Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത്തിനെ കൊണ്ടൊന്നും നടക്കില്ല, 5-0ന് ഇംഗ്ലണ്ട് തൂത്തുവാരും, മുന്‍ ഇംഗ്ലീഷ് സ്പിന്നറുടെ പ്രവചനം

ഇന്ത്യയെ അടിച്ചിട്ട് ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതില്‍ ക്രിക്കറ്റ് ലോകം ഒന്നാകെ അമ്പരപ്പിലാണ്. 200 റണ്‍സിനടുത്ത് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഈ വിജയം. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ് ഏറെ ചോദ്യം ചെയ്യപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ ഇപ്പോള്‍ ലോകം മുഴുവന്‍ പ്രശംസിക്കുകയാണ്.

മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍ രോഹിത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. രോഹിത് ശര്‍മ യാതൊരു ഐഡിയയുമില്ലാത്ത പോലെയായിരുന്നു ക്യാപ്റ്റന്‍സി. എന്ത് ചെയ്യണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇന്ത്യക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ഈ വിജയം വളരെ വലുതാണെന്ന് പനേസര്‍ പറയുന്നു.

rohit-sharma

ഇംഗ്ലണ്ട് വിജയിക്കുമെന്ന് ആരും സ്വപ്‌നം കണ്ടിരുന്നില്ല. അതുകൊണ്ട് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് താരങ്ങള്‍ക്ക് കൂടുതല്‍ മികവോടെ കളിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ശൈലി ഇന്ത്യന്‍ താരങ്ങള്‍ അവസാനിപ്പിക്കണം. വിരാട് കോലി ടീമിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അഗ്രസീവായി കളിച്ചേനെ.

കൂടുതല്‍ അപകടകരമായ ഷോട്ടുകള്‍ കോലി ഇംഗ്ലണ്ട് താരങ്ങളെ പ്രേരിപ്പിക്കുമായിരുന്നു.അതിലൂടെ അവര്‍ അബദ്ധം കാണിക്കാനുള്ള സാധ്യതയും ഉണ്ടാവുമായിരുന്നു. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ അതൊന്നും കണ്ടില്ല. പക്ഷേ ബാക്കിയുള്ള മത്സരങ്ങള്‍ പരാജയപ്പെടുമോ എന്ന പേടിയില്‍ തന്നെയായിരിക്കും അടുത്ത മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് ഇറങ്ങുകയെന്നും പനേസര്‍ പറഞ്ഞു.

190 റണ്‍സിന്റെ ലീഡ് വഴങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് തോല്‍ക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഒലി പോപ്പിന്റെ ഗംഭീരമായ ഇന്നിംഗ്‌സ് കളി മാറ്റി. എത്രയോ കാലത്തിന് ശേഷം കണ്ട ഗംഭീരമായ ഇന്നിംഗ്‌സായിരുന്നു ഇത്. രോഹിത് ശര്‍മയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.

ഇംഗ്ലണ്ട് താരങ്ങള്‍ മികച്ച ഷോട്ട് കളിക്കുന്നുണ്ടെങ്കില്‍ അത് വീണ്ടും കളിപ്പിക്കാന്‍ കോലി പ്രേരിപ്പിക്കുമായിരുന്നു. തീര്‍ച്ചയായും അതിലൂടെ വിക്കറ്റുകള്‍ വീഴ്ത്താനാവുമായിരുന്നു. ഈ ഇംഗ്ലണ്ട് ടീം തോല്‍ക്കാന്‍ ഭയമില്ലാത്തവരണ്. തോറ്റാലും അവര്‍ക്ക് പ്രശ്‌നമില്ല. തീര്‍ച്ചയായും അടുത്ത നാല് മത്സരങ്ങളിലും അത് തന്നെ പ്രതീക്ഷിക്കാമെന്നും പനേസര്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരെയുള്ള ഈ വിജയം ഇംഗ്ലണ്ട് ലോകകപ്പ് നേടുന്നത് പോലെയാണ്. ഇംഗ്ലണ്ട് വിദേശ പിച്ചുകളില്‍ നേടി ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണിത്. ഇംഗ്ലണ്ടില്‍ ഇത് വലിയ വാര്‍ത്തയാണ്. ഇംഗ്ലണ്ടില്‍ ഇത് ലോകകപ്പ് നേടിയത് പോലെയാണ് ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്നാണ് ഇംഗ്ലണ്ട് താരങ്ങള്‍ പലതും പഠിച്ചത്. ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയിലാണ് ഇംഗ്ലണ്ട് താരങ്ങളും കളിക്കുന്നത്.

ഇന്ത്യന്‍ ടീം എങ്ങനെ പന്തെറിയുന്നുവെന്നാണ് അവര്‍ നോക്കുന്നത്. ഇംഗ്ലണ്ട് ടീം ഇന്ത്യയുടെ ദൗര്‍ബല്യമാണ് പരിശോധിച്ചത്. എങ്ങനെ ഇന്ത്യയെ വീഴ്ത്താമെന്ന് അവര്‍ മനസ്സിലാക്കി. ടോം ഹാര്‍ട്ട്‌ലിയെ ബെന്‍ സ്‌റ്റോക്‌സ് നന്നായി പിന്തുണച്ചു. രണ്ടാം ഇന്നിംഗ്‌സ് താരം ടീമിന് വിജയം സമ്മാനിച്ചുവെന്നും പനേസര്‍ പറഞ്ഞു. ഹാര്‍ട്‌ലിയും ഒലി പോപ്പും ഇതേ ഫോം തുടര്‍ന്നാണ് 5-0ന് ഇംഗ്ലണ്ട് പരമ്പര വിജയിക്കുമെന്നും പനേസര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+