IPL 2023: കഷ്ടകാലം പിടികൂടിയ മുംബൈ; വിനയായത് ഇഷാന്‍ കിഷന്റേയും ഗ്രീനിന്റേയും പരിക്ക്
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന് വിനയായത് രണ്ട് സൂപ്പര്‍താരങ്ങളുടെ അപ്രതീക്ഷിത പരിക്കുകള്‍. ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കാണ് ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റത്. ഐപിഎല്ലില്‍ പല തവണ 200 പ്ലസ് സ്‌കോര്‍ ചേസ് ചെയ്ത് പിടിച്ചിട്ടുള്ളവരാണ് മുംബൈ ഇന്ത്യന്‍സ്.
ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 234 റണ്‍സ് എന്ന വിജയലക്ഷ്യം അല്‍പം വലുതാണെങ്കിലും പുകള്‍പെറ്റ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരക്ക് അസാധ്യമായ സ്‌കോര്‍ ആയിരുന്നില്ല. എന്നാല്‍ ഫോമിലുള്ള ഇഷാന്‍ കിഷനും കാമറൂണ്‍ ഗ്രീനും പരിക്കേറ്റ് മടങ്ങിയത് മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയായി. ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്സിന്റെ 16-ാം ഓവറിന് ശേഷം കണ്ണിന് പരിക്കേറ്റതോട ഇഷാന്‍ കിഷന്‍ കളം വിട്ടിരുന്നു.

തന്റെ മൂന്നാം ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ക്രിസ് ജോര്‍ദാനെ ആശ്വസിപ്പിക്കാന്‍ എത്തിയതായിരുന്നു ഇഷാന്‍ കിഷന്‍. ഇതിനിടെ അബദ്ധവശാല്‍ ഇഷാന്‍ കിഷന്റെ ഇടതുകണ്ണില്‍ ക്രിസ് ജോര്‍ദാന്റെ ഇടത് കൈമുട്ട് തട്ടിുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇഷാന്‍ കിഷന് വൈകാതെ കളം വിട്ടു. അവസാന 4 ഓവറുകളില്‍ ഇഷാന്‍ കിഷന് പകരക്കാരനായി വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് കളത്തിലിറക്കി.
മറുപടി ബാറ്റിംഗിന് ഇഷാന്‍ കിഷന് പകരം നെഹാല്‍ വധേരയാണ് രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ഈ സീസണില്‍ വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ നെഹാല്‍ വധേരക്ക് പക്ഷെ ടോപ് ഓര്‍ഡറില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ തന്നെ നെഹാല്‍ വധേരയെ മുംബൈ ഇന്ത്യന്‍സിന് നഷ്ടമായി. പിന്നാലെ കാമറൂണ്‍ ഗ്രീന്‍ ഇറങ്ങിയെങ്കിലും പരിക്കേറ്റതോടെ റിട്ടയര്‍ട്ട് ഹര്‍ട്ടായി.
ഗ്രീന്‍ പിന്നീട് മടങ്ങിയെത്തിയപ്പോഴേക്കും രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു. സൂര്യകുമാര്‍ യാദവ് (38 പന്തില്‍ 61), തിലക് വര്‍മ (14 പന്തില്‍ 43), കാമറൂണ്‍ ഗ്രീന്‍ (20 പന്തില്‍ 30) എന്നിവര്‍ മാത്രമാണ് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈ നിരയില്‍ പൊരുതുകയെങ്കിലും ചെയ്തത്. ഗുജറാത്തിനായി മോഹിത് ശര്‍മ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ജോഷ്വാ ലിറ്റില്‍ ഒരു വിക്കറ്റും വീഴ്ത്തി.












Click it and Unblock the Notifications