അവന്‍ അപാര പ്ലെയര്‍; ഐപിഎല്ലില്‍ വേസ്റ്റ്, ധോണി മാറ്റിയെടുക്കുമെന്ന് ഹെയ്ഡന്‍
ദില്ലി: ആരാണ് ഐപിഎല്ലിലെ മികച്ച ഓള്‍റൗണ്ടര്‍. കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അത്തരമൊരു പ്രതിസന്ധി നേരിടുന്നുണ്ട്. പക്ഷേ ടീം മികച്ച ബാലന്‍സിലാണ്. അവരുടെ ടീമില്‍ ലോകത്തെ ഏറ്റവും മികച്ച രണ്ട് ഓള്‍റൗണ്ടര്‍മാരാണ് ഉള്ളത്. ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സും, ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമാണ് ആ താരങ്ങള്‍.
ഇരുവരും, മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്. എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്ന് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. ബെന്‍ സ്റ്റോക്‌സിനെ സിഎസ്‌കെ 16.25 കോടി രൂപയ്ക്കാണ് വാങ്ങിയത്. സിഎസ്‌കെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. നിലവില്‍ വയസ്സന്മാരുടെ പടയെന്ന പേരുകേട്ട സിഎസ്‌കെയ്ക്ക് സ്റ്റോക്‌സിന്റെ വരവ് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ടീമില്‍ നിന്ന് ഡ്വെയിന്‍ ബ്രാവോയെ പോലൊരു താരത്തെ തഴഞ്ഞാണ് താരത്തെ സിഎസ്‌കെ ടീമില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ സിഎസ്‌കെ അത്ര പ്രതീക്ഷ വെക്കേണ്ടതില്ല സ്റ്റോക്‌സില്‍ എന്നാണ് മുന്‍ താരം കൂടിയായ മാത്യു ഹെയ്ഡന്‍ പറയുന്നത്. ഇതുവരെ സ്റ്റോക്‌സ് ഐപിഎല്ലില്‍ താരത്തിന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ച്ച വെച്ചിട്ടില്ലെന്നാണ് ഹെയ്ഡന്റെ നിരീക്ഷണം.
നേരത്തെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സില്‍ ധോണിക്കൊപ്പം കളിച്ചിരുന്നു ബെന്‍ സ്റ്റോക്‌സ്. പക്ഷേ ഐപിഎല്ലില്‍ സ്റ്റോക്‌സ് എല്ലാ സമയത്തും നിരാശപ്പെടുത്തിയ താരമാണെന്ന് ഹെയ്ഡന്‍ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ വലിയ പേരാണ് സ്റ്റോക്‌സിനുള്ളത. അദ്ദേഹം ഗംഭീര താരമാണ്. അതില്‍ സംശയമില്ല. എന്നാല്‍ ഇതുവരെ പ്രതിഭയ്‌ക്കൊത്ത പ്രകടനം ഐപിഎല്ലില്‍ സ്റ്റോക്‌സില്‍ നിന്നുണ്ടായിട്ടില്ല.
പക്ഷേ ഇത്തവണ അത് മാറാന്‍ സാധ്യതയുണ്ട്. ചെന്നൈയുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. ടീമിലെ എക്‌സ് ഫാക്ടറായി സ്റ്റോക്‌സിനെ മാറ്റാന്‍ ധോണിക്ക് സാധിക്കുമെന്നും ഹെയ്ഡന്‍ പറയുന്നു. സ്റ്റോക്‌സ് സിഎസ്‌കെയുടെ ഗെയിം പ്ലാനായിരിക്കും. ഐപിഎല്ലില്‍ പ്രതിഭ പുറത്തെടുത്തില്ലെന്ന പരാതി തീര്‍ക്കാന്‍ ഇത്തവണ സ്റ്റോക്‌സിന് സാധിച്ചേക്കും. ലോകത്തെല്ലായിടത്തും സ്‌റ്റോക്‌സ് കളിക്കുന്നത് നമ്മള്‍ കാണാറുണ്ട്.

ഇത്തവണ സിഎസ്‌കെയില്‍ എത്തിയിരിക്കുകയാണ് താരം. ഇത് ഐപിഎല്ലില്‍ സ്റ്റോക്‌സിന്റെ വഴിത്തിരിവാകും. തീര്‍ച്ചയായും പ്രതിഭ തെളിയിക്കാന്‍ സ്റ്റോക്‌സിന് അവസരം ലഭിച്ചിരിക്കുകയാണെന്നും ഹെയ്ഡന്‍ പറഞ്ഞു. സിഎസ്‌കെയില്‍ അത്തരത്തിലുള്ള ക്രിക്കറ്റാണ് ഉള്ളത്. അവിടെ ഗൗരവപൂര്‍വം കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാനുള്ള സിസ്റ്റമുണ്ടെന്നും ഹെയ്ഡ്ന്‍ വ്യക്തമാക്കി.
അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിയെയും സ്‌റ്റോക്‌സിനെയും ഹെയ്ഡന്‍ പുകഴ്ത്തിയെങ്കിലും, തന്റെ പ്രിയതാരങ്ങളോ, താന്‍ കാണാന്‍ ആഗ്രഹിക്കുന്ന കളിയോ ഇവരുടേത് അല്ലെന്ന് ഹെയ്ഡന്‍ പറഞ്ഞു. സിഎസ്‌കെയിലെ താരം രവീന്ദ്ര ജഡേജയാണ്. അദ്ദേഹത്തിന്റെ പ്രകടനമാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.
ശരിക്കും പറഞ്ഞാല്‍ ട്രംപ് കാര്‍ഡാണ് അദ്ദേഹം. ചെന്നൈയുടെ പ്രകടനത്തില്‍ ഏറ്റവും നിര്‍ണായകമാകുക ജഡേജയുടെ എങ്ങനെ കളിക്കുന്നുവെന്നതാണ്. വളരെ ക്വാളിറ്റിയുള്ള ഓള്‍റൗണ്ടറാണ് ജഡേജ. ലോകോത്തര ഓള്‍റൗണ്ടര്‍മാര്‍ സിഎസ്‌കെയിലുണ്ട്. രണ്ട് പേരും ചേര്‍ന്ന് ഗംഭീരമായ രീതിയില്‍ സിഎസ്‌കെയെ മുന്നോട്ട് നയിക്കുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications