Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖ്‌നൗവിന്റെ താണ്ഡവം, അടിച്ച് തകര്‍ത്ത് പൂരാന്‍, 7 വിക്കറ്റ് വിജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലഖ്‌നൗ മറികടന്നത്. ഇതോടെ വിജയവഴിയില്‍ തിരിച്ചെത്താനും ലഖ്‌നൗവിന് സാധിച്ചു. മുന്‍നിര തകര്‍ന്ന മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ലഖ്‌നൗ വിജയം പിടിച്ചത്. പ്രേരക് മങ്കദ് 45 പന്തില്‍ 64 റണ്‍സെടുത്ത് മത്സരത്തില്‍ പുറത്താകാതെ നിന്നു.

താരം തന്നെയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ച് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാളിയാവാനും മങ്കദിന് സാധിച്ചു. ലഖ്‌നൗവിന്റെ തുടക്കം മോശമായിരുന്നു. കൈല്‍ മയേഴ്‌സിനെ(2) ടീമിന് പെട്ടെന്ന് നഷ്ടമായി. പിന്നീട് ക്വിന്റണ്‍ ഡികോക്കും, മങ്കദുമാണ് ടീമിനെ നയിച്ചത്.

QUINTON DE KOCK LUCKNOW IPL

അതേസമയം സ്‌കോര്‍ 53ല്‍ നില്‍ക്കെ ഡികോക്കിനെ ടീമിന് നഷ്ടമായി. 3 ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചിരുന്നു. പിന്നീടാണ് ടീമിന് വേണ്ടി വലിയൊരു കൂട്ടുകെട്ട് പിറന്നത്. മാര്‍ക്കസ് സ്റ്റോയിനി(40)സും മങ്കദും ചേര്‍ന്നായിരുന്നു വെടിക്കെട്ട്. സ്‌റ്റോയിനിസ് 25 പന്തിലാണ് 40 റണ്‍സടിച്ചത്. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ആ ഇന്നിംഗ്‌സില്‍ പിറന്നു.

73 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. സ്റ്റോയിനിസ് 16ാം ഓവറില്‍ പുറത്താവുമ്പോള്‍ പക്ഷേ വിജയസാധ്യത ലഖ്‌നൗവിന് കുറവായിരുന്നു. നിക്കോളാസ് പൂരാന്റെ ഇന്നിംഗ്‌സാണ് കളി മൊത്തത്തില്‍ മാറ്റിയത്. 13 പന്തില്‍ 44 റണ്‍സുമായി പൂരാന്‍ പുറത്താവാതെ നിന്നു. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും താരം അടിച്ചു. തന്റെ പഴയ ടീമിനെതിരെയായിരുന്നു പ്രകടനം. ഹൈദരാബാദ് ബൗളര്‍മാരില്‍ ഗ്ലെന്‍ ഫിലിപ്പ്‌സ്, മാര്‍ക്കണ്ഡെ, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറികളൊന്നും പിറന്നെങ്കിലും ചില ഇന്നിംഗ്‌സുകളാണ് അവരെ താങ്ങി നിര്‍ത്തിയത്. അന്‍മോള്‍പ്രീത് സിംഗ്(36) മികച്ച പ്രകടനം നടത്തി. അഭിഷേക് ശര്‍മ(7) പക്ഷേ പരാജയപ്പെട്ടു. രാഹുല്‍ ത്രിപാഠി(20)യും അന്‍മോള്‍പ്രീതും ചേര്‍ന്ന് പിന്നീട് അറ്റാക്കിംഗ് നടത്തുകയായിരുന്നു.

ഏഴ് ബൗണ്ടറിയാണ് അന്‍മോള്‍പ്രീത് നടത്തിയത്. ത്രിപാഠിയുടെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറിയുണ്ടായിരുന്നു. ഇടയ്ക്ക് റണ്‍നിരക്ക് താഴെ പോവുകയും ചെയ്തു. മാക്രം(28) മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമാണ് താരം അടിച്ചത്.

ഹൈദരാബാദ് സാമാന്യം നല്ലൊരു സ്‌കോറിലേക്ക് എത്തിയത് ക്ലാസ്സന്റെ ബാറ്റിംഗ് മികവിലാണ്. 29 പന്തില്‍ താരം 47 റണ്‍സടിച്ചു. മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും താരം അടിച്ചു. അതേസമയം ഗ്ലെന്‍ ഫിലിപ്പ്‌സ് ഈ കളിയില്‍ പരാജയമായി. അബ്ദുള്‍ സമദാണ് മികച്ച രീതിയില്‍ ഫിനിഷ് ചെയ്തത്. 25 പന്തില്‍ 37 റണ്‍സുമായി താരം പുറത്താവാതെ നിന്നു. നാല് സിക്‌സറും ഒരു ബൗണ്ടറിയും സമദ് അടിച്ചു. ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. ആവേശ് ഖാന്‍, യാഷ് താക്കൂര്‍, അമിത് മിശ്ര, യുദ്ധ് വീര്‍ സിംഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+