പാകിസ്ഥാന് ഇനിയും സെമിയിലെത്താം... ആ കാല്‍ക്കുലേറ്ററിങ്ങെടുത്തേ; സാധ്യതകള്‍ ഇങ്ങനെ
ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ട പാകിസ്ഥാന് നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിനാണ് പാകിസ്ഥാന് പരാജയപ്പെട്ടത്. ആവേശകരമായ പോരാട്ടമാണ് നടന്നതെങ്കിലും അവാസന ചിരി പാകിസ്ഥാനില്‍ നിന്ന് അകന്ന് പോയി. ദക്ഷിണാഫ്രിക്കയാകട്ടെ റണ്‍റേറ്റിന്റെ മികവില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തുകയും ചെയ്തു.
പാകിസ്ഥാനാകട്ടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നിന്ന് കരകയറാനും സാധിച്ചില്ല. ആറ് കളികളിലും നാലിലും തോറ്റ പാകിസ്ഥാന് മുന്നില്‍ ശ്രീലങ്ക, ആസ്ട്രേലിയ, ന്യൂസിലാന്റ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഉള്ളത്. സെമി പ്രതീക്ഷ സജീവമായി നിലനിര്‍ത്താന്‍ പാകിസ്ഥാന് ഇന്നലെ ജയം അനിവാര്യമായിരുന്നു. എങ്കിലും സെമി സ്വപ്നം പാകിസ്ഥാന് മുന്നില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല.

സ്വന്തം ജയത്തോടൊപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി അനുകൂലമായാല്‍ പാകിസ്ഥാന് സെമിയിലെത്താം. എന്നാല്‍ അതിന് അത്ഭുതങ്ങള്‍ സംഭവിക്കണം. നിലവില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്ക് പത്ത് പോയന്റാണ് ഉള്ളത്. ദക്ഷിണാഫ്രിക്ക ആറ് കളികളില്‍ അഞ്ചെണ്ണം ജയിച്ചപ്പോല്‍ ഇന്ത്യ കളിച്ച അഞ്ചിലും ജയിച്ചു. മൂന്നാം സ്ഥാനത്ത് 8 പോയിന്റുമായി ന്യൂസിലന്‍ഡും നാലാം സ്ഥാനത്ത് 6 പോയിന്റുമായി ഓസ്ട്രേലിയയുമാണ്.
ഇന്ന് ന്യൂസിലാന്റും ഓസ്ട്രേലിയയും തമ്മിലാണ് മത്സരം. ന്യൂസിലാന്റ് ഇന്ന് ജയിച്ചാല്‍ റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തും. ഓസ്ട്രേലിയയാണ് ജയിക്കുന്നതെങ്കില്‍ പോയന്റ് പട്ടികയില്‍ മാറ്റമുണ്ടാകില്ല. അതേസമയം നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്യാം.
ഇനി പാകിസ്ഥാന്റെ സെമിയിലേക്കുള്ള മുന്നോട്ട് പോക്ക് എങ്ങനെയാണ് എന്ന് നോക്കാം. നെറ്റ് റണ്‍ റേറ്റ് പോരാട്ടത്തില്‍ മുന്നിലെത്താന്‍ പാകിസ്ഥാന് അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ വിജയിക്കണം. ഇനി പാകിസ്ഥാന് ഒക്ടോബര്‍ 31 ന് ബംഗ്ലാദേശിനെതിരെയും നവംബര്‍ 4 ന് ന്യൂസിലാന്‍ഡിനെതിരെയും നവംബര്‍ 11 ന് ഇംഗ്ലണ്ടിനെതിരെയുമാണ് മത്സരമുള്ളത്.
മൂന്ന് മത്സരങ്ങളും ജയിച്ചാലും പാകിസ്ഥാന് പരമാവധി 10 പോയന്റേ നേടാന്‍ സാധിക്കൂ. അതിനാലാണ് മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ പാകിസ്ഥാന് നിര്‍ണായകമാകുന്നത്. നിലവില്‍ പോയന്റ് ടേബിളില്‍ മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ള ന്യൂസിലന്‍ഡോ ഓസ്ട്രേലിയയോ ശ്രീലങ്കയോ അടുത്ത മത്സരങ്ങളില്‍ തുടര്‍ പരാജയം ഏറ്റുവാങ്ങണം. അടുത്ത 4 മത്സരങ്ങളില്‍ 3 എണ്ണത്തിലും ഓസ്ട്രേലിയ തോറ്റാല്‍ പാകിസ്ഥാന് സഹായകമാകും.
ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് 8 പോയിന്റും പാകിസ്ഥാന് 10 പോയിന്റുമാകും. ഓസ്ട്രേലിയ അവരുടെ അടുത്ത 4 മത്സരങ്ങളില്‍ 2 എണ്ണത്തില്‍ തോറ്റാലും പാകിസ്ഥാന് നേരിയ സാധ്യതയുണ്ടാകും. പക്ഷേ പാകിസ്ഥാന് മുന്നോട്ട് പോകാന്‍ നെറ്റ് റണ്‍ റേറ്റിനെ ആശ്രയിക്കേണ്ടി വരും.
ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളോടാണ് ഓസ്ട്രേലിയയ്ക്ക് ഇനി മത്സരമുള്ളത്. ഇനി ന്യൂസിലാന്റിന്റെ പ്രകടനവും പാകിസ്ഥാനെ സഹായിക്കും. ന്യൂസിലന്റ് അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും തോല്‍ക്കുകയും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും അവരുടെ അടുത്ത 4 മത്സരങ്ങളില്‍ 2 എണ്ണമെങ്കിലും തോല്‍ക്കുകയും ചെയ്യണം. അപ്പോള്‍ ന്യൂസിലന്‍ഡിന് 8 പോയിന്റ് മാത്രമേ ഉണ്ടാകൂ. പാകിസ്ഥാന് 10 പോയിന്റുമായി ഫിനിഷ് ചെയ്യാം.
ന്യൂസിലാന്റ് ഒരു മത്സരത്തില്‍ ജയിച്ചാല്‍ ഇരുടീമുകള്‍ക്കും 10 പോയന്റാകും. അങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍ റേറ്റായിരിക്കും വിധി നിശ്ചയിക്കുക. ന്യൂസിലന്‍ഡിന് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്, ശ്രീലങ്ക എന്നിവരെയാണ് ഇനി നേരിടാനുള്ളത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications