Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയില്‍ ഒലിച്ച് ഗുജറാത്തിന്റെ സ്വപ്‌നങ്ങള്‍... എന്തുകൊണ്ട് റിസര്‍വ് ദിനമില്ല..? കൊല്‍ക്കത്തക്ക് നേട്ടം

ഐപിഎല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ കാരണം ഒറ്റ പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരിക്കുകയാണ്. ഈ സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരം ഗുജറാത്തിന് ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ മത്സരം തന്നെ ഉപേക്ഷിച്ചതോടെ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് ഗുജറാത്ത്.

ഇന്ന് ഇരുടീമുകള്‍ക്കും ഓരോ പോയന്റ് വീതം വീതിച്ച് നല്‍കി. ഇതോടെ കൊല്‍ക്കത്തക്ക് 13 മത്സരങ്ങളില്‍ നിന്ന് 19 പോയന്റായി. ക്വാളിഫയര്‍ 1 ഉറപ്പിക്കാനും കൊല്‍ക്കത്തക്ക് ഇതോടെ സാധിച്ചു. 13 കളിയില്‍ അഞ്ച് ജയം മാത്രമുള്ള ഗുജറാത്തിന് 11 പോയന്റായി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ഗുജറാത്തിന് ജയിക്കണമായിരുന്നു. ഇനി ഒരു കളി മാത്രമാണ് ഗുജറാത്തിനുള്ളത്.

IPL 2024

ഇതില്‍ ജയിച്ചാലും 13 പോയന്റേ ലഭിക്കൂ. ഇതിനോടകം തന്നെ 14 പോയന്റുള്ള രണ്ട് ടീമുകള്‍ ഉണ്ട്. ഇവരെ കൂടാതെ 12 പോയന്റുമായി മൂന്ന് ടീമുകളും ഉണ്ട്. ലീഗ് ഘട്ടത്തില്‍ റിസര്‍വ് ദിനമില്ലാത്തതിന്റെ ദോഷം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മനസിലാക്കുന്നത് ഗുജറാത്ത് ടൈറ്റന്‍ായിരിക്കും. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഒറ്റ പന്ത് പോലും എറിയാതെ മാറ്റി വെക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഐപിഎല്ലിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചെയ്ത ദിവസം മഴ കാരണം ഒരു പന്ത് പോലും എറിയാനാകാതെ റിസര്‍വ് ദിനത്തിലേക്ക് മാറ്റിയിരുന്നു. ഇതില്‍ അവസാന പന്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടം നേടുകയായിരുന്നു. എന്നാല്‍ ലീഗ് ഘട്ടത്തില്‍ മത്സരം തടസപ്പെട്ടാല്‍ റിസര്‍വ് ദിനത്തിലേക്ക് മാറ്റി വെക്കുന്ന വ്യവസ്ഥ ഐപിഎല്ലില്‍ ഇല്ല.

റിസര്‍വ് ദിനങ്ങള്‍ പ്ലേഓഫുകള്‍ക്കായി മാത്രം മാറ്റി വെച്ചിരിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ അവ രണ്ടുതവണ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. 2023 ലെ ഫൈനലും 2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ക്വാളിഫയറും റിസര്‍വ് ദിനത്തിലാണ് കളിച്ചത്. കഴിഞ്ഞ രണ്ട് സീസണിലും ഫൈനല്‍ കളിച്ച ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്.

2022 ല്‍ കന്നി സീസണില്‍ തന്നെ ജേതാക്കളായപ്പോള്‍ കഴിഞ്ഞ വര്‍ഷം റണ്ണേഴ്‌സ് അപ്പായിരുന്നു. അതേസമയം രണ്ട് തവണ ഐപിഎല്ലില്‍ മുത്തമിട്ട ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈ സീസണില്‍ അപാര ഫോമിലാണ് കിംഗ് ഖാന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+