Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവിന്റെ റോയല്‍സിന് വിജയത്തുടക്കം, ഹൈദരാബാദിനെ തരിപ്പണമാക്കി; 72 റണ്‍സ് വിജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 72 റണ്‍സിന്റെ മികച്ച വിജയം. രാജസ്ഥാന്റെ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ബാറ്റിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 120 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. പുറത്താകാതെ 32 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ടീമിന്റെ സ്‌കോറര്‍.

മായങ്ക് അഗര്‍വാള്‍(27) ഹാരി ബ്രൂക്ക് (13) എന്നിവരൊന്നും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ആദ്യ ഓവറില്‍ തന്നെ ടീമിന് അഭിഷേക് ശര്‍മയെയും, രാഹുല്‍ ത്രിപാഠിയെയും നഷ്ടമായിരുന്നു. ഇരുവരും പൂജ്യത്തിനാണ് പുറത്തായത്.

butler sanju samson

റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ ബ്രൂക്കും ആദ്യ മത്സരത്തില്‍ തന്നെ ഫ്്‌ളോപ്പായി. അതേസമയം എട്ട് പന്തില്‍ 19 റണ്‍സടിച്ച് ഉമ്രാന്‍ മാലിക് തിളങ്ങി. രാജസ്ഥാന്‍ നിരയില്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങങി നാല് വിക്കറ്റ് വീഴ്ത്തിയ യുസവേന്ദ്ര ചാഹലാണ് തിളങ്ങിയത്. ട്രെന്‍ഡ് ബൂള്‍ട്ട് രണ്ട് വിക്കറ്റെടുത്തു. ജേസന്‍ ഹോള്‍ഡര്‍, അശ്വിന്‍ എന്നിവര്‍ ഒാരോ വിക്കറ്റെടുത്തു.

നേരത്തെ നിശ്ചിത ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം മൂന്ന് താരങ്ങളുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്. 32 പന്തില്‍ 55 റണ്‍സടിച്ച സഞ്ജുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. അതേസമയം ജോസ് ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സടിച്ചു മികച്ച തുടക്കം നല്‍കി. യശ്വസി ജെസ്വാളും മികച്ച ഇന്നിംഗ്‌സാണ് പുറത്തെടുത്തത്. ജെസ്വാള്‍ 37 പന്തില്‍ 54 റണ്‍സടിച്ചു.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ്, രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകളെ മൊത്തം തെറ്റിച്ച് വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന്‍ പുറത്തെടുത്തത്. ജോസ് ബട്‌ലറും, ജെസ്വാളും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് ആദ്യ പവര്‍പ്ലേയില്‍ തന്നെ 85 റണ്‍സാണ് അടിച്ച് കൂട്ടിയത്. ബട്‌ലര്‍ 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ സീസണിലെ വേഗമേറിയ ഇന്നിംഗ്‌സായിരുന്നു ഇത്. ഏഴ് ഫോറും മൂന്ന് സിക്‌സറും ബട്‌ലറിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

പവര്‍പ്ലേയില്‍ തന്നെ താരം പുറത്താവുകയും ചെയ്തു. പിന്നീടായിരുന്നു സഞ്ജുവിന്റെ വരവ്. ജെസ്വാള്‍ ഒരറ്റത്ത് തകര്‍ത്തടിച്ചപ്പോള്‍ സഞ്ജു പതിയെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. പിന്നീടാണ് വെടിക്കെട്ട് ആരംഭിച്ചത്. ജെസ്വാളിന്റെ ഇന്നിംഗ്‌സില്‍ ഒന്‍പത് ബൗണ്ടറികളുണ്ടായിരുന്നു.അതേസമയം മധ്യനിരയില്‍ രാജസ്ഥാന്‍ സ്‌കോറിംഗിന് വേഗം കുറഞ്ഞതാണ് സ്‌കോര്‍ ഇത്രയില്‍ മാത്രം ഒതുങ്ങിയത്.

250 റണ്‍സ് വരെ അവര്‍ നേടുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചിരുന്നു. ദേവ്ദത്ത് പടിക്കല്‍(2), റിയാന്‍ പരാഗ്(7) എന്നിവര്‍ പരാജയപ്പെട്ടു. ഷിംറോണ്‍ ഹെറ്റ്മയര്‍(22*) നടത്തിയ കാമിയോ പ്രകടനമാണ് രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയത്. അതേസമയം ഹൈദരാബാദ് നിരയില്‍ ഫസല്‍ ഫാറൂഖി, നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമ്രാന്‍ മാലിക്കിനും ഒരു വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+