മഹേന്ദ്ര സിംഗ് ഈ സീസണോടെ വിരമിക്കും? സൂചന നല്‍കി ക്യാപ്റ്റന്‍ കൂള്‍, പകരം വരുന്നത് ഈ താരം
കൊല്‍ക്കത്ത: മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാല് വര്‍ഷത്തോളമായി. 2019ലെ ലോകകപ്പ് ക്രിക്കറ്റിലെ തോല്‍വിക്ക് ശേഷം ഒന്നും പറയാതെ അദ്ദേഹം വിരമിക്കുകയായിരുന്നു. അത് എല്ലാവരെയും ഞെട്ടിച്ച കാര്യമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ചോദ്യം കൂടി പലയിടങ്ങളില്‍ നിന്നായി വീണ്ടും ഉയരുകയാണ്. എന്നാണ് ധോണി ഐപിഎല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.
അടുത്ത് തന്നെയുണ്ടാകുമെന്ന തരത്തില്‍ എല്ലാം അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തില്‍ സിഎസ്‌കെ മാനേജ്‌മെന്റ് അടക്കം മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ഔദ്യോഗികമായി വന്നതല്ലെങ്കിലും അത്തരമൊരു സൂചനയാണ് താരം നല്‍കിയിരിക്കുന്നത്.

ഈഡന്‍ എനിക്ക് യാത്രയയപ്പ് നല്‍കി
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അവരുടെ ഹോം ഗ്രൗണ്ടില്‍ ചെന്നൈ ആരാധകരെ കൊണ്ടായിരുന്നു നിറഞ്ഞത്. കൊല്‍ക്കത്തയിലെ ആരാധകര്‍ കൂട്ടത്തോടെ എത്തിയത് ധോണിയെ കാണാനായിരുന്നു. മത്സരത്തില്‍ അവസാനത്തെ രണ്ട് പന്തുകള്‍ മാത്രമാണ് ധോണി കളിച്ചത്. എന്നാല്‍ വലിയ ആര്‍പ്പുവിളികളായിരുന്നു കൊല്‍ക്കത്തയില്‍ കണ്ടത്.
ഇതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ധോണി സൂചന നല്‍കിയത്. അവരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നു. അവര്‍ കൂട്ടത്തോടെയാണ് എനിക്ക് വേണ്ടി വന്നത്. ഇവരില്‍ ഭൂരിഭാഗത്തെയും കെകെആര്‍ ജേഴ്‌സില്‍ വരുന്നത് അടുത്ത തവണ കാണാം. അവര്‍ എനിക്കായി വിടവാങ്ങല്‍ തന്നതാണ്. അതുകൊണ്ട് അവരോട് നന്ദി പറയുന്നുവെന്നും ധോണി പറഞ്ഞു.
ഇത് അവസാന ഐപിഎല്‍
ഇത് അവസാന ഐപിഎല്ലാണെന്ന സൂചനയാണ് ഇതിലൂടെ ധോണി നല്‍കിയത്. ആളുകള്‍ വിടവാങ്ങല്‍ മത്സരത്തിന് വന്നതാണെന്ന് ധോണി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അതേസമയം ധോണി ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ സിഎസ്‌കെയുടെ മത്സരത്തില്‍ ധോണി ഒരു താരവുമായി ക്യാപ്റ്റന്‍സി വിഷയങ്ങള്‍ കൂടുതലായി പങ്കുവെക്കുന്നുണ്ട്.
ഈ താരം ക്യാപ്റ്റനായി വരാനുള്ള സാധ്യതയാണ് കാണുന്നത്. രവീന്ദ്ര ജഡേജ തന്നെയാണ് ഈ താരം. ഫീല്‍ഡിംഗ് ക്രമീകരണങ്ങള്‍ മത്സരത്തിനിടെ ജഡേജയുമായി കൂടുതല്‍ പങ്കുവെക്കുന്നത് സിഎസ്‌കെയിലെ മാറ്റം വരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
വിരമിക്കല്‍ നേരത്തെ പ്രഖ്യാപനം
ധോണി കരിയറിലെ നിര്‍ണായക തീരുമാനമെല്ലാം വളരെ സര്‍പ്രൈസായിട്ടാണ് പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് പലര്‍ക്കും തീരുമാനങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ധോണി വിരമിക്കുകയാണെങ്കില്‍, അത് നേരത്തെ വേണമെന്ന് ഈ സാഹചര്യത്തില്‍ പറയുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്.
ഇങ്ങനെ നടന്നാല്‍ മാത്രമേ ധോണിയുടെ വിടവാങ്ങല്‍ മത്സരം നമുക്ക് ആഘോഷിക്കാന്‍ സാധിക്കൂ എന്ന് സ്‌റ്റൈറിസ് പറഞ്ഞു. ധോണി വിരമിക്കല്‍ നേരത്തെ പ്രഖ്യാപിക്കേണ്ടത് വളരെ ആവശ്യമേറിയ കാര്യമാണ്. കാരണം ഒരു വിടവാങ്ങല്‍ മത്സരം അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നും സ്റ്റൈറിസ് പറഞ്ഞു.
എക്കാലത്തെയും മികച്ച താരം
അതേസമയം ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരത്തിന്റെ പേരും വെളിപ്പെടുത്തി. അത് മറ്റാരുമല്ല ധോണി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ധോണി 241 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചത്. 5039 റണ്‍സാണ് താരം അടിച്ചത്. 39.70 ആണ് ശരാശരി.
ഇന്ത്യയില്‍ ധോണിയേക്കാള്‍ വലിയ ക്രിക്കറ്റര്‍ ഉണ്ടാവില്ല. ധോണിയേക്കാള്‍ കൂടുതല്‍ റണ്‍സ് ആരെങ്കിലും നേടിയിട്ടുണ്ടാവും. അതുപോലെ വിക്കറ്റുകളും എടുത്തിട്ടുണ്ടാവും. പക്ഷേ ധോണിയേക്കാള്‍ ഫാന്‍ ബേസ് ആര്‍ക്കുമുണ്ടാവില്ലെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications