Get Updates
Get notified of breaking news, exclusive insights, and must-see stories!

കളിക്കാരെ പറയുന്നത് കുടുംബത്തെ പറയുന്നത് പോലെ; കോലി-ഗംഭീര്‍ തര്‍ക്കത്തില്‍ സംഭവിച്ചത് ഇക്കാര്യം

ലഖ്‌നൗ: ഐപിഎല്‍ ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ആര്‍സിബി ലഖ്‌നൗ മത്സരത്തിന് ശേഷം നടന്നത്. ആര്‍സിബി താരം വിരാട് കോലിയും, ലഖ്‌നൗവിന്റെ കോച്ചിംഗ് സ്റ്റാഫ് ഗൗതം ഗംഭീറും തമ്മിലായിരുന്നു വലിയ പ്രശ്‌നം. ഇരുവരും തമ്മിലുള്ള വാക്‌പോര് സംഘര്‍ഷത്തിന്റെ വക്കില്‍ വരെയെത്തിയിരുന്നു.

രണ്ട് ടീമിലെയും താരങ്ങളാണ് ഇവരെ പിടിച്ചുമാറ്റിയത്. അത് മാത്രമല്ല കോലിയില്‍ നിന്ന് പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ വന്നുവെന്ന് വ്യക്തമാകുന്ന വീഡിയോയും ഇതിനിടെ വൈറലായിട്ടുണ്ട്. പക്ഷേ എന്താണ് ഇത്ര വലിയ പ്രശ്‌നത്തിലേക്ക് പോകാന്‍ കാരണം. അതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ മയേഴ്‌സും വിരാട് കോലിയും തമ്മില്‍ സംഭാഷണം നടന്നിരുന്നു.

VIRAT KOHLI

ഇവര്‍ നടന്നുകൊണ്ട് സംസാരിക്കുന്നത് കാണാമായിരുന്നു. എന്തിനാണ് കോലി ലഖ്‌നൗ താരങ്ങളെ ഇത്ര മോശമായി അധിക്ഷേപിക്കുന്നതെന്നായിരുന്നു മയേഴ്‌സ് കോലിയോട് ചോദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന് മറുപടിയായി എന്തിനാണ് മയേഴ്‌സ് തന്നെ തുറിച്ച് നോക്കുന്നതെന്നായിരുന്നു കോലി ചോദിച്ചത്.

അതിന് മുമ്പ് കോലി, നവീന്‍ ഉള്‍ ഹക്കിനോട് മോശമായി പെരുമാറിയത് അമ്പയറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതിനിടയിലാണ് ഗൗതം ഗംഭീര്‍ മയേഴ്‌സിനെ സംസാരത്തിനിടയില്‍ നിന്ന് പിടിച്ച് മാറ്റിയത്. ഇത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

അതേസമയം മയേഴ്‌സും കോലിയും തമ്മിലുള്ള സംഭാഷണം വളരെ മോശം അന്തരീക്ഷത്തിലേക്ക് മാറുമെന്ന് തിരിച്ചറിഞ്ഞാണ് ഗംഭീര്‍ മയേഴ്‌സിനെ തിരിച്ചുവിളിച്ചത്. ഇതിന് പിന്നാലെയാണ് ഗംഭീറും കോലിയും തമ്മില്‍ പരസ്പരം വാക്കേറ്റം തുടങ്ങിയതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. കോലിയുമായി സംസാരം വേണ്ടെന്നായിരുന്നു ഗംഭീര്‍ ആവശ്യപ്പെട്ടത്.

കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

ഇതിനിടയിലാണ് കോലി എന്തോ പരാമര്‍ശം വീണ്ടും നടത്തിയത്. ഇത് ഗംഭീറിനെ ചൊടിപ്പിക്കുകയായിരുന്നു. നീയെന്താണ് പറയുന്നതെന്നായിരുന്നു കോലിയോട് ഗംഭീര്‍ ചോദിച്ചത്. നിങ്ങളോട് ഞാനൊന്നും പറഞ്ഞിട്ടില്ല, പിന്നെന്തിനാണ് ഇതിനിടയില്‍ കയറി വരുന്നതെന്നായിരുന്നു കോലി ചോദിച്ചത്. ഇത് ഗംഭീറിനെ കൂടുതല്‍ ചൊടിപ്പിക്കകുയായിരുന്നു.

നീ എന്റെ ടീമിലെ താരങ്ങളെ മോശം വാക്കുകള്‍ കൊണ്ട് അപമാനിച്ചു, അത് എന്റെ കുടുംബത്തെ അപമാനിക്കുന്നത് പോലെയാണെന്ന് ഗംഭീര്‍ മറുപടി നല്‍കി. എന്നാല്‍ നിങ്ങള്‍ സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കിക്കോ എന്നായിരുന്നു കോലി അതിന് മറുപടിയായി പറഞ്ഞു. അത് നിന്റെ അടുത്ത് നിന്ന് പഠിക്കേണ്ട അവസ്ഥ വന്നോ എന്നായിരുന്നു ഗംഭീര്‍ അവസാനമായി പറഞ്ഞ വാക്കുകള്‍.

രണ്ട് പക്ഷത്ത് നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതേസമയം മുഹമ്മദ് സിറാജിന്റെ ഓവറില്‍ നവീനുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് സൂചന. നവീന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ സ്റ്റമ്പിലേക്ക് പന്ത് തട്ടിയിട്ടിരുന്നു സിറാജ്.

ഇതിന് ശേഷം ഇവര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞു. ഈ സമയത്താണ് കോലി ഇടപെട്ടത്. അമിത് മിശ്ര കോലിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മിശ്രയോടും കോലി എന്തൊക്കെയോ പറയുന്നുണ്ട്. ഈ സമയത്ത് അമ്പയര്‍മാര്‍ ഇടപെട്ട് പിടിച്ച് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+