Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാറ്റിംഗിലെ പെര്‍ഫെക്ഷനാണ് സച്ചിന്‍, ഞാന്‍ അദ്ദേഹത്തെപ്പോലെ മഹാനല്ല'; സച്ചിനാണ് ഹീറോയെന്ന് കോലി

സമകാലിക ക്രിക്കറ്റിലെ എന്നല്ല ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹാന്‍മാരായ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് വിരാട് കോലിയുടെ സ്ഥാനം. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയതോടെ അത് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ് കോലി. ഏകദിനത്തിലെ 49-ാം സെഞ്ച്വറിയാണ് കോലി ഇന്നലെ കുറിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിവരുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താനും കോലിക്കായി.

ഇനി ഒരു സെഞ്ച്വറി കൂടി നേടിയാല്‍ റെക്കോഡ് ബുക്കില്‍ ഒറ്റക്ക് ഇടം നേടാനും കോലിക്കാകും. മാത്രമല്ല സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരം കോലിയാകും. സച്ചിനേക്കാള്‍ പകുതിയോളം മത്സരങ്ങള്‍ കുറവ് കളിച്ചാണ് കോലി നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത് എന്നതാണ് സവിശേഷത. എന്നാല്‍ റെക്കോഡില്‍ സച്ചിനൊപ്പമെത്തിയെങ്കിലും താന്‍ സച്ചിനോളം മഹാനാകില്ല എന്നാണ് കോലി പറയുന്നത്.

ICC World Cup 2023

പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു കോലിയുടെ പ്രതികരണം. സച്ചിനാണ് തന്റെ ഹീറോയെന്നും അദ്ദേഹത്തിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തുന്നത് തനിക്ക് ഒരു പ്രത്യേക നിമിഷമാണെന്നും കോലി പറഞ്ഞു. എന്നാല്‍ സച്ചിന്‍ ക്രിക്കറ്റ് ഇതിഹാസമാണ് എന്നും എപ്പോഴും അദ്ദേഹം തന്റെ നായകനായിരിക്കുമെന്നും കോലി കൂട്ടിച്ചേര്‍ത്തു. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക യാത്രയാണ്.

സച്ചിനില്‍ നിന്ന് പ്രത്യേക സന്ദേശം ലഭിക്കുന്നതിന് തന്നെ ഒരുപാട് അര്‍ത്ഥമുണ്ടെന്നും കോലി പറഞ്ഞു. ' ഇത് തികച്ചും സവിശേഷമാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ബാറ്റിംഗില്‍ അദ്ദേഹത്തിന്റെ പെര്‍ഫെക്ഷന്‍ അതുല്യമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ പോലെ ഞാന്‍ മഹാനായിരിക്കില്ല. എന്ത് സംഭവിച്ചാലും അദ്ദേഹം എപ്പോഴും എന്റെ ഹീറോയായിരിക്കും,' കോലി പറഞ്ഞു.

277 ഇന്നിംഗ്‌സില്‍ നിന്നാണ് കോലി 49-ാം സെഞ്ച്വറി കുറിച്ചത്. സച്ചിനാകട്ടെ 451 മത്സരങ്ങളിലാണ് 49 സെഞ്ച്വറി നേടിയത്. വിരാട് കോലിക്ക് ഏകദിനത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 119 പന്തില്‍ നിന്നാണ് കോലി 49-ാം സെഞ്ച്വറി കുറിച്ചത്. 35-ാം പിറന്നാള്‍ ദിനത്തിലാണ് റെക്കോഡ് സെഞ്ച്വറി പിറന്നത് എന്നതും അവിസ്മരണീയമാണ്. ഈ ലോകകപ്പില്‍ കോലിയുടെ രണ്ടാം സെഞ്ച്വറിയാണ് ഇത്.

ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കോലി. ഇന്നലെ 243 റണ്‍സിനാണ് ഇന്ത്യ ജയം എട്ടാം ജയം കുറിച്ചത്. താരത്തിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ 326 റണ്‍സ് സ്‌കോര്‍ ചെയ്തു. ദക്ഷിണാഫ്രിക്ക 83 റണ്‍സിന് പുറത്തായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+