Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലി ബ്രാന്‍ഡ് കിംഗ്; ബാബര്‍ അസമിനേക്കാള്‍ 12 മടങ്ങ് അധികം ശമ്പളം; സഞ്ജുവിനേക്കാള്‍ 6 മടങ്ങ്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ് വിരാട് കോലി. ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും ഒരുപോലെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന താരമാണ് കോലി. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ കോലി എ പ്ലസ് കാറ്റഗറിയിലാണ്.

ഉയര്‍ന്ന ശമ്പളം വാങ്ങുന്ന പരിമിതമായ ആളുകളുടെ പട്ടികയാണിത്. എന്നാല്‍ ഇത് ഇന്ത്യയിലെ കഥ. പാകിസ്താന്‍ ക്രിക്കറ്റിലെ താരങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം അറിയുമോ? ഇന്ത്യന്‍ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതി ദയനീയമാണ് ഇവരുടെ കാര്യം. ലോകറാങ്കിംഗില്‍ പോലും മുന്‍നിരയിലുള്ള പല താരങ്ങളുടെയും ശമ്പളം തുച്ഛമാണ്.

BABAR AZAM VIRAT KOHLI

ബിസിസിഐയുടെ വാര്‍ഷിക കരാര്‍

ബിസിസിഐ അടുത്തിടെയാണ് വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചത്. കോലിക്ക് എ പ്ലസ് കാറ്റഗറിയായത് കൊണ്ട് ഏഴ് കോടി രൂപയാണ് അദ്ദേഹത്തിന് വാര്‍ഷിക ശമ്പളമായി ലഭിക്കുക. അതേസമയം മാറ്റങ്ങളും പട്ടികയിലുണ്ടായിട്ടുണ്ട്. ഫോമില്ലാത്ത കെഎല്‍രാഹുലിനെ ബി കാറ്റഗറിയിലേക്ക് തഴഞ്ഞു.

പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ എ പ്ലസ് കാറ്റഗറിയിലേക്ക് കൊണ്ടുവന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര അദ്ദേഹത്തിന് നേട്ടമായിരിക്കുകയാണ്. ഈ കാറ്റഗറിയില്‍ കോലിയും ജഡേയുമല്ലാതെ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഉള്ളത്.

തൊട്ടുപിന്നിലുള്ള ഈ താരങ്ങള്‍

ബിസിസിഐ കരാറില്‍ അടുത്തതായി ഉള്ളത് എ കാറ്റഗറിയാണ്. ഇതില്‍ ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, എന്നിവരാണ് ഉള്ളത്. ഇവര്‍ക്കെല്ലാം അഞ്ച് കോടി രൂപയാണ് ലഭിക്കുക. ബി കാറ്റഗറിയില്‍ ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഉള്ളത്.

സഞ്ജു സാംസണ്‍, സിഖര്‍ ധവാന്‍, ഉമേഷ് യാദവ്, ഇഷാന്‍ കിഷന്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ഹൂഡ, ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, കെഎസ് ഭരത് എന്നിവരാണ് സി കാറ്റഗറിയില്‍ ഉള്ളത്.

ബാബര്‍ അസം വളരെ പിന്നില്‍

BABAR AZAM VIRAT KOHLI

പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനേക്കാള്‍ 12 മടങ്ങ് അധികമാണ് വിരാട് കോലിക്ക് ശമ്പളമായിലഭിക്കുക. ഇന്ത്യന്‍ ടീമിന്റെ ഗ്രേഡ് സിയില്‍ വരുന്നവര്‍ക്ക് പോലും പാകിസ്താന്റെ ടോപ് താരങ്ങളേക്കാള്‍ ശമ്പളമുണ്ട്. അതായത് ബാബര്‍ അസമിന് 43.44 ലക്ഷം രൂപയാണ് വര്‍ഷത്തില്‍ ശമ്പളമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. കോലി മാത്രമല്ല, രോഹിത്, ബുംറ, ജഡേജ എന്നിവരേക്കാളും പന്ത്രണ്ട് മടങ്ങ് കുറവാണ്. സഞ്ജു സാംസണേക്കാള്‍ 50 ശതമാനം താഴെ വരും ബാറിന്റെ ശമ്പളം.

ഈ അഞ്ച് പേര്‍ മാത്രം

പാകിസ്താന്‍ ക്രിക്കറ്റില്‍ ബാബര്‍ അസം, മുഹമ്മ് റിസ്വാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഇമാം ഉള്‍ ഹഖ് എന്നിവര്‍ മാത്രമാണ് ടോപ് ലീഗില്‍ ശമ്പളം വാങ്ങുന്ന താരങ്ങള്‍. ബാക്കിയുള്ളവരുടെ ശമ്പളം ഒക്കെ തീര്‍ത്തും തുച്ഛമാണ്. അതേസമയം എ പ്ലസ് കാറ്റഗറിയില്‍ ജസ്പ്രീത് ബുംറ ഇടംപിടിച്ചതിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മാസങ്ങളായി ബുംറ കളിക്കളത്തില്‍ ഇല്ല. പരിക്ക് കാരണം വിട്ടുനില്‍ക്കുകയാണ്.

ഐപിഎല്ലിലും, ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിലും ബുംറ കളിക്കില്ല. പക്ഷേ ഏകദിന ലോകകപ്പില്‍ തിരിച്ചെത്തും. മുംബൈയില്‍ ബുംറ കളിക്കാത്തതും നഷ്ടമാണ്. ഇത്തരമൊരു കാര്യമുള്ളപ്പോള്‍ ബുംറയ്ക്ക് എങ്ങനെയാണ് എ പ്ലസ് കരാര്‍ നല്‍കുകയെന്നാണ് വിമര്‍ശനം.

ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+