Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടിയ ബാറ്റ്‌സ്മാന്‍മാര്‍ അവരാണ്, 2 ഇന്ത്യക്കാര്‍; വെളിപ്പെടുത്തി ലയണ്‍

സിഡ്‌നി: ഓസ്‌ട്രേലിയയുടെ വെറ്ററന്‍ സ്പിന്നര്‍ നഥാന്‍ ലയണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറ് വിക്കറ്റെടുത്തതിന്റെ ആവേശത്തിലാണ്. ഈ അവസരത്തില്‍ താന്‍ പന്തെറിഞ്ഞ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ കുറിച്ച് പറയുകയാണ് ലയണ്‍. നിലവില്‍ പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ഓസീസ് ടീമിന്റെ ഭാഗമാണ് ലയണ്‍.

മൂന്ന് കളിക്കാരുടെ പേരാണ് ലയണ്‍ വെളിപ്പെടുത്തിയത്. ഇതില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്. മറ്റൊരാള്‍ ദ ക്ഷിണാഫ്രിക്കന്‍ ഇതിഹാസമാണ്. ഞാന്‍ പന്തെറിഞ്ഞതില്‍ ഏറ്റവും മികച്ച കളിക്കാര്‍ ആരാണ് എന്നത് വളരെ ദുഷ്‌കരമായ ചോദ്യമാണ്. ഇതിഹാസങ്ങള്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. അത് മൂന്ന് പേരാണെന്ന് ലയണ്‍ പറഞ്ഞു.

nathan-lyon

വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എബി ഡിവില്യേഴ്‌സ് എന്നിവരാണ് താന്‍ കളിച്ചതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മാന്‍മാരെന്ന് പറയുകയാണ് ലയണ്‍. വളരെ ബുദ്ധിമുട്ടാണ് ഇവരെ പുറത്താക്കാന്‍. ഇവരുടെ പ്രതിരോധത്തെ വെല്ലുവിളിക്കാന്‍ താന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്ന് പറയുകയാണ് ലയണ്‍.

അതേസമയം സച്ചിന്‍ ടെണ്ടുല്‍ക്കറും ഡിവില്യേഴ്‌സും ടെസ്റ്റില്‍ നിന്ന് വിരമിച്ചവരാണ്. എന്നാല്‍ ലയണും കോലിയും തമ്മിലുള്ള മത്സരം വൈകാതെ തന്നെ കാണാന്‍ സാധിക്കും. കോലി മികച്ച രീതിയില്‍ പലപ്പോഴും ലയണിനെ കളിച്ചിട്ടുണ്ട്. അതേസമയം ടെസ്റ്റില്‍ 500 വിക്കറ്റ് സ്വന്തമാക്കുന്നത് വലിയ നേട്ടമാണ്. താരം ഇത്രയും കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ച് നിന്നത് മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചത് കൊണ്ട് കൂടിയാണ്.

ലയണ്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് 2019ല്‍ നിന്ന് വിരമിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ തന്നെ ശ്രദ്ധിക്കാനായിരുന്നു ലയണിന്റെ തീരുമാനം. 123ാം ടെസ്റ്റിലാണ് 500 വിക്കറ്റ് നേട്ടത്തിലേക്ക് ലയണ്‍ എത്തിയത്. തീര്‍ച്ചയായും വളരെ അഭിമാനത്തോടെ കാണുന്ന കാര്യമാണിത്. ഇത് തന്നെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ലയണ്‍ പറഞ്ഞു.

വളരെയധികം കഠിനാധ്വാനം ഇതിന് പിന്നിലുണ്ട്. തീര്‍ച്ചയായും മോശം ദിനങ്ങളും നല്ല ദിനങ്ങളും എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നത് വളരെ സ്‌പെഷ്യലായിട്ടുള്ള നേട്ടമാണ്. മുത്തയ്യ മുരളീധരനും, ഷെയ്ന്‍ വോണും പോലുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം തന്റെ പേരും വരുന്നത് വലിയ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും ലയോണ്‍ പറഞ്ഞു.

അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ലയണ്‍ ഏഴ് തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്. കോലിക്ക് ഏറ്റവും കൂടുതല്‍ തവണ മുട്ടുമടക്കേണ്ടി വന്നതും ലയണിന്റെ മുന്നിലാണ്. ജെയിംസ് ആന്റേഴ്‌സനും കോലിയെ ഏഴ് തവണ പുറത്താക്കിയിട്ടുണ്ട്. അതേസമയം ലയണിന്റെ 511 റണ്‍സും കോലി അടിച്ചിട്ടുണ്ട്. 1002 പന്തുകള്‍ നേരിട്ടാണ് ഇത്രയും റണ്‍സ് ടെസ്റ്റില്‍ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+