കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: സൗരവ് ഗാംഗുലി ഭിന്നതാല്‍പര്യ കുരുക്കില്‍, ശ്രേയസ് അയ്യരുടെ വാക്കുകള്‍ ദാദയ്ക്ക് പൂട്ടിടും!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലില്‍ ആദ്യ രണ്ട് മത്സരങ്ങളുടെ പോരാട്ടം കൊണ്ട് തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. എന്നാല്‍ അതിനിടയിലൊരു വിവാദം കൂടി വന്നിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഭിന്നതാല്‍പര്യ കുരുക്കിലേക്ക് വീണിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞ കാര്യങ്ങളാണ് ഗാംഗുലിക്ക് കുരുക്കായിരിക്കുന്നത്. തന്നെ സഹായിച്ചെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് അദ്ദേഹത്തിന് വലിയ കുരുക്കായി മാറും.

ടോസിന് ശേഷം പറഞ്ഞത്

ടോസിന് ശേഷം പറഞ്ഞത്

ടോസ് നേടിയത് പഞ്ചാബായിരുന്നെങ്കിലും അതിന് ശേഷം സംസാരിച്ച അയ്യരാണ് ഗാംഗുലിയെ കുരുക്കിലേക്ക് നയിച്ചത്. കമന്റേറ്റര്‍ സൈമണ്‍ ഡൗളിനോടായിരുന്നു ശ്രേയസ് സംസാരിച്ചത്. റിക്കി പോണ്ടിംഗും സൗരവ് ഗാംഗുലിയും തന്നെ സഹായിച്ചതിനാല്‍ ഭാഗ്യവാനാണെന്നായിരുന്നു അയ്യര്‍ പറഞ്ഞത്. ബിസിസിഐ നിയമപ്രകാരം ഒരാള്‍ ഒന്നില്‍ കൂടുതല്‍ പദവികള്‍ കൈകാര്യം ചെയ്യാന്‍ പാടില്ല എന്നാണ്. അങ്ങനെ വന്നാല്‍ അയാള്‍ രാജിവെക്കണം.

ഇത്തവണ തന്നെയാണോ?

ഇത്തവണ തന്നെയാണോ?

ആദ്യ ഘട്ടത്തില്‍ എല്ലാവര്‍ക്കും സംശയമുയര്‍ന്ന കാര്യമായിരുന്നു ഗാംഗുലി ഇത്തവമയും സഹായിച്ചോ എന്ന്. കഴിഞ്ഞ തവണ ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായിരുന്നു. എന്നാല്‍ ബിസിസിഐ അധ്യക്ഷനായ ശേഷം ഈ പദവി ഗാംഗുലി ഒഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണയും തനിക്ക് ഗാംഗുലി ഉപദേശം തന്നെന്നും, പ്രകടനവും ക്യാപ്റ്റന്‍സിയും മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും വ്യക്തമാക്കി.

അവരാണ് എളുപ്പമാക്കിയത്

അവരാണ് എളുപ്പമാക്കിയത്

ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് ചില സ്വഭാവ സവിശേഷതകള്‍ ആവശ്യമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ അത് നേടിയെടുത്തിട്ടുണ്ടെന്ന് കരുതുന്നു. എന്നാല്‍ നിങ്ങള്‍ക്കൊപ്പം പോണ്ടിംഗും ഗാംഗുലിയും ഉണ്ടെങ്കിലും, ക്യാപ്റ്റന്‍സിയെന്ന ജോലി കുറച്ച് കൂടി എളുപ്പമാകുമെന്നും അയ്യര്‍ പറഞ്ഞു. നേരത്തെ ഡല്‍ഹിയുടെ പാര്‍ട്ണര്‍മാരായ ജെഎസ്ഡബ്‌ള്യു ഗ്രൂപ്പ് അവരുടെ സിമന്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഗാംഗുലിയെ നിയമിച്ചിരുന്നു. ഇത് ഭിന്നതാല്‍പര്യങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

ഗാംഗുലി തന്നെ പ്രതിക്കൂട്ടില്‍

ഗാംഗുലി തന്നെ പ്രതിക്കൂട്ടില്‍

ഭിന്നതാല്‍പര്യങ്ങള്‍ക്കെതിരെ എല്ലാ കാലത്തും ഗാംഗുലി നിലപാടെടുക്കാറുണ്ട്. ശ്രേയസ് ക്രിക്കറ്ററെന്ന നിലയില്‍പറഞ്ഞ കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് താരങ്ങള്‍പറയുന്നത്. എന്നാല്‍ ബിസിസിഐയ്ക്കും ഐപിഎല്‍ മാനേജ്‌മെന്റിനും ഇക്കാര്യത്തില്‍ പിഴച്ചെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി ക്യാപിറ്റല്‍സുമായി അടുത്ത ബന്ധം നേരത്തെ തന്നെ ഗാംഗുലിക്കുണ്ട്. ഫാന്റസി സ്‌പോര്‍ട്‌സ് അടക്കമുള്ളവയുമായി സഹകരിക്കാനുള്ള ഗാംഗുലിയുടെ നീക്കങ്ങളും സംശയത്തിന്റെ നിഴലിലാണ്.

English summary
IPl 2020: sourav ganguly mentored delhi team, shreyas iyer words prove that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X