Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ത്തിക്കിന്റെ മാസ്റ്റര്‍ സ്‌ട്രോക്കിനും ആര്‍സിബിയെ രക്ഷിക്കാനായില്ല; ഹൈദരാബാദിന് മിന്നും ജയം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 25 റണ്‍സ് തോല്‍വി. ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 262 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കൂറ്റന്‍ ടോട്ടലുകള്‍ കണ്ട മത്സരത്തില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ബൗളര്‍മാരുടെ ശവപറമ്പായി മാറി. 288 എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്.

ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും ശരവേഗത്തില്‍ റണ്‍സ് കണ്ടെത്തി. ഇരുവരും ഒന്നാം വിക്കറ്റില്‍ 6.2 ഓവറില്‍ 80 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ കോലി പോയതിന് പിന്നാലെ മുന്‍നിര തകര്‍ന്ന് വീണു. പുറത്താകുമ്പോള്‍ 20 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമടക്കം 42 റണ്‍സാണ് കോലി നേടിയിരുന്നത്. ഫാഫ് ഡുപ്ലെസിസ് 28 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും അടക്കം 62 റണ്‍സ് നേടി.

IPL 2024

ഒരു ഘട്ടത്തില്‍ 122 ന് അഞ്ച് എന്ന നിലയില്‍ വന്‍ തോല്‍വി അഭിമുഖീകരിച്ച ബാംഗ്ലൂരിന് തുണയായത് ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് പ്രകടനമാണ്. മഹിപാല്‍ ലോംറോറുമായും (19) അനുജ് റാവത്തുമായും (25*) ചേര്‍ന്ന് കാര്‍ത്തിക്ക് വാലറ്റത്ത് പൊരുതിയില്ലായിരുന്നെങ്കില്‍ നാണംകെട്ട തോല്‍വി ബാംഗ്ലൂര്‍ ഏറ്റുവാങ്ങിയേനെ. ദിനേഷ് കാര്‍ത്തിക്ക് 35 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും അടക്കം 83 റണ്‍സ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് 287 റണ്‍സ് അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 277 എന്ന സ്വന്തം സ്‌കോറാണ് ഹൈദരാബാദ് തിരുത്തിയത്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റേയും അര്‍ധ സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസന്റേയും വെടിക്കെട്ട് ബാറ്റിംഗാണ് സണ്‍റൈസേഴ്സ് ഹൈദരബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദ് ബാറ്റ്സ്മാന്‍മാരുടെ പ്രകടനം. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 34 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മ ടീം സ്‌കോര്‍ 108 ല്‍ എത്തിയപ്പോഴാണ് പുറത്തായത്.

പിന്നീട് ക്രീസിലെത്തിയ ക്ലാസന്‍ ഹെഡിന് പറ്റിയ കൂട്ടാളിയായി. ഇരുവരും രണ്ടാം വിക്കറ്റില്‍ 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 41 പന്തില്‍ ഒമ്പത് ഫോറും എട്ട് സിക്സും അടക്കം 102 റണ്‍സാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. ഹെഡ് പുറത്തായതിന് ശേഷവും ക്ലാസന്‍ വെടിക്കെട്ട് പ്രകടനം തുടര്‍ന്നു. ഒരറ്റത്ത് എയ്ഡന്‍ മാര്‍ക്രത്തെ സാക്ഷിയാക്കി ക്ലാസന്‍ തലങ്ങും വിലങ്ങും സിക്സറുകള്‍ പായിച്ചു.

31 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്സുമടക്കം 67 റണ്‍സെടുത്ത ക്ലാസനെ ഫെര്‍ഗൂസന്‍ 17-ാം ഓവറില്‍ മടക്കി. ഇതിനകം ക്ലാസന്‍-മാര്‍ക്രം കൂട്ടുകെട്ട് 66 റണ്‍സ് സ്‌കോര്‍ ബോര്‍ഡ് കൂട്ടിച്ചേര്‍ത്തിരുന്നു. ക്ലാസന്‍ പുറത്തായതിന് ശേഷമെത്തിയ അബ്ദുള്‍ സമദും വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ടീം സ്‌കോര്‍ 250 കടന്നു. മാര്‍ക്രം 17 പന്തില്‍ 32 റണ്‍സും അബ്ദുള്‍ സമദ് 10 പന്തില്‍ 37 റണ്‍സും നേടി. ബാംഗ്ലൂരിനായി ലൂക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ 53 റണ്‍സാണ് വിട്ടുകൊടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+