Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്ത് ലോകകപ്പ് ഉറപ്പിച്ചു; രണ്ടാം വിക്കറ്റ് കീപ്പറാകുക സഞ്ജുവോ രാഹുലോ?

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനവും ടീം സെലക്ഷനില്‍ നിര്‍ണായകമാകും എന്ന് ഉറപ്പാണ്. ഇതില്‍ എല്ലാവരും ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ്. പോയന്റ് പട്ടികയില്‍ മുന്‍പെ കുതിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ മുന്നില്‍ നിന്ന് നയിക്കുന്ന സഞ്ജുവിനായി മുറവിളികള്‍ ഉയരുന്നുണ്ട്.

ഇന്നലത്തെ പ്രകടനത്തോടെ സഞ്ജു വീണ്ടും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല സഞ്ജുവിന്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സെലക്ഷന്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ ഒന്നാണ്. ടി20 ലോകകപ്പിനായി 15 അംഗ ടീമിനെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ ഒന്നാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് സ്ഥാനം നേടുമെന്നുറപ്പാണ്.

IPL 2024

രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണും കെഎല്‍ രാഹുലും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. സഞ്ജു സാംസണും കെ എല്‍ രാഹുലും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുകയും ടീമിന് ജയം സമ്മാനിക്കുകയും ചെയ്യുന്നു. പോയിന്റ് പട്ടികയില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനത്തും കെ എല്‍ രാഹുലിന്റെ ലക്നൗ സൂപ്പര്‍ ജയന്റ്സ് നാലാമതുമാണ്.

ബാറ്റിംഗിലും ഇരുവരും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 385 റണ്‍സുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് സഞ്ജു സാംസണ്‍. 378 റണ്‍സുമായി കെഎല്‍ രാഹുല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി (4) നേടിയത് സഞ്ജുവാണ്.

രാഹുലിന് മൂന്ന് അര്‍ധ സെഞ്ച്വറി സ്വന്തം പേരിലുണ്ട്. ഇരുവരും വ്യത്യസ്ത പൊസിഷനുകളിലാണ് കൡക്കുന്നത്. രാഹുല്‍ ഓപ്പണറായും ടോപ്പ് ഓര്‍ഡര്‍ ബാറ്ററായും മധ്യനിര ബാറ്ററായും കളിക്കുന്നുണ്ട്. സഞ്ജു ഫസ്റ്റ് ഡൗണായും സെക്കന്റ് ഡൗണായുമാണ് ഇറങ്ങുന്നത്. ടീമിലെ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന ബാറ്റര്‍ എന്നതാണ് രാഹുലിന് സാധ്യത വര്‍ധിപ്പിക്കുന്നത്.

എന്നാല്‍ വിക്കറ്റ് കീപ്പിംഗില്‍ രാഹുലിനേക്കാള്‍ മികവ് അവകാശപ്പെടാവുന്ന താരമാണ് സഞ്ജു. മാത്രമല്ല ഒരു ക്ലീന്‍ ഹാര്‍ഡ് ഹിറ്റര്‍ എന്ന നിലയിലും സഞ്ജു രാഹുലിനേക്കാള്‍ മുകളിലാണ്. പലതവണ കഴിവ് തെളിയിച്ചിട്ടും വേണ്ടത്ര അവസരങ്ങള്‍ സഞ്ജു സാംസണിന് ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+