'മരുമകള്‍ കുടുംബം കുട്ടിച്ചോറാക്കി'; ജഡേജക്കും ഭാര്യക്കുമെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കും ഭാര്യയും ബി ജെ പി എം എല്‍ എയുമായ റിവാബയ്ക്കും എതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ് സിന്‍ഹ് ജഡേജ. റിവാബയുമായുള്ള വിവാഹശേഷം തങ്ങളുടെ കുടുംബം ശിഥിലമായി എന്ന് അനിരുദ്ധ് ആരോപിച്ചു. ദൈനിക് ഭാസ്കര്‍ എന്ന മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തങ്ങളുടെ കുടുംബത്തില്‍ ഭിന്നതയുണ്ടാക്കിയത് റിവാബയാണെന്ന് അനിരുദ്ധ്സിംഗ് കുറ്റപ്പെടുത്തി. ഒരേ നഗരത്തില്‍ താമസിച്ചിട്ടും മകനെ കാണാന്‍ പോലും കഴിയാറില്ല എന്നും അദ്ദേഹം പറഞ്ഞു. 'രവീന്ദ്ര ജഡേജയുമായും അദ്ദേഹത്തിന്റെ ഭാര്യ റിവാബയുമായും എനിക്ക് ഒരു ബന്ധവുമില്ല. ഞങ്ങള്‍ അവരെ വിളിക്കുന്നില്ല, അവര്‍ ഞങ്ങളെയും വിളിക്കുന്നില്ല. അവരുടെ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്,' അദ്ദേഹം പറഞ്ഞു.

താന്‍ ഇപ്പോള്‍ ജാംനഗറില്‍ തനിച്ചാണ് താമസിക്കുന്നത് എന്നും രവീന്ദ്ര ജഡേജ ഇതേ നഗരത്തില്‍ സ്വന്തം ബംഗ്ലാവിലാണ് താമസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ തനിക്ക് മകനെ കാണാന്‍ കഴിയാറില്ല എന്നും അവന്റെ ഭാര്യ എന്ത് മാജിക്കാണ് ചെയ്തതെന്ന് അറിയില്ല എന്നും അനിരുദ്ധ് പറഞ്ഞു. രവീന്ദ്രയെ ക്രിക്കറ്റ് താരമാക്കിയതില്‍ തനിക്ക് ഖേദമുണ്ടെന്നും അനിരുദ്ധ് പറഞ്ഞു.
റിവാബയെ മകന് വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ തങ്ങളുടെ കുടുംബം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്ര ജഡേജയുടെ സമ്പത്തും സ്വത്തും റിവാബ തട്ടിയെടുത്തെന്നും അനിരുദ്ധ് ആരോപിച്ചു. 'വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ എല്ലാം അവളുടെ പേരിലേക്ക് മാറ്റണമെന്ന് അവള് എന്നോട് പറഞ്ഞു. അവള് ഞങ്ങളുടെ കുടുംബത്തില്‍ ഒരു വിള്ളല്‍ സൃഷ്ടിച്ചു.
അവള് കുടുംബത്തെ ആഗ്രഹിക്കുന്നില്ല, സ്വതന്ത്ര ജീവിതം ആഗ്രഹിച്ചു. എനിക്ക് തെറ്റ് പറ്റാം, നൈനബക്കും (രവീന്ദ്രയുടെ) സഹോദരി) തെറ്റ് പറ്റിയേക്കാം. പക്ഷേ ഞങ്ങളുടെ കുടുംബത്തിലെ 50 അംഗങ്ങളും എങ്ങനെ തെറ്റ് ചെയ്യും? കുടുംബത്തില്‍ ആരുമായും അവര്‍ക്ക് ഒരു ബന്ധവുമില്ല, വെറുപ്പ് മാത്രമേയുള്ളൂ,' അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി തന്റെ പേരക്കുട്ടിയുടെ മുഖം പോലും താന്‍ കണ്ടിട്ടില്ലെന്ന് അനിരുദ്ധ് പറഞ്ഞു.
'എനിക്ക് ഒന്നും മറച്ചു വെക്കാനില്ല. അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഞങ്ങളുടെ പേരക്കുട്ടിയുടെ മുഖം പോലും കണ്ടിട്ടില്ല. രവീന്ദ്ര ജഡേജയുടെ അമ്മായിയമ്മയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. അവര്‍ എല്ലാത്തിലും ഇടപെടുന്നു. അവര്‍ക്ക് പണം ലഭിച്ചതിനാല്‍ അവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. 2016 ഏപ്രില്‍ 17 നായിരുന്നു രവീന്ദ്ര ജഡേജയും റിവാബയും തമ്മിലുള്ള വിവാഹം.
2022 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംനഗര്‍ (വടക്ക്) സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചയാളാണ് റിവാബ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും രവീന്ദ്ര ജഡേജയുടെ സഹോദരിയുമായ നൈനബയെ പരാജയപ്പെടുത്തിയാണ് റിവാബ കന്നി മത്സരത്തില്‍ തന്നെ ജയിച്ചത്. 88,835 വോട്ടുകള്‍ നേടിയ റിവാബ സ്വന്തമാക്കിയത് ആകെ വോട്ടിന്റെ വോട്ട് 57.9 ശതമാനമായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications