ഡികെയുടെ മിന്നലടി, കോലിയുടെ പിഞ്ച് ഹിറ്റ്, ആര്‍സിബി ചിന്നസ്വാമിയില്‍ ക്ലിക്കായി; 4 വിക്കറ്റ് ജയം
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 4 വിക്കറ്റ് വിജയം. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു നാല് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം നേടിയത്. ചേസിംഗില്‍ ആര്‍സിബിയുടെ തുടക്കം മോശമായിരുന്നു.
ഫാഫ് ഡുപ്ലെസി(3) കാമറൂണ്‍ ഗ്രീന്‍(3) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ രണ്ടിന് 43 എന്ന നിലയിലായിരുന്നു അവര്‍.വിരാട് കോലിയാണ്(77) ആര്‍സിബിയുടെ ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോയത്. രജത് പാട്ടീദാറിനെ(18) കൂട്ടുപിടിച്ചായിരുന്നു ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. ടീം വീണുപോയപ്പോഴെല്ലാം റണ്‍റേറ്റ് കുറയാതെ പിടിച്ച് നിര്‍ത്തിയതും കോലിയാണ്.

വിരാട് കോലി 49 പന്തില്‍ 11 ബൗണ്ടറിയുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെയാണ് 77 റണ്‍സെടുത്തത്. പതിനാറാം ഓവറിന്റെ അവസാന പന്തിലായിരുന്നു കോലിയുടെ പുറത്താകല്‍. ഗ്ലെന്‍ മാക്സ്വെല്(3) അനൂജ് റാവത്ത്(11) എന്നിവര്‍ മത്സരത്തില്‍ നിരാശപ്പെടുത്തി. എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് വിജയം സമ്മാനിച്ചത്.
പത്ത് പന്തില്‍ പുറത്താവാതെ 28 റണ്‍സാണ് കാര്‍ത്തിക് അടിച്ചത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. 8 പന്തില്‍ 17 റണ്‍സെടുത്ത മഹിപാല്‍ ലോംറോറും പുറത്താവാതെ നിന്നു. പഞ്ചാബ് ബൗളര്‍മാരില്‍ കഗിസോ റബാദ, ഹര്‍പ്രീത് ബ്രാര്‍, എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍, സാം കറന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ആര്‍സിബി പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഈ കളിയിലും പഞ്ചാബിന്റെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ജോണി ബെയര്‍സ്റ്റോ(8)യെ ടീമിന് നഷ്ടമായി. പിന്നീട് ശിഖര്‍ ധവാന്(45) പ്രഭ്സിമ്രന് സിംഗ്(25) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയത്.
സ്കോറിന് പക്ഷേ അതിവേഗമില്ലായിരുന്നു. ഇടയ്ക്കിടെ ബൗണ്ടറിയും സിക്സറും വന്നിരുന്നു. 8.5 ഒാവറില്‍ ഈ സഖ്യം സ്കോര്‍ 72 റണ്‍സിലെത്തിയപ്പോഴാണ് പിരിഞ്ഞത്. പ്രഭ്സിമ്രന് വമ്പനടിക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു.
പ്രഭ്സിമ്രന് 17 പന്ത് നേരിട്ട് രണ്ട് വീതം ബൗണ്ടറിയും സിക്സറും അടിച്ചാണ് 25 റണ്‍സെടുത്തത്. പിന്നീട് ലിയാം ലിവിംഗ്സ്റ്റണ്(17) ദവാനൊപ്പം എത്തിയതോടെ ഇന്നിംഗ്സിന് കുറച്ച് വേഗം വെച്ചു. എന്നാല്‍ അധികം വൈകാതെ ലിവിംഗ്സ്റ്റണും ധവാനും തുടരെ പുറത്തായി. ലിവിംഗ്സ്റ്റണ് ഒരു ബ ൗണ്ടറിയും സിക്സറും അടിച്ചിരുന്നു. അതേസമയം ധവാന്റെ ഇന്നിംഗ്സില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സറുമുണ്ടായിരുന്നു.
37 പന്തുകളാണ് താരം നേരിട്ടത്. സാം കറന്(23) ജിതേഷ് ശര്‍മ(27) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ പിന്നീട് 150 കോടത്തിയത്. ജിതേഷ് 20 പന്തില്‍ രണ്ട് സിക്സറും ഒരു ബൗണ്ടറിയും പറത്തിയാണ് 27 റണ്‍സെടുത്തത്. കറന്റെ ഇന്നിംഗ്സില്‍ മൂന്ന് ബൗണ്ടറിയുണ്ടായിരുന്നു. അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയ ശശാങ്ക് സിംഗാണ് സ്കോര്‍ 170 കടത്തിയത്.
എട്ട് പന്ത് മാത്രം നേരിട്ട ശശാങ്ക് രണ്ട് സിക്സറും ഒരു ബൗണ്ടറിയുമടിച്ചു. ആര്‍സിബി നിരയില്‍ മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്സ്വെല് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. യഷ് ദയാല്‍, അല്‍സാരി ജോസഫ്, എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications