ലാത്ത ലോകകപ്പിനാണ് ഇന്ത്യ ഇറങ്ങുന്നത് എന്ന സവിശേഷതയും ഇത്തവണയുണ്ട്.

2007 ലെ ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമിലെത്തിയ ധോണി 2011 ല്‍ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായിരുന്നു. 2015 ല്‍ സെമിഫൈനലില്‍ എത്തിയ ടീമിനെ നയിച്ചതും ധോണിയായിരുന്നു. 2019 ലെ ലോകകപ്പ് ആയപ്പോഴേക്കും ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും ടീമിലെ നിര്‍ണായക താരമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ആരൊക്കെയാണ് എന്ന് നോക്കാം.

ICC WORLD CUP 2023

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആറ് ലോകകപ്പുകളിലെ 45 മത്സരങ്ങളിലും 44 ഇന്നിംഗ്സുകളിലുമായി 2278 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ആറ് സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും സച്ചിന്‍ ലോകകപ്പില്‍ നേടിയിട്ടുണ്ട്. 56.95 ശരാശരിയിലും 88.98 സ്ട്രൈക്ക് റേറ്റിലുമാണ് സച്ചിന്റെ നേട്ടം.

ടൂര്‍ണമെന്റിന്റെ 1996, 2003 പതിപ്പുകളില്‍ യഥാക്രമം 523 റണ്‍സും 673 റണ്‍സുമായി ആ എഡിഷനിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായതും സച്ചിനായിരുന്നു. 2003-ല്‍ സച്ചിന്റെ 673 റണ്‍സ് ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടിയ ഏറ്റവും ഉയര്‍ന്ന റണ്‍സാണ്. 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ 482 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നതും സച്ചിനായിരുന്നു.

വിരാട് കോഹ്‌ലി

ക്രിക്കറ്റില്‍ സച്ചിന്റെ ഒട്ടുമിക്ക റെക്കോഡുകളുടേയും അനന്തരാവകാശം പേറുന്ന വിരാട് കോഹ്ലി ഈ ലോകകപ്പിലും സച്ചിന് പിന്നില്‍ തന്നെയാണ്. 26 മത്സരങ്ങളില്‍ നിന്ന് 46.81 ശരാശരിയിലും 86.70 സ്ട്രൈക്ക് റേറ്റിലും 1030 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ താരമാണ് കോഹ്ലി. രണ്ട് സെഞ്ച്വറികളും 6 അര്‍ധസെഞ്ചുറികളും കോഹ്ലിയുടെ പേരിലുണ്ട്. സച്ചിന്റെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡ് ലോകകപ്പില്‍ കോഹ്ലി തകര്‍ക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

സൗരവ് ഗാംഗുലി

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ സൗരവ് ഗാംഗുലിയാണ് ലോകകപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍. 21 മത്സരങ്ങളില്‍ നിന്ന് 55.58 ശരാശരിയില്‍ നാല് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും സഹിതം 1006 റണ്‍സാണ് ഗാംഗുലിയുടെ സമ്പാദ്യം. 2003 ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ച നായകനാണ് സൗരവ് ഗാംഗുലി.

ICC WORLD CUP 2023

രോഹിത് ശര്‍മ്മ

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഇന്ത്യയുടെ കുതിപ്പിന് നിര്‍ണായക പങ്ക് വഹിച്ച താരമാണ് രോഹിത് ശര്‍മ്മ. ഇന്ത്യയുടെ ലോകകപ്പ് റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ള രോഹിത്, ഗാംഗുലിയെ ഈ ടൂര്‍ണമെന്റില്‍ മറികടക്കും എന്നുറപ്പാണ്. 2019-ല്‍, ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നിലയിലും ലോകകപ്പിന്റെ ഒരൊറ്റ പതിപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ ഏക കളിക്കാരനായും രോഹിത് റെക്കോഡ് ബുക്കില്‍ ഇടം നേടി.

17 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 65.20 ശരാശരിയിലും 95.97 സ്ട്രൈക്ക് റേറ്റിലും 978 റണ്‍സ് നേടിയിട്ടുണ്ട്. ആറ് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തവണ ഒരു സെഞ്ച്വറി നേടാനായാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ലോകകപ്പിലെ ആറ് സെഞ്ച്വറി എന്ന റെക്കോഡ് മറികടക്കാം.

സഹീര്‍ ഖാന്‍

ബൗളര്‍മാരുടെ പട്ടികയില്‍ സഹീര്‍ ഖാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 23 ലോകകപ്പ് ത്സരങ്ങളില്‍ നിന്ന് 20.22 ശരാശരിയില്‍ 44 വിക്കറ്റുകളും 4/42 എന്ന മികച്ച ബൗളിംഗ് പ്രകടനവും സഹീര്‍ഖാന്റേതായി ഉണ്ട്. 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ 21 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലായിരുന്നു സഹീര്‍ഖാന്‍.

ജവഗല്‍ ശ്രീനാഥ്

2000 ത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയയായ ജവഗല്‍ ശ്രീനാഥാണ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. 34 മത്സരങ്ങളില്‍ നിന്ന് 27.81 ശരാശരിയില്‍ 44 വിക്കറ്റാണ് ശ്രീനാഥ് വീഴ്ത്തിയത്. ലോകകപ്പിലെ 4/30 ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2003 ല്‍ 11 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് നേടിയ ശ്രീനാഥ് ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ICC WORLD CUP 2023

മുഹമ്മദ് ഷമി

2015-ല്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ച ഷമി ലോകകപ്പ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതാണ്. വെറും 11 മത്സരങ്ങളില്‍ നിന്ന് 15.70 ശരാശരിയില്‍ 31 വിക്കറ്റുകളും 5/69 എന്ന മികച്ച ബൗളിംഗ് പ്രകടനം ഷമിയുടെ പേരിലുണ്ട്. ഈ ലോകകപ്പില്‍ തന്നെ സഹീറിനേയും ശ്രീനാഥിനേയും ഷമി മറികടക്കാന്‍ സാധ്യത ഏറെയാണ്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം.

അനില്‍ കുംബ്ലെ

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അനില്‍ കുംബ്ലെയാണ് പട്ടികയില്‍ നാലാമത്. 18 മത്സരങ്ങളില്‍ നിന്ന് 22.83 ശരാശരിയില്‍ 4/32 എന്ന മികച്ച പ്രകടനത്തോടെ 31 വിക്കറ്റുകള്‍ ആണ് അനില്‍ കുംബ്ലെ ലോകകപ്പില്‍ നേടിയിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+