രോഹിത്തും കോലിയും ഒന്നങ്ങോട്ട് മാറി നിന്നോ? ഇത് സാക്ഷാല്‍ ധോണിയാണ്; വീണ്ടുമൊരു റെക്കോര്‍ഡിട്ടു
ഐപിഎല്ലില്‍ റെക്കോര്‍ഡ് ഇടുന്ന കാര്യത്തില്‍ ആരാണ് മുന്നില്‍. രോഹിത് ശര്‍മ മുതല്‍ വിരാട് കോലി വരെയുള്ള ഇക്കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയോളം റെക്കോര്‍ഡുകള്‍ ആര്‍ക്കുമുണ്ടാവില്ല എന്ന് പറയേണ്ടി വരും. ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും നേട്ടങ്ങള്‍ അദ്ദേഹത്തിന് ഒരുപാടുണ്ട്.
ഇത്തവണത്തെ ഐപിഎല്ലിലും വലിയൊരു നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. ടിവി ബ്രോഡ്കാസ്റ്റിംഗിലാണ് പുത്തന്‍ നേട്ടങ്ങള്‍ ധോണിയെ തേടിയെത്തിച്ചത്. ധോണിക്ക് വേണ്ടി ആര്‍ത്തുവിളിച്ചവരുടെ ഡെസിബെല്‍ കണക്കിലാണ് പുതിയ റെക്കോര്‍ഡ് ധോണി സ്വന്തമാക്കിയിരുന്നത്. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് ധോണിയുള്ളത്.

ഒരു ഐപിഎല്‍ വേദിയില്‍ മുഴങ്ങിയ ശബ്ദത്തിന്റെ ഡെസിബെല്‍ നിരക്കിലേക്ക് ധോണിയുടെ കളത്തിലെ രണ്ട് സുപ്രധാന സംഭവങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഡെസിബെല്‍ നിരക്കുകളുടെ ഡാറ്റ പുറത്തുവിട്ടത്. വെള്ളിയാഴ്ച്ചയാണ് ഈ കണക്കുകള്‍ അഅവര്‍ വെളിപ്പെടുത്തിയത്. 130 ആണ് ഡെസിബെല്‍ നിരക്ക്.
ധോണിയുടെ കളിക്കളത്തിലെ അപൂര്‍വമായ നിമിഷങ്ങളാണ് ഇതില്‍ ഇടംപിടിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേത് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിന്ന് ടോസിന് മുമ്പ് പുറത്തേക്ക് വരുന്നതാണ് അതില്‍ ആദ്യ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ മത്സരത്തിന് മുമ്പുള്ള ദൃശ്യമാണിത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിലായിരുന്നു ധോണി സ്റ്റേഡിയത്തില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഏറെ പ്രത്യേകതകള്‍ ഇതിനുണ്ടായിരുന്നു. ധോണി എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയുകയും, പുതിയ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദ് എത്തുകയും ചെയ്തതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.
ഇത്തരമൊരു രംഗം കാണാന്‍ വലിയൊരു ആരാധകര്‍ തന്നെ ടിവിയിലൂടെ കാത്തിരുന്നിരുന്നു. അതാണ് ആര്‍പ്പുവിളി സൂചിപ്പിക്കുന്നത്. ഈ സീസണോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതും ഇതിന് ശേഷമായിരുന്നു. അതുകൊണ്ട് ധോണി നേരിട്ട് കാണാന്‍ നിരവധിപ്പേര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
രണ്ടാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് സമയത്തായിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 16 പന്തില്‍ 37 റണ്‍സടിച്ചിരുന്നു ധോണി. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ആ മത്സരത്തില്‍ പറത്തി. ധോണി ഈ സീസണില്‍ ബാറ്റ് ചെയ്യാന്‍ ആദ്യമായി ക്രീസിലെത്തിയ മത്സരമായിരുന്നു ഇത്.
2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു ധോണി അവസാനമായി ബാറ്റ് ചെയ്തിരുന്നു. എട്ടാം നമ്പറിലാണ് താരം ക്രീസിലെത്തിയത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത് ദിനേഷ് കാര്‍ത്തിക്കാണ്. അര്‍ഷ്ദീപ് സിംഗിനെതിരെയുള്ള ഡികെയുടെ സ്‌കൂപ്പ് ഷോട്ടാണ് സ്‌റ്റേഡിയം ഇളക്കി മറിച്ചത്.












Click it and Unblock the Notifications