Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: മിന്നലടിക്ക് ഗില്ലിന്റെ തീപ്പൊരി മറുപടി; ആദ്യ ജയം ഗുജറാത്തിന്, സിഎസ്‌കെ വീണു

ദില്ലി: ഐപിഎല്ലിന്റെ ഈ സീസണിലെ കന്നി മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. അഞ്ച് വിക്കറ്റിന്റെ വിജയമാണ് ടീം നേടിയത്. സിഎസ്‌കെയുടെ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് നാല് പന്തുകള്‍ ശേഷിക്കെ വിജയം നേടുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന് മികച്ച ജയം സമ്മാനിച്ചത്.

ഗില്‍ 36 പന്തില്‍ 63 റണ്‍സടിച്ചു. ആറ് ഫോറും മൂന്ന് സിക്‌സറും പറത്തി. വിജയ് ശങ്കര്‍ 27, വൃദ്ധിമാന്‍ സാഹ 25, സായ് സുദര്‍ശന്‍ 22, രാഹുല്‍ തേവാത്തിയ 15*, എന്നിവരും മികച്ച പ്രകടനം നടത്തി. ചെന്നൈ ഒരു ഘട്ടത്തില്‍ ഗുജറാത്തിനെ സമ്മര്‍ദത്തിലാക്കിയെങ്കിലും ബാറ്റ്‌സ്മാന്മാര്‍ ടീമിന് ജയം സമ്മാനിക്കുകയായിരുന്നു. മൂന്ന് പന്തില്‍ 10 റണ്‍സെടുത്ത റാഷിദും മികച്ച് നിന്നു. ചെന്നൈ നിരയില്‍ ഹംഗര്‍ഗേക്കര്‍ മൂന്ന് വിക്കറ്റെടുത്തു. ബാക്കിയുള്ളവരൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

RUTURAJ GILL

നേരത്തെ ചെന്നൈ 178 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് അടിച്ചെടുത്തത്. റിതുരാജിന്റെ ഗെയ്ക്ക്‌വാദിന്റെ മിന്നല്‍ പ്രകടനത്തിലാണ് അവര്‍ക്ക് ഇത്ര വലിയൊരു സ്‌കോര്‍ നേടാനായത്. ഗെയ്ക്‌വാദ് 50 പന്തില്‍ 92 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററായി. ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ പഴയ ധോണിയെ അനുസ്മരിപ്പിക്കും വിധത്തിലുള്ള പ്രകടനം പുറത്തെടുത്ത് ക്യാപ്റ്റന്‍ കൂളും മികച്ച് നിന്നു.

തുടരെ വിക്കറ്റുകള്‍ വീഴുമ്പോഴായിരുന്നു റിതുരാജ് ഗംഭീര പ്രകടനം നടത്തിയത്. താരത്തിന്റെ പ്രകടനമില്ലെങ്കില്‍ സിഎസ്‌കെ ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തുമായിരുന്നു.ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സിഎസ്‌കെയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയുടെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമി സിഎസ്‌കെയെ ഞെട്ടിച്ചു.

പിന്നീടെത്തിയ മോയിന്‍ അലിക്കൊപ്പം റിതുരാജാണ് ഇന്നിംഗ്‌സ് ശരിയാക്കി എടുത്തത്. ഒന്‍പത് സിക്‌സറുകളാണ് റിതുരാജ് പറത്തിയത്. ഒരു ഘട്ടത്തില്‍ 200 റണ്‍സിന് മുകളില്‍ ഒരു സ്‌കോര്‍ പിറക്കുമെന്ന് തോന്നിയിരുന്നു. മോയിന്‍ അലി 17 പന്തില്‍ 23 റണ്‍സെടുത്തു. നാല് ബൗണ്ടറിയും ഒരു സിക്‌റുമടിച്ചു താരം. അതേസമയം ബെന്‍ സ്റ്റോക്‌സ്, അമ്പാട്ടി, റായിഡു, ശിവം ദുബെ എന്നിവര്‍ക്കൊന്നും റണ്‍നിരക്ക് കാര്യമായി ഉയര്‍ത്താനായില്ല.

പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍

റായിഡു 12 പന്തില്‍ 12 റണ്‍സ് മാത്രമാണ് എടുത്തത്. ബെന്‍ സ്റ്റോക്‌സ് ആറ് പന്തില്‍ 7 റണ്‍സുമായി നിരാശപ്പെടുത്തി. ദുബെ റണ്‍നിരക്ക് ഉയര്‍ത്തുന്നതിലും പരാജയപ്പെട്ടു. 18 പന്തില്‍ 19 റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ അവസാന ഓവറുകളില്‍ മിന്നലടികള്‍ നടത്തിയാണ് സ്‌കോര്‍ 178ല്‍ എത്തിച്ചത്.

200 റണ്‍സിന് മുകളില്‍ പോകുമായിരുന്ന റണ്‍സിനെ ഗജുജറാത്ത് ബൗളര്‍മാര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. ധോണി ഏഴ് പന്തില്‍ 14 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓരോ സിക്‌സും ബൗണ്ടറിയും താരമടിച്ചു. ഗുജറാത്ത് നിരയില്‍ മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തി. അല്‍സാരി ജോസഫിനും രണ്ട് വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+