മുംബൈയുടെ മിര്‍ച്ചി മസാല, ബാറ്റെടുത്തവനെല്ലാം ആര്‍സിബിയെ പഞ്ഞിക്കിട്ടു, വാംഖഡെയില്‍ 7 വിക്കറ്റ് ജയം
മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് വിജയം. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ അതിഗംഭീര ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ആര്‍സിബിയുടെ ഒരു ബൗളറെയും മുംബൈ ബാറ്റ്സ്മാന്മാര് വെറുതെ വിട്ടില്ല. ഇഷാന് കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 8.5 ഓവറില്‍ അടിച്ചെടുത്തത് 101 റണ്‍സാണ്.
ഇഷാനാണ് കൂടുതല്‍ കത്തിക്കയറിയത്. 34 പന്തില്‍ 69 റണ്‍സാണ് ഇഷാന് അടിച്ചത്. അഞ്ച് സിക്സറും ഏഴ് ബൗണ്ടറിയും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. അതിവേഗമായിരുന്നു സ്കോറിംഗ്. 202 സ്ട്രൈക്ക് റേറ്റും ഇഷാനുണ്ടായിരുന്നു. അതേസമയം രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സടിച്ചു. മൂന്ന് വീതം ബൗണ്ടറിയും സിക്സറുമാണ് താരം രോഹിത് അടിച്ചത്.

അതേസമയം ഇഷാന് പുറത്തായ ശേഷം എത്തിയ സൂര്യകുമാര്‍ യാദവ് ബെംഗളൂരുവിനെ പൊരുതാന്‍ പോലും അനുവദിച്ചില്ല. 19 പന്തില്‍ 52 റണ്‍സടിച്ച സൂര്യകുമാര്‍ വാംഖഡെയില്‍ വിസ്ഫോടനകരമായ ബാറ്റിംഗാണ് കാഴ്ച്ചവെച്ചത്. അഞ്ച് ബൗണ്ടറിയും നാല് സിക്്സറും അടിച്ച താരം ആര്‍സിബിയെ ശരിക്കും ഞെട്ടിച്ചു.
ആറ് പന്തില്‍ 21 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യ മത്സരത്തില്‍ പുറത്താവാതെ നിന്നു. ആര്‍സിബി നിരയില്‍ ആകാശ് ദീപ്, വൈശാഖ്, വില്‍ ജാക്സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. 27 പന്ത് ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ വിജയം.
നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബെംഗളൂരുവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഈ കളിയിലും റണ്‍സെടുക്കാന്‍ ആര്‍സിബി തുടക്കത്തില്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. വിരാട് കോലിയെ മൂന്നാം ഓവറില്‍ ടീമിന് നഷ്ടമായി. 9 പന്തില്‍ മൂന്ന് റണ്‍സെടുത്ത കോലിയെ ബുംറയാണ് മടക്കിയത്.
വില്‍ ജാക്സിനെയും ടീമിന് പിന്നാലെ നഷ്ടമായി. ഇതോടെ രണ്ടിന് 23 എന്ന നിലയിലേക്കാണ് ടീം വീണത്. പിന്നീടാണ് ആര്‍സിബി തിരിച്ചുവരാന്‍ തുടങ്ങിയത്. ഫാഫ് ഡുപ്ലെസിസ്(61) രജത് പാട്ടീദാര്‍(50) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ആര്‍സിബിക്ക് കരുത്ത് പകര്‍ന്നത്.
ഇരുവരും ചേര്‍ന്ന് മുംബൈ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. പാട്ടീദാര്‍ 25 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. 26 പന്തില്‍ നാല് സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പാട്ടീദാറിന്റെ ഇന്നിംഗ്സ്. ഡുപ്ലെസിയുടെ ഇന്നിംഗ്സില്‍ 40 പന്തില്‍ നാല് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു ഡുപ്ലെസിയുടെ ഇന്നിംഗ്സ്. ഡുപ്ലെസിയാണ് ടീമിന്റെ ടോപ് സ്കോര്‍.
പാട്ടീദാര്‍ പുറത്തായശേഷം വന്ന ഗ്ലെന്‍ മാക്സ്വെല് നേരിട്ട നാലാം പന്തില്‍ പൂജ്യനായി മടങ്ങുകയായിരുന്നു. മഹിപാല്‍ ലോംറോര്‍(0) സൗരവ് ചൗഹാന്(9) എന്നിവരും നിരാശപ്പെടുത്തി. ദിനേഷ് കാര്‍ത്തിക്കാണ് അവസാനം സ്കോര്‍ ഉയരാന്‍ സഹായിച്ചത്. 23 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്നു. നാല് സിക്സറും അഞ്ച് ബൗണ്ടറിയും താരം അടിച്ചു. അതേസമയം മത്സരത്തില്‍ നിറഞ്ഞുനിന്നത് ജസ്പ്രീത് ബുംറയുടെ ബൗളിംഗാണ് അഞ്ച് വിക്കറ്റുകളാണ് 21 റണ്‍സ് വിട്ടുകൊടുത്ത് ബുംറ വീഴ്ത്തിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications