ഫിനിഷിങ് ലൈനിന് തൊട്ടരികില്‍ വീണ് രാജസ്ഥാന്‍, സഞ്ജുവിന്റെ ടീമിനെ 5 റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ്
ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് റണ്‍സ് വിജയം. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ ഫിനിഷിംഗ് ലൈനിന് തൊട്ടരികില്‍ വീഴുകയായിരുന്നു. ഇത്തവണയും രാജസ്ഥാന്‍ നിരയില്‍ സഞ്ജു തന്നെയാണ് ടോപ് സ്‌കോറര്‍. 25 പന്തില്‍ 42 റണ്‍സാണ് താരം എടുത്തത്.
ഷിംറോണ്‍ ഹെറ്റ്മയര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ് എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഹെറ്റ്മയര്‍ 18 പന്തില്‍ നേടിയ 36 റണ്‍സാണ് ടീമിനെ ചേസിംഗില്‍ അവസാനം വരെ സജീവമായി നിലനിര്‍ത്തിയത്. എന്നാല്‍ മികച്ച തുടക്കം വമ്പന്‍ സ്‌കോറായി മാറ്റുന്നതില്‍ രാജസ്ഥാന്‍ താരങ്ങളെല്ലാം പരാജയപ്പെട്ടു.

ധ്രുവ് ജുറല്‍ 15 പന്തില്‍ 32 റണ്‍സടിച്ച് ഹെറ്റ്മയര്‍ക്ക് മികച്ച പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ മൂന്നാമനായി അശ്വിനെ ഇറക്കിയത് അടക്കം നിരവധി പിഴവുകള്‍ രാജസ്ഥാനില്‍ നിന്നുണ്ടായി. അതേസമയം നാലോവറില്‍ മുപ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത നഥാന്‍ എല്ലിസാണ് പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിംഗിനും രണ്ട് വിക്കറ്റ് ലഭിച്ചു.
സാം കറന്റെ അവസാന ഓവറാണ് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. യോര്‍ക്കറുകള്‍ തുടരെ എറിഞ്ഞ് ഹെറ്റ്മയറെയും, ജുറലിനെയും പിടിച്ചുനിര്‍ത്തുകയായിരുന്നു താരം. എന്നാല്‍ തുടക്കത്തില്‍ കറന്‍ നന്നായി റണ്‍സ് വഴങ്ങി. എല്ലിസ് ഒഴിച്ചുള്ള ബാക്കിയുള്ള ബൗളര്‍മാരെല്ലാം നന്നായി റണ്‍സ് വഴങ്ങി.
നേരത്തെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ (86*) പ്രകടനമാണ് പഞ്ചാബിന് കരുത്തായത്. ഗംഭീര ബാറ്റിംഗ് പ്രകടനമായിരുന്നു പഞ്ചാബ് കാഴ്ച്ചവെച്ചത്. ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ തകര്‍ത്തടിക്കുന്ന പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരെയാണ് കളത്തില്‍ കണ്ടത്.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
പ്രഭ്‌സിമ്രന്‍ സിംഗായിരുന്നു കൂട്ടത്തിലെ അപകടകാരി. എല്ലാ ബൗളര്‍മാരെയും കടന്നാക്രമിക്കുകയായിരുന്നു താരം. 34 പന്തില്‍ 60 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി. ശിഖര്‍ ധവാന്‍ 56 പന്തില്‍ 86 റണ്‍സടിച്ച് മികവ് കാണിച്ചു. ഒന്‍പത് ബൗണ്ടറിയും മൂന്ന് സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 16 പന്തില്‍ 27 റണ്‍സടിച്ച ജിതേഷ് ശര്‍മയും തിളങ്ങി. 2 ബൗണ്ടറിയും ഒരു സിക്‌സറും താരമടിച്ചു.
അതേസമയം അവസാന ഓവറുകളില്‍ പഞ്ചാബിന്റെ വെടിക്കെട്ട് നിയന്ത്രിക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. അതാണ് 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നതിന് തടസ്സമായത്. രാജസ്ഥാന്‍ നിരയില്‍ മലയാളി താരം കെഎം ആസിഫ് വന്‍ പരാജയമായി. നാലോവറില്‍ 54 റണ്‍സാണ് താരം വഴങ്ങിയത്. അതേസമയം നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത അശ്വിന്‍ തിളങ്ങി. ജേസന്‍ ഹോള്‍ഡര്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഒരു വിക്കറ്റിന് ചഹലിനും ലഭിച്ചു. 50 റണ്‍സ് താരം വഴങ്ങി.












Click it and Unblock the Notifications