ക്യാപ്റ്റന്‍ റുതുരാജാണ്, പണി എടുക്കുന്നത് ധോണിയും; ഇംപാക്ട് പ്ലെയറിലെ ആ തന്ത്രം വൈറല്‍
ന്യൂഡല്‍ഹി: ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. എന്നാല്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ് ധോണി. പക്ഷേ ധോണിയുടെ ക്യാപ്റ്റന്‍സി ഇപ്പോഴും ടീമിനെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഐപിഎല്ലിലുള്ള ഇംപാക്ട് പ്ലെയര്‍ നിയമം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്.
കാരണം എട്ടാം നമ്പറില്‍ ഇറങ്ങാന്‍ ഇത് ധോണിയെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഈ നിയമം ഐപിഎല്ലില്‍ കൊണ്ടുവന്നത്. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ഇത് പ്രകാരം അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ ഉപയോഗിക്കാം. ഇതിലൊരാള്‍ സബ് ആയി ടീമിലെത്തും.അതേസമയം ധോണി ഇറങ്ങാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.

പക്ഷേ ഏഴ് വമ്പന്‍ ഹിറ്റര്‍മാരെയാണ് സിഎസ്‌കെ ആദ്യ ഏഴില്‍ ഇറക്കുന്നത്. സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ നിര്‍ദേശപ്രകാരമാണിതെന്ന് മൈക്ക് ഹസി പറയുന്നു. ബാറ്റിംഗിനായി ധോണി കൂടുതല്‍ പരിശീലനവും നടത്തുന്നുണ്ട്. അതേസമയം ഈ ഒരു തന്ത്രം കാരണം സിഎസ്‌കെയുടെ മൊത്തം ബാറ്റിംഗ് സ്റ്റൈല്‍ മാറിയിരിക്കുകയാണ്.
ആദ്യ ഏഴ് പേര്‍ക്കും വെടിക്കെട്ട് ബാറ്റിംഗ് തന്നെ കാഴ്ച്ചവെക്കാം. ഈ രീതി പിന്തുടരാമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരിക്കുകയാണ്. രചിന്‍ രവീന്ദ്രയും ശിവം ദുബെയും ഇത്ര വിസ്‌ഫോടനകരമായ ബാറ്റിംഗ് കാഴ്ച്ചവെക്കുന്നതിന്റെ രഹസ്യവും ഇത് തന്നെയാണ്.
ഇനി വമ്പന്‍ ഷോട്ട് കളിച്ച് പുറത്തായാലും ഇവര്‍ക്ക് വിമര്‍ശനം ഏല്‍ക്കേണ്ടിവരില്ല. കൂടുതല്‍ വേഗത്തില്‍ കളിക്കുന്ന ചെന്നൈ ടീമിനെയാണ് വാര്‍ത്തെടുക്കുന്നത്. രചിന്‍ രവീന്ദ്ര 20 പന്തിലാണ് ഗുജറാത്തിനെതിരെ 46 റണ്‍സടിച്ചത്. കോച്ചിംഗ് സ്റ്റാഫുകള്‍ രചിന്റെ മാറ്റമാണ് എടുത്ത് പറയുന്നത്. കുറച്ച് ഷോട്ടുകള്‍ കളിച്ചാല്‍ തന്നെ രചിന്‍ വേഗം ആത്മവിശ്വാസം നേടുമെന്നും മൈക്ക് ഹസി പറയുന്നു.
അതേസമയം റുതുരാജ് ഗെയ്ക്വാദിന്റെ കീഴില്‍ ടീം നേടുന്ന തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. മുന്നൊരുക്കങ്ങളോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം റുതുരാജ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ധോണിയുടെ പിന്തുണ റുതുരാജിനുണ്ട്. ഒരു മത്സരം തുടങ്ങും മുമ്പ് കോച്ച് ഫ്‌ളെമിംഗും ധോണിയും റിതുരാജുമായി ചേര്‍ന്ന് ടീമിന്റെ തന്ത്രമൊരുക്കാറുള്ളത്.
റുതുരാജിന് കൃത്യമായി ഫീല്‍ഡൊരുക്കാനും, ബൗളര്‍മാരെ മാറ്റാനും അറിയാം. ആരാധകരില്‍ നിന്ന് പിന്തുണയും അദ്ദേഹത്തിനുണ്ട്. ധോണിക്ക് മുമ്പേ ടീം ഇറക്കാന്‍ തീരുമാനിച്ച സമീര്‍ റിസ്വിക്കും വലിയ റോള്‍ ഉണ്ടെന്ന് ഹസി പറയുന്നു. ഏതൊരു ബൗളറെയും നേരിടാന്‍ റിസ്വിക്ക് കഴിവുണ്ട്. അതിലുപരി ധോണിക്ക് ഇന്നിംഗ്‌സിന്റെ അവസാനം കളിക്കാന്‍ വഴിയൊരുക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ധോണിയും അത് തന്നെയാണ് പ്ലാന്‍ ചെയ്യുന്നത്. അവസാനം വന്ന് ഒന്നോ രണ്ടോ സിക്‌സറുകള്‍ അടിക്കുന്നതിലൂടെ ആരാധകരെ ഹരം കൊള്ളിക്കാനും ധോണിക്ക് സാധിക്കും. അതിലൂടെ താരത്തിനുള്ള വിടപറയല്‍ കൂടി സാധ്യമാകും. ഒരുപക്ഷേ ഈ സീസണോടെ ധോണി കളി അവസാനിപ്പിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.












Click it and Unblock the Notifications