ഈഡനില്‍ ക്ലാസന്റെ ഫയര്‍ ഷോ, ഹൈദരാബാദിനോട് രക്ഷപ്പെട്ട് കെകെആര്‍; ത്രില്ലര്‍ പോരില്‍ 4 റണ്‍സ് വിജയം
കൊല്‍ക്കത്ത: ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നാല് റണ്‍സ് വിജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ കെകെആറിന്റെ അതേ രീതിയിലായിരുന്നു മറുപടി നല്‍കി. മധ്യനിര തകര്‍ന്നപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച ഹെന്ററിച്ച് ക്ലാസനാണ് ഹൈദരാബാദിന്റെ വിജയസാധ്യത നിലനിര്‍ത്തിയത്.
ഈഡനില്‍ തീപ്പാറിയെന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാന്‍ സാധിക്കുന്ന മത്സരമായിരുന്നു ഇത്. മായങ്ക് അഗര്‍വാള്‍(32) അഭിഷേക് ശര്‍മ(32) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 21 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു അഗര്‍വാളിന്റെ ഇന്നിംഗ്‌സ്.

അതേസമയം അഭിഷേക് 19 പന്തില്‍ 4 ബൗണ്ടറിയും രണ്ട് സിക്‌സറിന്റെയും സഹായത്തോടെയാണ് 32 റണ്‍സടിച്ചത്. പിന്നീട് വന്ന രാഹുല്‍ ത്രിപാഠി(20) എയ്ഡന്‍ മാക്രം(18) എന്നിവര്‍ വലിയ സ്‌കോര്‍ നേടാതെ പുറത്തായതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. സ്‌കോര്‍ ചെയ്യാന്‍ അവര്‍ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു.
എന്നാല്‍ ഹെയ്ന്റിച്ച് ക്ലാസ്സന്‍(63) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിനെ വിജയത്തിന്റെ അരികിലെത്തിച്ചത്. 29 പന്തില്‍ 8 സിക്‌സറിന്റെ അകമ്പടിയോടെയായിരുന്നു ക്ലാസന്‍ 63 റണ്‍സടിച്ചത്. ഷഹബാസ് അഹമ്മദ്(5 പന്തില്‍ 16) മികച്ച പിന്തുണ നല്‍കി. പക്ഷേ ടീമിനെ വിജയത്തിലെത്താന്‍ സാധിച്ചില്ല. കെകെആര്‍ നിരയില്‍ ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. റാണയുടെ അവസാന ഓവറാണ് കെകെആറിനെ വിജയിപ്പിച്ചത്. ആേ്രന്ദ റസ്സല്‍ രണ്ടും, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.
നേരത്തെ തകര്‍ന്ന് തരിപ്പണമായ കെകആര്‍ ആേ്രന്ദ റസ്സലിന്റെ കരുത്തില്‍ നേടിയത് വമ്പന്‍ ടോട്ടല്‍. 209 റണ്‍സാണ് ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയിക്കാനായി വേണ്ടത്. ടോസ് നേടിയ ഹൈദരാബാദ് ഈഡനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
സുനില്‍ നരെയ്ന്‍(2) വെങ്കടേഷ് അയ്യര്‍(7) ശ്രേയസ് അയ്യര്‍(0) നിതീഷ് റാണി(9) എന്നിവര്‍ പുറത്തായതോടെ നാലിന് 51 എന്ന നിലയില്‍ പതറി നില്‍ക്കുകയായിരുന്നു. പിന്നീട് ഫില്‍ സാള്‍ട്ട്(54) ആണ് ടീമിനെ നയിച്ചത്.
40 പന്തില്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും പറത്തിയാണ് സാള്‍ട്ട് 54 റണ്‍സടിച്ചത്. മധ്യനിരയുടെ പ്രകടനമാണ് കെകെആറിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 17 പന്തില്‍ 35 റണ്‍സടിച്ച രമണ്‍ദീപ് സിംഗും സാള്‍ട്ടും ചേര്‍ന്നാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. രമണ്‍ദീപ് നാല് സിക്‌സറും ഒരുബൗണ്ടറിയും അടിച്ചത്.
എന്നാല്‍ സാള്‍ട്ടും രമണ്‍ദീപും പോയതോടെ ക്രീസിലെത്തിയ ആേ്രന്ദ റസ്സല്‍, റിങ്കു സിംഗ്(23) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റസ്സല്‍ 25 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്നു. വെറും ആറോവറിലാണ് റസ്സലും റിങ്കുവും ചേര്‍ന്ന് ഒരിക്കലും നേടില്ലെന്ന് കരുതിയ സ്‌കോറിലേക്ക് കെകെആരിനെ എത്തിച്ചത്.
റസ്സലിന്റെ ഇന്നിംഗ്‌സില്‍ ഏഴ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമുണ്ടായിരുന്നു. റിങ്കുവും റസ്സലും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. അതേസമയം കെകെആര്‍ നിരയില്‍ മൂന്ന് വിക്കറ്റെടുത്ത നടരാജനാണ് തിളങ്ങിയത്. മായങ്ക് മാര്‍ക്കണ്ഡെ രണ്ടും പാറ്റ് കമ്മിന്‍സ് ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.












Click it and Unblock the Notifications