കൂളാണ് സിഎസ്‌കെ ക്യാപ്റ്റന്‍, ആരെയും പഞ്ഞിക്കിടും; 20 ലക്ഷത്തിന് വാങ്ങിയ റുതുരാജിന്റെ പ്രതിഫലം ഇത്ര
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് കഴിഞ്ഞ ദിവസം ടീമിന് ഉജ്ജ്വല വിജയം ഒരുക്കിയിരുന്നു. ഈ സീസണിലെ സിഎസ്‌കെയുടെ മൂന്നാമത്തെ ജയമായിരുന്നു ഇത്. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തും ടീമെത്തിയിരുന്നു. എന്നാല്‍ റുതുരാജിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ഈ വരവ് വെറും നാല് വര്‍ഷം കൊണ്ടാണ് സാധ്യമായത്.
ആദ്യ സീസണില്‍ തകര്‍ന്നുപോയ റുതുരാജിനെ വിശ്വസിച്ച് ടീമില്‍ നിലനിര്‍ത്തിയത് മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ താന്‍ എത്രത്തോളം മികച്ച ബാറ്റ്‌സ്മാനാണെന്ന് റുതുരാജ് ചെന്നൈ ആരാധകര്‍ക്ക് മുന്നില്‍ തെളിയിക്കുകയായിരുന്നു.

രവീന്ദ്ര ജഡേജയെ നേരത്തെ ക്യാപ്റ്റനാക്കി പരീക്ഷിച്ചിരുന്നു സിഎസ്‌കെ. എന്നാല്‍ വിചാരിച്ച നേട്ടമില്ലാതെ മടങ്ങുകയായിരുന്നു. ഇതോടെ ധോണിയും ടീം മാനേജ്‌മെന്റും റുതുരാജും ക്യാപ്റ്റ്രനാവാന്‍ താല്‍പര്യപ്പെടുന്നുണ്ടായിരുന്നു. 2022ലാണ് ജഡേജയെ സിഎസ്‌കെ ക്യാപ്റ്റനാക്കിയത്.
എന്നാല്‍ ടീമിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് രണ്ട് സീസണ്‍ കഴിഞ്ഞാണ് റിതുരാജിനെ ക്യാപ്റ്റനായി നിയമിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്ന മഹേന്ദ്ര സിംഗ് ധോണി ഈ സീസണിന് ശേഷം വിരമിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതാണ് റുതുരാജിനെ ക്യാപ്റ്റനായി നിയമിക്കാനുള്ള കാരണം.
റുതുരാജ് 2020ലാണ് ഐപിഎല്ലില്‍ അരങ്ങേറുന്നത്. വെറും ഇരുപത് ലക്ഷമായിരുന്നു ആദ്യ സീസണില്‍ താരത്തിന്റെ പ്രതിഫലം. 2021ല്‍ ഗെയ്ക്വാദിനെ ടീം നിലനിര്‍ത്തുന്ന വന്‍ വര്‍ധനവാണ് പ്രതിഫലക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ ആറ് കോടി രൂപയാണ് റുതുരാജിന് പ്രതിഫലമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നല്‍കുന്നത്. 2021 ജൂലായില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു റുതുരാജിന്റെ ഏകദിന അരങ്ങേറ്റം.
2023-24 കാലയളവിലെ ബിസിസിഐ കരാറില്‍ റുതുരാജും ഇടംപിടിച്ചിട്ടുണ്ട്. ഗ്രേഡ് സിയിലാണ് താരമുള്ളത്. ഇത് പ്രകാരം ഒരു കോടി രൂപ താരത്തിന് വാര്‍ഷിക പ്രതിഫലമായി ബിസിസിഐ നല്‍കും. അതേസമയം ആഭ്യന്തര ക്രിക്കറ്റിലും താരത്തിന് മികച്ച പ്രതിഫലം ലഭിച്ചിരുന്നു. 50 മുതല്‍ 60 ലക്ഷം വരെയായിരുന്നു മാസത്തിലെ പ്രതിഫലമെന്ന് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്ര ടീമിനെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ ഗെയ്ക്വാദ് പ്രതിനിധീകരിക്കുന്നത്. 2016-17ലായിരുന്നു റുതുരാജിന്റെ ആഭ്യന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ആദ്യ സീസണില്‍ തന്നെ ആയിരം റണ്‍സിലേറെ റുതുരാജ് അടിച്ചെടുത്തിയിരുന്നു. ബിസിസിഐയുടെ എമര്‍ജിംഗ് പ്ലെയര്‍ അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു. 2021 സീസണിലാണ് റുതുരാജിന്റെ മികവ് ചെന്നൈ കണ്ടത്. 635 റണ്‍സാണ് താരം അടിച്ചത്. ആ സീസണില്‍ ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കി.
ഇന്ത്യന്‍ ടീമിലെത്താത്ത ഒരു താരം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്നതും ആദ്യമായിട്ടായിരുന്നു. അതേസമയം റുതുരാജിന്റെ ആസ്തി 36 കോടിയാണ്. ഈ വര്‍ഷം മാത്രം എട്ട് കോടി രൂപ വരുമാനമായി താരത്തിന് ലഭിക്കും. പൂനെയില്‍ എട്ട് കോടിയുടെ ആഡംബര അപ്പാര്‍ട്‌മെന്റും താരത്തിനുണ്ട്. അതുപോലെ ബിഎംഡബ്ല്യു എം8 കോമ്പറ്റീഷന്‍ കൂപ്പ് കാറും താരത്തിന്റെ ശേഖരത്തിലുണ്ട്. ഓഡിയും റുതുരാജിന് സ്വന്തമായിട്ടുണ്ട്. അതുപോലെ ജാവാ 42 ബോബര്‍ ബൈക്കും വാഹന ശേഖരത്തിലുണ്ട്. 2.07 ലക്ഷമാണ് വില.












Click it and Unblock the Notifications