800 കോടിയുടെ ബിസിനസ് സാമ്രാജ്യം, ധോണിയുടെ പുതിയ കമ്പനി വന്‍ വിജയം; ബുദ്ധികേന്ദ്രം മറ്റൊരാള്‍
മഹേന്ദ്ര സിംഗ് ധോണി ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ല. ഐപിഎല്ലില്‍ മാത്രമാണ് ക്രിക്കറ്റ് കളിക്കുന്നത്. ഈ സീസണോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുമെന്നാണ് സൂചന. എന്നാല്‍ ധോണി മറ്റൊരുപ്രൊഫഷണില്‍ ഇതിനോടകം തിളങ്ങി കഴിഞ്ഞു. ബിസിനസ് മേഖലയിലാണ് ധോണി വെറും ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് വിജയിച്ചിരിക്കുന്നത്.
താഗ്ഡ രഹോ, കാര്‍സ്24, ഗരുഡ എയറോസ്‌പേസ്, ഖാട്ട ബുക്ക് എന്നിവയില്‍ ധോണി നിക്ഷേപിച്ചിട്ടുണ്ട്. 2019ലാണ് ധോണി സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിക്കുന്നത്. ഭാര്യ സാക്ഷി ധോണിയും ഇതിന്റെ ഭാഗമായിരുന്നു. ധോണി എന്റര്‍ടെയിന്‍മെന്റ് എന്നാണ് ഈ കമ്പനിയുടെ പേര്.

അതേസമയം ധോണിയുടെ നിര്‍മാണ കമ്പനി ഇന്ന് വലിയ തരംഗമായി മാറിയിരിക്കുകയാണ്. പക്ഷേ ധോണിയല്ല ഈ നിര്‍മാണ കമ്പനിയുടെ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. ഈ കമ്പനിയുടെ സിഇഒയാണ് ആ വിജയത്തിന് പിന്നില്‍. ഷീല സീംഗാണ് കമ്പനിയെ വിജയത്തിലെത്തിച്ച ആ സിഇഒ. ആരാണ് ഷീലയെന്ന് അമ്പരക്കുന്നുണ്ടാവും അല്ലേ.
സാക്ഷിയുടെ അമ്മയാണ് ഷീല. അഞ്ച് വര്‍ഷം കൊണ്ട് ഈ നിര്‍മാണ കമ്പനി വളരെ ഉയരത്തില്‍ എത്തിയിരിക്കുകയാണ്. കമ്പനിയുടെ ആസ്തി 800 കോടിയില്‍ അധികമാണെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴില്‍ വരെ ഇവര്‍ സിനിമകള്‍ പുറത്തിറക്കി കഴിഞ്ഞു. സാക്ഷി ധോണിക്കാണ് ഈ കമ്പനിയില്‍ കൂടുതല്‍ ഓഹരിയുള്ളത്.
കമ്പനിയുണ്ടാക്കിയത് ധോണിയുടെ തന്ത്രമാണെങ്കില്‍, അത് ഇത്ര വലിയൊരു സ്ഥാപനമാകാന്‍ ഷീലയാണ് കഠിനാധ്വാനം ചെയ്തത്. വെറുമൊരു കുടുംബിനി മാത്രമായിരുന്നു ഷീല സിംഗ്. ധോണിയുടെ പിതാവ് പാന്‍ സിംഗ് ധോണിയുടെ സുഹൃത്ത് കൂടിയായിരുന്നു സാക്ഷിയുടെ പിതാവ് ആര്‍കെ സിംഗ്. ധോണി എന്റര്‍ടെയിന്‍മെന്റ് 2023ല്‍ തമിഴില്‍ ലെറ്റ്‌സ് ഗെറ്റ് മാരീഡ് എന്നൊരു ചിത്രം നിര്‍മിച്ചിരുന്നു.
ഹാരിഷ് കല്യാണായിരുന്നു ചിത്രത്തിലെ നായകന്‍. സ്‌പോര്‍ട്‌സ് ഡോക്യുമെന്റററിയായ റോര്‍ ഓഫ് ദ ലയണും അവര്‍ നിര്‍മിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കുറിച്ചുള്ളതായിരുന്നു ഈ ഡോക്യുമെന്ററി. 2018ല്‍ ടീം ഗംഭീരമായി തിരിച്ചുവന്നതായിരുന്നു ഇതിന്റെ പ്രമേയം.
അക്ഷത് ഗുപ്തയുടെ ദ ഹിഡന്‍ ഹിന്ദു എന്ന മിഥോളജിക്കല്‍ ത്രില്ലര്‍ പുസ്തകത്തിന്റെ റൈറ്റ്‌സും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ധോണിയെന്ന ബ്രാന്‍ഡ് നെയിം കൂടി ചേര്‍ന്നപ്പോള്‍ വന്‍ കുതിപ്പാണ് ഈ കമ്പനി ഉണ്ടാക്കിയത്.
മഹേന്ദ്ര സിംഗ് ധോണിയുടെ ആസ്തി വന്‍ തോതില്‍ വര്‍ധിക്കാന്‍ കാരണമായതും ഈ നിര്‍മാണ കമ്പനിയാണ്. 1050 കോടിയാണ് ധോണിയുടെ ആസ്തിയെന്ന് ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സാക്ഷിയുടെ ആസ്തി 50 കോടി രൂപയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദവും സാക്ഷിക്കുണ്ട്.












Click it and Unblock the Notifications