സൂര്യ പ്രഭാവത്തില്‍ ആര്‍സിബി ചാമ്പലായി, വാംഖഡെയില്‍ മുംബൈയുടെ വിജയക്കുതിപ്പ്
മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റിന്റെ ഗംഭീര ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം അനായാസമാണ് മുംബൈ മറികടന്നത്. 16.3 ഓവറിലായിരുന്നു മുംബൈ വമ്പന്‍ വിജയലക്ഷ്യം നേടിയെടുത്തത്. സൂര്യകുമാര്‍ യാദവിന്റെ വമ്പനടികള്‍ക്ക് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് മറുപടിയില്ലാതായി പോവുകയായിരുന്നു.
ഗംഭീര തുടക്കമാണ് ടീമിന് ലഭിച്ചത്. ഇഷാന്‍ കിഷന്റെ കൗണ്ടര്‍ അറ്റാക്കിംഗായിരുന്നു മുംബൈയുടെ കരുത്ത്. 21 പന്തില്‍ കിഷന്‍ 2 റണ്‍സടിച്ചു. നാല് വീതം സിക്‌സറുകളും ബൗണ്ടറികളും താരം പറത്തി. രോഹിത് ശര്‍മ(7) പക്ഷേ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. 4.4 ഓവറില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 51 റണ്‍സാണ് ചേര്‍ത്തത്.

അതേസമയം കൂട്ടുകെട്ട് പിരിഞ്ഞ ശേഷം ടീമിനെ അക്ഷരാര്‍ഥത്തില്‍ മുന്നോട്ട് കൊണ്ടുപോയത് സൂര്യകുമാര്‍ യാദവാണ്. സൂര്യയുടെ പ്രകടനം ബാംഗ്ലൂരിനെ ഞെട്ടിക്കുന്നതായിരുന്നു. 35 പന്തിലാണ് താരം 52 റണ്‍സടിച്ചത്. ആറ് സിക്‌സറുകളും ഏഴ് ബൗണ്ടറിയും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എവിടെ പന്തെറിഞ്ഞാലും അടി വീഴുന്ന അവസ്ഥിലായിരുന്നു ബാംഗ്ലൂര്‍ ബൗളര്‍മാര്‍.
സൂര്യകുമാറിന്റെ സ്‌കൂപ്പ് ഷോട്ടുകള്‍ മത്സരത്തില്‍ നിര്‍ണായകമായി. ഒപ്പം ബൗളര്‍മാരുടെ നിയന്ത്രണമില്ലാത്ത ബൗളിംഗും ബാംഗ്ലൂരിന് മത്സരം നഷ്ടപ്പെടുത്തുകയായിരുന്നു. നിഹാല്‍ വദേര(52)യുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഈ കൂട്ടുകെട്ട് 140 റണ്‍സാണ് പത്തോവര്‍ കൊണ്ട് അടിച്ചെടുത്തത്. വദേര നാല് ഫോറും മൂന്ന് സിക്‌സറും പറത്തി. ഹസരങ്കയും, വൈശാഖും ആര്‍സിബി നിരയില്‍ രണ്ട് വീതം വിക്കറ്റുകളെടുത്തു.
നേരത്തെ ടോസ് നേടിയ മുംബൈ സ്വന്തം തട്ടകത്തില്‍ ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുന്‍നിര തകര്‍ന്നുവെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ആര്‍സിബി വമ്പന്‍ സ്‌കോര്‍ നേടിയത്. വിരാട് കോലി(1), അനൂജ് റാവത്ത്(6) എന്നിവര്‍ വന്‍ പരാജയമായപ്പോള്‍ ഡുപ്ലെസി(65) ഗ്ലെന്‍ മാക്‌സ്‌വെല്‍(68) എന്നിവരുടെ കരുത്തിലാണ് വന്‍ സ്‌കോറിലെത്തിയത്.
ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
ഡുപ്ലെസി 41 പന്തിലാണ് 65 റണ്‍സടിച്ചത്. അഞ്ച് ഫോറും മൂന്ന് സിക്‌സറും ആ ബാറ്റില്‍ നിന്ന് പിറന്നു. മാക്‌സ് വെല്‍ പക്ഷേ വെടിക്കെട്ടിന് നേതൃത്വം നല്‍കുകയായിരുന്നു. 33 പന്തിലാണ് താരം 68 റണ്‍സടിച്ചത്. എട്ട് ബൗണ്ടറിയും നാല് സിക്‌സറും താരം പറത്തി.
രണ്ടിന് 16 എന്ന അവസ്ഥയിലായിരുന്നു ബാംഗ്ലൂര്‍. എന്നാല്‍ ഡുപ്ലെസിയും മാക്‌സ്‌വെല്ലും ചേര്‍ന്ന് 120 റണ്‍സാണ് പിന്നീട് ചേര്‍ത്തത്. മുംബൈ ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമണം നടത്തിയാണ് ബാംഗ്ലൂര്‍ ഞെട്ടിച്ചത്. മാക്‌സ്‌വെല്‍ പുറത്തായ ശേഷം വന്ന മഹിപാല്‍ ലോംറോര്‍(1) വീണ്ടും പരാജയപ്പെട്ടു. പിന്നീട് ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടാണ് 200 റണ്‍സിനടുത്ത് ബാംഗ്ലൂരിനെ എത്തിച്ചത്.
18 പന്തില്‍ 30 റണ്‍സടിച്ച കാര്‍ത്തിക്ക് നാല് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. കേദാര്‍ ജാദവ് 12 റണ്‍സുമായി പുറത്താവാതെ നിന്നു. ബാംഗ്ലൂര്‍ നിരയില്‍ ജേസന്‍ ബെഹറന്‍ഡോര്‍ഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കാമറൂണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications