രോഹിത് ശര്‍മയെ മുംബൈ ഒഴിവാക്കുന്നു? ഐപിഎല്ലില്‍ മെഗാ സര്‍പ്രൈസ്, ഈ ടീമിന്റെ ക്യാപ്റ്റനാവും
മുംബൈ: ലോകകപ്പ് തോറ്റതിന് പിന്നാലെ ഐപിഎല്ലിലും രോഹിത് ശര്‍മയ്ക്ക് തിരിച്ചടി വരുന്നു. മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ ഇത്തവണ നിലനിര്‍ത്തില്ലെന്ന് സൂചന. നിലവില്‍ 16 കോടിയോളം രൂപ നല്‍കിയാണ് രോഹിത് ശര്‍മയെ ടീം നിലനിര്‍ത്തുന്നത്. മുംബൈ ഇന്ത്യന്‍സിനായി അഞ്ച് കിരീടവും രോഹിത്ത് നേടി കൊടുത്തിരുന്നു. എന്നാല്‍ താരം കരിയറിന്റെ നല്ല പാതി പിന്നിട്ടിരിക്കുകയാണ്.
ഇനി ഇന്ത്യന്‍ ടീമില്‍ അടക്കം രോഹിത്തിന് അത്ര നല്ല കാലമല്ല വരാന്‍ പോകുന്നത്. ഇന്ത്യ നാല് വര്‍ഷം കഴിഞ്ഞുള്ള ലോകകപ്പിനുള്ള പ്ലാനിംഗ് നേരത്തെ തന്നെ തുടങ്ങും. ഈ സാഹര്യത്തില്‍ 36 കഴിഞ്ഞ രോഹിത്തിന് ടീമില്‍ തുടരുക സാധ്യമല്ല. പുതിയ ക്യാപ്റ്റനെ ടീം വളര്‍ത്തിയെടുക്കാനായിരിക്കും ശ്രമിക്കുക. ലോകകപ്പില്‍ കിരീടം നേടാനുള്ള അവസാന അവസരമായിരുന്നു രോഹിത്തിന് ഇത്തവണ ഉണ്ടായിരുന്നത്. എന്നാല്‍ ഫൈനലിലെ തോല്‍വി രോഹിത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഐപിഎല്ലില്‍ അഞ്ച് കിരീടം നേടിയിട്ടുള്ള രോഹിത്തിന് ഇതുവരെ ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ല എന്നതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന് എന്തുകൊണ്ടും നിര്‍ണായകമായിരിക്കും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും രോഹിത് ക്യാപ്റ്റനാവാനുള്ള സാധ്യത തീരെ കുറവാണ്. ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ ടി20 ക്യാപ്റ്റനാവാനാണ് സാധ്യത. ലോകകപ്പിലും താരം തന്നെയാവും നയിക്കുക.
രോഹിത്തിനെ മാത്രമല്ല ജോഫ്ര ആര്‍ച്ചറിനെയും മുംബൈ ഒഴിവാക്കുമെന്നാണ് അഭ്യൂഹം. അതേസമയം രോഹിത് ശര്‍മയ്ക്ക് പകരം ഹര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനാണ് മുംബൈ താല്‍പര്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് തവണ നയിച്ച് നോക്കൗട്ടിലെത്തിച്ചത് ഹര്‍ദിക്കാണ്. ആദ്യ എഡിഷനില്‍ തന്നെ ഗുജറാത്തിന് കിരീടവും ഹര്‍ദിക് നേടിക്കൊടുത്തിരുന്നു.
നേരത്തെ മുംബൈ ടീമിന്റെ നിര്‍ണായക താരമായിരുന്നു ഹര്‍ദിക്. ഐപിഎല്‍ 2024ല്‍ മുംബൈയുടെ ക്യാപ്റ്റനായി ഹര്‍ദിക്കിനെ തിരികെയെത്തിക്കാനാണ് മുംബൈ ആഗ്രഹിക്കുന്നത്. ഇതാണ് രോഹിത്തിനെ തഴയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും മുംബൈയുടെ പ്രകടനം പ്രതീക്ഷിച്ചത്ര മികവില്‍ ആയിരുന്നില്ല.
രോഹിത്തിന്റെ ബാറ്റിംഗ് കഴിഞ്ഞ കുറച്ച് സീസണുകളിലായി അത്ര മെച്ചപ്പെട്ട നിലയില്‍ അല്ല. മുംബൈക്ക് വേണ്ടി താരത്തിന്റെ പ്രകടം മികവിലേക്ക് ഉയരാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതാണ് താരത്തെ കൈമാറാന്‍ മുംബൈ ആഗ്രഹിക്കന്നതിന് പ്രധാന കാരണം. രോഹിത്തിനെ ഗുജറാത്ത് ടൈറ്റന്‍സിന് കൈമാറാനാണ് സാധ്യത.
രോഹിത്ത് ഗുജറാത്തിന്റെ ക്യാപ്റ്റനാവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആര്‍ച്ചറെ മാത്രമാണ് കൈമാറുന്നതെങ്കില്‍ രോഹിത് തന്നെ മുംബൈയുടെ ക്യാപ്റ്റനായി തുടരും. പക്ഷേ ഹര്‍ദിക്കിന് മുംബൈയില്‍ ക്യാപ്റ്റന്‍ സ്ഥാനം കിട്ടില്ല. നിലവില്‍ ഗുജറാത്തിന്റെ ക്യാപ്റ്റനായ ഹര്‍ദിക് ടീം വിടാനുള്ള സാധ്യത വളരെ കുറവാണ്. ക്യാപ്റ്റന്‍ സ്ഥാനം തന്നെ അതിനായി മുംബൈ നല്‍കേണ്ടി വരും.












Click it and Unblock the Notifications