കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ധോണിയിലെ കളിക്കാരനെ ഇത്തവണ അധികം കാണില്ല, ക്യാപ്റ്റന്‍സിയില്‍ തകര്‍ക്കും!!

Google Oneindia Malayalam News

ദുബായ്: മഹേന്ദ്ര സിംഗ് ധോണിയെ മുംബൈക്കെതിരായ വിജയത്തില്‍ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇത്തവണ ധോണിയെ ബാറ്റ്‌സ്മാന്‍ പിന്‍സീറ്റിലായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ചെന്നൈക്ക് വന്‍ വിജയങ്ങള്‍ സമ്മാനിക്കുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. മുംബൈക്കെതിരായ മത്സരത്തില്‍ അത്തരം കാര്യങ്ങള്‍ പ്രകടമായിരുന്നു. ബൗളര്‍മാരെ കൃത്യമായി ഉപയോഗിച്ചത് അടക്കമുള്ള കാര്യങ്ങളും മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചു. ധോണി ആദ്യ മത്സരത്തില്‍ സ്‌കോര്‍ പോലും ചെയ്യാതെയാണ് ടീം ജയിച്ചതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

1

സ്പിന്നില്‍ കുത്തിത്തിരിയുന്ന പിച്ചായിരുന്നു യുഎഇയില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് സിഎസ്‌കെയുടെ വിജയത്തെ അംഗീകരിക്കേണ്ടതാണ്. ധോണിയുടെ മികവാണ് ഇതില്‍ പ്രധാനം. രണ്ട് കാര്യങ്ങളാണ് ഇതില്‍ എടുത്ത് പറയേണ്ടതാണ്. ഒന്ന് ധോണി പൂജ്യം നോട്ടൗട്ടായിരുന്നു. ചെന്നൈയുടെ അഞ്ച് വിക്കറ്റും നഷ്ടപ്പെട്ടിരുന്നു. ഇവിടെ ധോണി എന്ന് ബാറ്റ്‌സ്മാനെ കാണാന്‍ സാധിക്കില്ല. എന്നിട്ടും ടീം വിജയിച്ചു. ധോണിയെന്ന ക്യാപ്റ്റനാണ് യുഎഇയില്‍ ആധിപത്യം കാണിക്കാന്‍ പോകുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

ധോണിയെന്ന ബാറ്റ്‌സ്മാനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ അത് കാണാന്‍ സാധിക്കാതിരുന്നാല്‍ അമ്പരക്കേണ്ട കാര്യമില്ല. ടീമിന്റെ ആവശ്യം കണക്കിലെടുത്ത് ധോണിയെന്ന ക്യാപ്റ്റന്റെ ഭാഗ്യങ്ങളാണ് സിഎസ്‌കെ ആരാധകര്‍ പ്രതീക്ഷിക്കേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സാം കറനെയും ലുങ്കി എന്‍ഗിഡിയെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് നല്ല തീരുമാനമായിരുന്നു. പിന്നീട് കറനെയും ജഡേജയെയും നേരത്തെ ഇറക്കി കളി മാറ്റിമറിച്ചു. ഇതെല്ലാം ധോണിയെന്ന ക്യാപ്റ്റന്‍ ഇത്തവണ പ്രതിഭയെ വെല്ലുന്ന പ്രകടനം പുറത്തെടുക്കുമെന്നതിന്റെ സൂചനയാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം രണ്ടാം മത്സരത്തില്‍ ചെന്നൈ ഇന്ന് രാജസ്ഥാനെ നേരിടുകയാണ്. മുംബൈയെ നേരിട്ടത് പോലെയുള്ള സാഹചര്യമല്ല അവിടെയുള്ളത്. നല്ല രീതിയില്‍ ചെന്നൈ ബൗളര്‍മാര്‍ തല്ല് വാങ്ങി. യുഎഇയിലെ കുത്തിതിരിയുന്ന പിച്ചില്‍ സഞ്ജു സാംസണിന്റെ പ്രകടനമാണ് നിര്‍ണായകമായി മാറിയത്.

English summary
IPL 2020: sanjay manjrekkar says captain in ms dhoni shines this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X