സച്ചിനെയും കോലിയെയും കണ്ടിട്ടുണ്ട്, ഇതുപോലൊരു പ്ലെയറെ കണ്ടിട്ടില്ല; ധോണി വേറെ ലെവലെന്ന് പാക് താരം
ദില്ലി: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ പടുകൂറ്റന്‍ സിക്‌സറുകള്‍ ക്രിക്കറ്റ് ലോകത്തെയാകെ ഇളക്കി മറിച്ചിരിക്കുകയാണ്. എന്തിനേറെ പറയുന്നു കടല്‍ കടന്ന് വരെ പലരും ധോണിയെ പ്രശംസിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്ത് നിന്ന് ധോണി വിരമിച്ചിട്ട് നാല് വര്‍ഷത്തോളമായി, എന്നാലും അദ്ദേഹത്തോടുള്ള ആരാധന എത്ര വലുതാണെന്ന് കാണിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറും, വിരാട് കോലിയുമൊന്നുമല്ല താരമെന്ന് പറഞ്ഞിരിക്കുകയാണ് ഒരു മുന്‍ താരം. അതും അപ്രതീക്ഷിത കോണില്‍ നിന്നാണ് അദ്ദേഹത്തിന് പിന്തുണ ലഭിച്ചിരിക്കുന്നത്.

ഐപിഎല്ലില്‍ 5000 റണ്‍സ്
മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ 5000 റണ്‍സ് തികച്ചു എന്നതാണ് ലഖ്‌നൗവിനെതിരായ മത്സരത്തിന്റെ പ്രത്യേകത. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം. അതേസമയം ഈ പട്ടികയില്‍ ധോണി മാത്രമാണ് മധ്യനിരയില്‍ കളിക്കുന്ന താരമുള്ളത്. കോലിയോ, രോഹിത്തോ മുന്‍നിര താരങ്ങളാണ്. അതുകൊണ്ട് ഈ നേട്ടം ആര്‍ക്കും എത്തിപിടിക്കാന്‍ സാധിക്കാത്തതാണ്. മധ്യനിരയില്‍ കളിച്ച് 5000 റണ്‍സെത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം കുറഞ്ഞ പന്തുകള്‍ മാത്രമാണ് കളിക്കാന്‍ കിട്ടുക.
250 സിക്‌സറുകളും തികച്ചു
ധോണി ഐപിഎല്ലില്‍ 250 സിക്‌സറുകള്‍ അടിക്കുന്ന താരമായും മാറിയിരിക്കുകയാണ്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ധോണി തുടരെ രണ്ട് സിക്‌സറുകളാണ് പറത്തിയത്. മുന്‍ താരങ്ങളെല്ലാം ധോണിയുടെ പ്രകടനത്തില്‍ ആവേശഭരിതരായിരിക്കുകയാണ്. 1.7 കോടി ആളുകളാണ് ധോണിയുടെ ഈ സിക്‌സറടി ലൈവായി കണ്ടത്. ഇത് ഐപിഎല്ലിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡാണ്. ക്രിക്കറ്റ് ലോകത്ത് നിന്ന് വിരമിച്ചിട്ടും ധോണിയുടെ പ്രകടനം കാണാന്‍ കോടിക്കണക്കിന് ആളുകളാണ് കാത്തിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
പാക് താരത്തിന്റെ പ്രശംസ
പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫാണ് ഇപ്പോള്‍ ധോണിയെ പുകഴ്ത്തിയിരിക്കുന്നത്. ധോണി ഐപിഎല്ലില്‍ മാത്രം 5000 റണ്‍സ് നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റേത് ഒരു ഗോള്‍ഡന്‍ ടെംപ്ലേറ്റാണ്. അദ്ദേഹത്തിന്റെ ചരിത്രം തങ്കലിപികളാലാണ് എഴുതിയിരിക്കുന്നത്. അത് ലോകക്രിക്കറ്റിലും ഇന്ത്യന്‍ ക്രിക്കറ്റിലും എഴുതപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. അതുപോലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ധോണി തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്ന് റഷീദ് ലത്തീഫ് പറഞ്ഞു.
രണ്ട് കാരണങ്ങളാണ് അതിന് പിന്നില്‍
ധോണി എപ്പോഴും പോപ്പുലറായിട്ടുള്ള ക്രിക്കറ്ററാണ്. ഇത്തവണ ആ ജനപ്രീതി രണ്ട് മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. രണ്ട് കാരണങ്ങളാണ് അതിനുള്ളത്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ കളിക്കുന്നില്ല. ആകെ ആരാധകര്‍ക്ക് ഇപ്പോള്‍ ധോണിയെ കാണാന്‍ ആകെയുള്ള അവസരം ഐപിഎല്ലിലാണ്. അദ്ദേഹം ബാറ്റ് ചെയ്ത രീതി നോക്കൂ. വേറും മൂന്ന് പന്തുകളാണ് കളിച്ചത്. അദ്ദേഹത്തിനെ കൊണ്ട് എന്താണ് സാധിക്കുന്നതെന്ന് അതിലൂടെ വ്യക്തമാണെന്നും ലത്തീഫ് പറഞ്ഞു.

കോലിയും സച്ചിനുമൊന്നുമല്ല ബെസ്റ്റ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, വിരാട് കോലി എന്നീ ബാറ്റിംഗ് ഇതിഹാസങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ധോണി ഇവരേക്കാള്‍ എല്ലാം ജനപ്രിയ താരമാണ്. ഫീല്‍ഡില്‍ ധോണിയുടെ രീതികളും, അദ്ദേഹത്തിനുള്ള ആരാധകരുടെ ബാഹുല്യവും, അതൊന്ന് വേറെ തന്നെയാണ്. വളരെയധികം ആവേശഭരിതരാണ് ധോണിയുടെ കാര്യത്തില്‍ ആരാധകര്‍. അതിന് മുകളില്‍ ആരും വരില്ലെന്നും ലത്തീഫ് പറഞ്ഞു. അതേസമയം ധോണിയുടെ സിക്‌സറുകള്‍ കണ്ട് താന്‍ 2011ല്‍ ആണോ നില്‍ക്കുന്നതെന്ന് തോന്നി പോയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. ലോകത്തെ ഏറ്റവും വേഗമേറിയ ബൗളറെയാണ് ധോണി സിക്‌സറിന് പറത്തിയതെന്നും ചോപ്ര വ്യക്തമാക്കി.












Click it and Unblock the Notifications