ബ്രൂക്കിന്റെ സ്മാഷ് ഹിറ്റില്‍ ഹൈദരാബാദിന് മിന്നും ജയം, പൊരുതി വീണ് കൊല്‍ക്കത്ത
ദില്ലി: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 23 റണ്‍സ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 229 റണ്‍സ്് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കെകെആറിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസിനെ നഷ്ടമായി.
മൂന്ന് പന്ത്‌നേരിട്ട ഗുര്‍ബാസ് റണ്‍സെടുക്കും മുമ്പാണ് പുറത്തായത്. വെങ്കടേഷ് അയ്യരും അധികം വൈകാതെ പുറത്തായി. 11 പന്തില്‍ പത്ത് റണ്‍സ് മാത്രമായിരുന്നു താരം എടുത്തത്. പിന്നാലെ സുനില്‍ നരെയ്‌നെയും ടീമിന് നഷ്്ടമായി. പിന്നീടായിരുന്നു നിതീഷ് റാണയുടെയും നാരായണ്‍ ജഗദീഷന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. നിതീഷ് റാണ 41 പന്തില്‍ 75 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററായി.

ജഗദീഷന്‍ 21 പന്തില്‍ 36 റണ്‍സടിച്ചു. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും താരമടിച്ചു. റാണയുടെ ഇന്നിംഗ്‌സില്‍ ആറ് സിക്‌സറുണ്ടായിരുന്നു. അതേസമയം 31 പന്തില്‍ 58 റണ്‍സടിച്ച റസ്സലും മത്സരത്തില്‍ തിളങ്ങി. ഹൈദരാബാദ് ബൗളര്‍മാരില്‍ രണ്ട് വിക്കറ്റെടുത്ത ജാന്‍സനും, മായങ്ക് മാര്‍ക്കണ്ഡെയും തിളങ്ങി.
നേരത്തെ ഹാരി ബ്രൂക്കിന്റെ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് ഹൈദരാബാദ് ഇന്നിംഗ്‌സിന് കരുത്തായത്. ഹൈദരാബാദിന് ഇന്ന് എല്ലാ അര്‍ത്ഥത്തിലും ബാറ്റിംഗ് ക്ലിക്കായ ദിവസമായിരുന്നു. ടോസ് നേടിയ കെകെആര്‍ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ വിലയേറിയ താരം ഹാരി ബ്രൂക്കിന്റെ വമ്പനടികളാണ് ഇന്ന് കണ്ടത്.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
ബ്രൂക്ക് 55 പന്തിലാണ് സെഞ്ച്വറി തികച്ചത്. താരം പുറത്താവാതെ നിന്നു. പന്ത്രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അവസാന ഓവറിലാണ് താരം സെഞ്ച്വറി തികച്ചത്. 4.1 ഓവറില്‍ ആദ്യ വിക്കറ്റ് പോകുമ്പോള്‍ 46 റണ്‍സ് ടീമിനുണ്ടായിരുന്നു. മായങ്ക് അഗര്‍വാള്‍ 9 റണ്‍സെടുത്ത് പുറത്താക്കി. രാഹുല്‍ ത്രിപാഠിയും ഇതേ സ്‌കോറില്‍ പുറത്താക്കി. പിന്നീടായിരുന്നു ക്യാപ്റ്റന്‍ ഈഡന്‍ മാക്രത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.
അതേസമയം തന്റെ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ബ്രൂക്ക് കാഴ്ച്ച വെച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിലും താരം വന്‍ പരാജയമായിരുന്നു. അതേസമയം മത്സരത്തില്‍ മാക്രവും ഹാരി ബ്രൂക്കും ചേര്‍ന്ന ഇന്നിംഗ്‌സാണ് ടീമിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മാക്രം 26 പന്തില്‍ 50 റണ്‍സടിച്ചു. അഞ്ച് സിക്‌സറുകളും രണ്ട് ബൗണ്ടറിയും അടിച്ചു.
മാക്രത്തിന് ശേഷം വന്ന അഭിഷേക് ശര്‍മയും വമ്പനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. 17 പന്തിലാണ് അഭിഷേക് 32 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. കൊല്‍ക്കത്ത നിരയില്‍ ആേ്രന്ദ റസ്സല്‍ മൂന്ന് വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications