Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്രേയസിനും രാഹുലിനും ഉറച്ച പിന്തുണ നല്‍കി, ആ ക്രെഡിറ്റ് ദ്രാവിഡിനുള്ളത്'; തുറന്ന് പറഞ്ഞ് രോഹിത്

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. 2019 ലെ ലോകകപ്പ് സെമിയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. സെമിക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കളിക്കാരെ പിന്തുണച്ചതിനും അവര്‍ക്ക് വ്യക്തമായ റോള്‍ നല്‍കിയതിനും ദ്രാവിഡ് ഒരുപാട് കൈയ്യടി അര്‍ഹിക്കുന്നുവെന്ന് രോഹിത് പറഞ്ഞു.

ചില കളിക്കാരെ തങ്ങള്‍ പിന്തുണച്ചിട്ടുണ്ടെന്നും അവര്‍ക്ക് വ്യക്തമായ റോള്‍ നല്‍കിയിട്ടുണ്ടെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഇതിന് രാഹുല്‍ ദ്രാവിഡ് വഹിച്ച പങ്ക് വളരെ വലുതാണ്. ടീം മാനേജ്മെന്റിന്റെ മികച്ച പിന്തുണ ലഭിച്ച കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരിനെയും പോലുള്ളവരെ കുറിച്ചാണ് രോഹിത് സംസാരിച്ചത്. നിങ്ങള്‍ ഇങ്ങനെയാണ് കളിക്കാന്‍ തീരുമാനിച്ചതെങ്കില്‍ വ്യക്തത ഉണ്ടായിരിക്കണം.

ICC World Cup 2023

നിങ്ങള്‍ കളിക്കാരെ മികച്ച രീതിയില്‍ പിന്തുണയ്ക്കണം. ചില റോളുകള്‍ നല്‍കിയ കളിക്കാര്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കിയിട്ടുണ്ട് എന്നും രോഹിത് പറഞ്ഞു. അതിന് രാഹുല്‍ ദ്രാവിഡിന് ക്രെഡിറ്റ് നല്‍കണം. ഭാവിയിലും തങ്ങള്‍ അത് തുടരുമെന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഒരു നിമിഷം ഞങ്ങള്‍ നാലുപേരും പന്തെറിഞ്ഞു, കാണികള്‍ ആ നിമിഷം ആസ്വദിച്ചു.

അതേസമയം കളി നന്നായി മനസിലാക്കുകയും സ്ഥിരത പുലര്‍ത്തുകയും ചെയ്യുന്ന ന്യൂസിലന്‍ഡാണ് ലോകകപ്പിലെ ഏറ്റവും അച്ചടക്കമുള്ള ടീമെന്ന് രോഹിത് ശര്‍മ സമ്മതിച്ചു. അവര്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നു. എതിര്‍ ടീമിനെ നന്നായി മനസ്സിലാക്കുന്നു. എതിരാളികളുടെ മാനസികാവസ്ഥ മനസിലാക്കുന്നു. എല്ലാ ഐ സി സി ടൂര്‍ണമെന്റുകളുടെയും സെമിയും ഫൈനലും അവര്‍ വളരെ സ്ഥിരതയോടെ ആണ് കളിക്കുന്നത് എന്നും രോഹിത് നിരീക്ഷിച്ചു.

ഐ സി സി ടൂര്‍ണമെന്റുകളില്‍ ന്യൂസിലന്‍ഡിന് ഇന്ത്യയെക്കാള്‍ മുന്‍തൂക്കമുണ്ട്. അതിനാല്‍ തന്നെ സെമി കടമ്പ ഇന്ത്യയ്ക്ക് മറികടക്കാന്‍ കഴിഞ്ഞാല്‍ ലോകകപ്പ് നേടാനുള്ള സാധ്യത ഇന്ത്യയ്ക്കായിരിക്കും കൂടുതല്‍ എന്നാണ് ക്രിക്കറ്റ് വിദ്ഗ്ധരെല്ലാം പറയുന്നത്. 2007 മുതല്‍ എല്ലാ ലോകകപ്പുകളിലും സെമി ഫൈനല്‍ കളിച്ച ടീമാണ് ന്യൂസിലാന്റ്. 2015, 2019 ലോകകപ്പുകളില്‍ റണ്ണേഴ്‌സ് അപ്പുമായിരുന്നു.

ഈ ലോകകപ്പില്‍ ആദ്യ നാല് മത്സരങ്ങളും ജയിച്ചാണ് ന്യൂസിലാന്റ് തുടങ്ങിയതെങ്കിലും പിന്നീട് തുടരെ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ ജയിച്ച് പോയന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായാണ് ന്യൂസിലാന്റ് സെമി ബര്‍ത്ത് ഉറപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+