സിഎസ്‌കെയുടെ സമ്പൂര്‍ണ ആധിപത്യം, രഹാനെയുടെ വെടിക്കെട്ട്, മുംബൈക്കെതിരെ 7 വിക്കറ്റ് ജയം
മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച വിജയം. 159 റണ്‍സായിരുന്നു വിജയലക്ഷ്യം. 61 റണ്‍സെടുത്ത അമ്പാട്ടി റായിഡു, റിതുരാജ് ഗെയ്ക് വാദ്, എന്നിവര്‍ മികച്ച് നിന്നു. തുടക്കത്തില്‍ തന്നെ ഡെവണ്‍ കോണ്‍വേയെ നഷ്ടമായെങ്കിലും, അജിന്‍ക്യ രഹാനെ(61), റിതുരാജ് ഗെയ്ക്വാദ്(40) എന്നിവരുടെ മികവില്‍ ജയം പിടിക്കുകയായിരുന്നു ചെന്നൈ.
ശിവം ദുബെ(28), അമ്പാട്ടി റായിഡു(20*)വും തിള്ങ്ങി. മുംബൈ ബൗളര്‍മാരില്‍ ബെഹറന്‍ഡോര്‍ഫ്, ചൗള, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. നേരത്തെ ഡെര്‍ബി പോരാട്ടത്തിനിറങ്ങിയ മുംബൈ ഈ സ്‌കോറില്‍ തന്നെ എത്തിയത് ഭാഗ്യമാണ്. നാലോവറില്‍ 38 റണ്‍സിലെത്തി നില്‍ക്കുകയായിരുന്നു ആദ്യം ബാറ്റ് ചെയ്ത മുംബൈ. ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

രോഹിത് ശര്‍മ(21), ഇഷാന്‍ കിഷന്‍(32) ചേര്‍ന്നാണ് ടീമിന് മികച്ച തുടക്കം സമ്മാനിച്ചത്. എന്നാല്‍ ഈ ഓപ്പണര്‍മാര്‍ക്കൊപ്പം മികച്ച രീതിയില്‍ പറയുന്നു. ഷോക്കീന്‍, പിയൂഷ് ചൗള എന്നിവര്‍ മുംബൈ നിരയില്‍ തിളങ്ങി. നേരത്തെ ആദ്യ ഓവറില്‍ തന്നെ ബെഹറന്‍ഡോര്‍ഫ് മുംബൈക്ക് ബ്രേക് ത്രൂ സമ്മാനിച്ചിരുന്നു. അന്ന് മികച്ച സ്‌കോര്‍ കിട്ടിയും രണ്ട് ഓപ്പണര്‍മാര്‍ക്കും അത് മുതലാക്കാനായില്ല.
തുഷാര്‍ ദേശ്പാണ്ഡെയാണ് രോഹിത്തിനെ പുറത്താക്കി സിഎസ്‌കെയ്ക്ക് ബ്രേക്ക് സമ്മാനിച്ചത്. പിന്നീട് വിക്കറ്റുകള്‍ കൂട്ടത്തോടെ മുംബൈക്ക് നഷ്ടമായി. കിഷനെ വൈകാതെ തന്നെ ജഡേജ മടക്കി. സ്പിന്നര്‍മാരുടെ ഗംഭീര പ്രകടനമാണ് പിന്നീട് സിഎസ്‌കെയില്‍ നിന്ന് കണ്ടത്. ധോണി ഇവരെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.ഗംഭീര റിവ്യൂവിലൂടെ സൂര്യകുമാര്‍ യാദവിനെ ധോണി പുറത്താക്കി. ഒരു റണ്‍സ് മാത്രമാണ് താരം എടുത്തത്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
കാമറൂണ്‍ ഗ്രീന്‍(12) വീണ്ടും നിരാശപ്പെടുത്തി. അര്‍ഷാദ് ഖാന്‍(2), ട്രിസ്റ്റന്‍ സ്റ്റബ്‌സ്(5) എന്നിവരെല്ലാം പരാജയമായി. തിലക് വര്‍മ(22), ടിം ഡേവിഡ്(31) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഡേവിഡ് 22 പന്തിലാണ് 31 റണ്‍സെടുത്തത്. 13 പന്തില്‍ 18 റണ്‍സടിച്ച റിതിക് ഷോക്കീനാണ് ടീം സ്‌കോര്‍ 150 കടത്തിയത്. സിഎസ്‌കെ നിരയില്‍ ജഡേജ, മൂന്ന് വിക്കറ്റും, സാന്റ്‌നര്‍ രണ്ട് വിക്കറ്റുമെടുത്തു. തുഷാറും രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് വിക്കറ്റും സിഎസ്‌കെ നിരയില്‍ സ്പിന്നര്‍മാര്‍ക്കാണ് കിട്ടിയത്.












Click it and Unblock the Notifications