ഐപിഎല്ലില്‍ എവിടെ തൊട്ടാലും കാശാണ്, കമന്ററി പറഞ്ഞത് ഹര്‍ഭജന്‍ നേടുന്നത് ഇത്ര
ഐപിഎല്ലില്‍ കളിക്കുന്ന പല താരങ്ങള്‍ക്കും കോടികളുടെ പ്രതിഫലം ലഭിക്കാറുണ്ട്. ഐപിഎല്‍ തൊട്ടാല്‍ കാശുവാരുന്ന ടൂര്‍ണമെന്റാണെന്ന വിളിപ്പേര് നേരത്തെയുള്ളത്. ഈ സീസണ്‍ തുടങ്ങിയപ്പോഴും അതിന് മാറ്റമില്ല. ഐപിഎല്ലില്‍ കളത്തില്‍ മാത്രമല്ല ഇത്തവണ ആവേശമുള്ളത്. കമന്ററി ബോക്‌സില്‍ തീപ്പാറുന്ന ആവേശമാണ് ഉള്ളത്.
ഈ ആവേശത്തിന് പ്രധാന കാരണം അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം തന്നെയാണ്. കമന്ററി ബോക്‌സിലുള്ളവര്‍ക്ക് വന്‍ തുകയാണ് വിവിധ ചാനലുകള്‍ നല്‍കുന്നത്. പ്രധാന കാരണം ഐപിഎല്ലിന്റെ റേറ്റിംഗും, ഇവരുടെ കമന്ററിക്കുള്ള ജനപ്രീതിയുമാണ്. ഹര്‍ഭജന്‍ സിംഗ് അടക്കമുള്ളവര്‍ കമന്ററി പാനലിലുണ്ട്.

ഹര്‍ഭജനൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കമന്റേറ്ററാണ് വിശാല്‍ ആദിത്യ സിംഗ്. എന്നാല്‍ ഹിന്ദിയില്‍ അല്ല ഭോജ്പുരിയിലാണ് വിശാലിന്റെ കമന്ററി. നിലവില്‍ ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയിലെ സൂപ്പര്‍ താരം കൂടിയാണ് വിശാല്‍. ബിഗ് ബോസ്, ഖത്രോം കാ ഖിലാഡി എന്നിങ്ങനെയുള്ള റിയാലിറ്റി ഷോകളിലൂടെയാണ് വിശാല്‍ അറിയപ്പെടുന്ന അവതാരകനായത്.
നിലവില്‍ ഐപിഎല്‍ കമന്ററിയിലാണ് താരം ഉള്ളത്. വിശാലിന്റെ സംസാരമാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണ കമന്ററികള്‍ പോലെയല്ല, മറിച്ച് ഒരു പ്രത്യേക സ്ലാങ്ങിലാണ് വിശാല്‍ സംസാരിക്കാറുള്ളത്. അതുകൊണ്ട് ടെലിവിഷന്‍ കമന്ററിയില്‍ അദ്ദേഹത്തിന് വലിയ ആരാധകരുള്ളത്.
അതേസമയം വിശാല്‍ ഈ കമന്ററി പറഞ്ഞത് നേടുന്നത് ലക്ഷങ്ങളാണ്. കേട്ടാല്‍ തന്നെ ഞെട്ടിപ്പോകും. പ്രാദേശിക ഭാഷയില്‍ കമന്ററി പറയുന്നത് 68.43 ലക്ഷത്തിനും 1.29 കോടിക്കും ഇടയിലാണ് പ്രതിഫലം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ലിസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. പരിചയസമ്പത്ത് കുറഞ്ഞവര്‍ക്കാണ് ഇതില്‍ 68 ലക്ഷം പ്രതിഫലം ലഭിക്കുക.
എന്നാല്‍ ഒരു കോടിയില്‍ അധികം പ്രതിഫലം സീനിയേഴ്‌സിനും, സ്ഥിരമായി വരാറുള്ള ക്രിക്കറ്റ് വിദഗ്ധര്‍ക്കുമാണ് ലഭിക്കുക. വിശാല്‍ ടിവി മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിയായതിനാല്‍ പ്രതിഫലം ലക്ഷങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഐപിഎല്‍ കമന്ററിയില്‍ താരം പുതുമുഖമാണ്. അതുകൊണ്ട് 68 ലക്ഷത്തിന് ഇടയിലായിരിക്കും പ്രതിഫലം.
അതേസമയം ഹര്‍ഭജന്‍ സിംഗിന്റെ പ്രതിഫലം വിശാലിനെ അപേക്ഷിച്ച് ഇരട്ടിയില്‍ അധികമായിരിക്കും. ഹര്‍ഭജന്‍ സിംഗിന്റെ കമന്ററി ഹിന്ദിയിലാണ്. 3.08 കോടിയാണ് ഹര്‍ഭജന് പ്രതിഫലമായി ലഭിക്കും. ഹര്‍ഭജനേക്കാള്‍ 22 ശതമാനം കുറവായിരിക്കും വിശാലിന്റെ പ്രതിഫലം. ഇര്‍ഫാന്‍ ഖാന്‍ പോലുള്ള കമന്റേറ്റര്‍മാര്‍ക്കും ഇതേ റേഞ്ചിലായിരിക്കും പ്രതിഫലം. 68 ലക്ഷത്തിലാണ് ഹിന്ദി കമന്റേറ്റര്‍മാരുടെ പ്രതിഫലം ആരംഭിക്കുന്നത്.
ഭോജ്പുരി കമന്റേറ്റര്‍മാരില്‍ രവി കിഷന്‍, വിശാല്‍ ആദിത്യ സിംഗ്, മുഹമ്മദ് സെയ്ഫ്, ശിവം സിംഗ്, സത്യപ്രകാശ്, ഗുലാം ഹുസൈന്‍, സൗരഭ് കുമാര്‍, ശാലിനി സിംഗ്, അശുതോഷ് അമന്‍, സുമിത് കുമാര്‍ എന്നിവരുണ്ട്. ഇതില്‍ രവി കിഷന് 1.29 കോടിയാണ് പ്രതിഫലമായി ലഭിക്കുക. കഴിഞ്ഞ വര്‍ഷം 20000-30000 രൂപയ്ക്ക് ഇടയിലാണ് ഒരു മത്സരത്തിനായി ഭോജ്പുരി കമന്റേറ്റര്‍മാര്‍ക്ക് ലഭിച്ചത്.












Click it and Unblock the Notifications