Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ട്രെയിറ്റ് ടു ഫൈനല്‍; ഗുജറാത്തിനെ തൂക്കിയടിച്ച് ചെന്നൈ ഫൈനലില്‍, 15 റണ്‍സ് ജയം

ചെന്നൈ: ഐപിഎല്ലിലെ ആദ്യ ക്വാളിയറില്‍ ഗുജറാത്തിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ 15 റണ്‍സിനാണ് സിഎസ്‌കെ വിജയിച്ചത്. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ സ്പിന്‍ മാജിക്കല്‍ കുരുക്കിയ സിഎസ്‌കെ 157 റണ്‍സില്‍ പുറത്താക്കുകയായിരുന്നു.

മഹേന്ദ്ര സിംഗ് ധോണിയുടെ ഗംഭീര ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി പ്രകടമായി കണ്ട മത്സരമായിരുന്നു ഇത്. ഗുജറാത്ത് ജയിക്കാമെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും ധോണിയുടെ മികവ് അവരെ വീഴ്ത്തുകയായിരുന്നു. വൃദ്ധിമാന്‍ സാഹ(12) തുടക്കത്തില്‍ തന്നെ പുറത്തായപ്പോള്‍ തന്നെ ഗുജറാത്തിന് അപകട സൂചന ലഭിച്ചിരുന്നു. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാനും, ഒപ്പം മികച്ച ഫീല്‍ഡിംഗും സിഎസ്‌കെയ്ക്ക് ഗുണകരമായി.

RUTURAJ MOHIT SHARMA

ഹര്‍ദിക് പാണ്ഡ്യയെ(8) പുറത്താക്കിയ രീതി മത്സരത്തിലെ മികച്ച ക്യാപ്റ്റന്‍സിക്ക് ഉദാഹരണമാണ്. ലെഗ് സൈഡില്‍ നിന്ന് ഓഫ് സൈഡിലേക്ക് ഫീല്‍ഡറെ കൂടുതലായി നിര്‍ത്തി, ഓഫ് സൈഡില്‍ തന്നെ പന്തെറിയിച്ചാണ് താരത്തെ പുറത്താക്കിയത്. ശരിക്കും ട്രാപ്പിലാക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍(42) ഒരിക്കല്‍ കൂടി മികച്ച രീതിയില്‍ ബാറ്റ് ചെയ്തു.നാല് ഫോറും ഒരു സിക്‌സറും താരം അടിച്ചു.

ദസുന്‍ ഷനാക(17) ഡേവിഡ് മില്ലര്‍(4) വിജയ് ശങ്കര്‍(14) രാഹുല്‍ തേവാത്തിയ(3) എന്നിവരെല്ലാം കിടിലന്‍ ബൗളിംഗിലാണ് പുറത്തായത്. റാഷിദ് ഖാന്‍(30) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താന്‍ അത് മതിയാവുമായിരുന്നില്ല. ദീപക് ചാഹര്‍, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ, പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ വേഗം കുറഞ്ഞ പിച്ചില്‍ അവസാന ഓവറുകളില്‍ സ്‌കോറിന് വേഗം കൂട്ടിയാണ് ചെന്നൈ 170 മുകളിലൊരു സ്‌കോര്‍ കണ്ടെത്തിയത്. ടോസ് നേടിയ ഗുജറാത്ത് മത്സരത്തില്‍ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പിച്ച് മനസ്സിലാക്കി ബാറ്റ് വീശിയ ചെന്നൈ ഓപ്പണര്‍മാര്‍ മികച്ച തുടക്കവും ടീമിന് നല്‍കി.

റിതുരാജ് ഗെയ്ക്വാദ്(60) ഡെവണ്‍ കോണ്‍വേ(40) എന്നിവര്‍ ചേര്‍ന്നായിരുന്നു ടീമിനെ മുന്നോട്ട് നയിച്ചത്. ഗെയ്ക്വാദിന്റെ ഇന്നിംഗ്‌സില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. 44 പന്ത് നേരിട്ടാണ് താരം 60 റണ്‍സ് സ്വന്തമാക്കിയത്. കോണ്‍വേ നാല് ബൗണ്ടറിയടിച്ചു. ബാക്കി താരങ്ങളൊന്നും വലിയ സ്‌കോര്‍ നേടിയിലെങ്കിലും, ചെറിയ തോതില്‍ ടീമിന് സംഭാവനകള്‍ നല്‍കി.

ശിവം ദുബെയില്‍(1) നിന്ന് വെടിക്കെട്ട് പ്രതീക്ഷിച്ചെങ്കിലും താരം പരാജയപ്പെട്ടു. ചെന്നൈയുടെ മധ്യനിരയില്‍ ദുബെ ആദ്യമായിട്ടാണ് പരാജയപ്പെടുന്നത്. അജിന്‍ക്യ രഹാനെ(17) അമ്പാട്ടി റായിഡു(17) രവീന്ദ്ര ജഡേജ(22) എന്നിവര്‍ ചേര്‍ന്നാണ് ചെന്നൈയുടെ ഇന്നിംഗ്‌സ് 170 കടത്തിയത്. അവസാന ഓവറില്‍ 15 റണ്‍സിനടുത്ത് അടിച്ചെടുത്ത മോയിന്‍ അലിയും ജഡേജയും മികച്ച ഫിനിഷിംഗാണ് നടത്തിയത്.

എന്നാല്‍ 180 റണ്‍സ് പ്രതീക്ഷിച്ചിരുന്ന സിഎസ്‌കെയ്ക്ക് ഈ സ്‌കോര്‍ വലിയ നിരാശയാണ് സമ്മാനിച്ചത്. അതേസമയം മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവര്‍ ഗുജറാത്ത് നിരയില്‍ 2 വിക്കറ്റെടുത്തു. ദര്‍ശന്‍ നല്‍ക്കണ്ടെ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+