Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത്തിനൊപ്പം സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യണം; ജെയ്‌സ്വാളിനെയും ഗില്ലിനെയും തള്ളി അമ്പാട്ടി റായുഡു

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ തന്നെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കുകയാണ്. എന്നാല്‍ പല സ്ഥാനങ്ങളിലേക്കും ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പത്തിലാണ് സെലക്ടര്‍മാര്‍. കാരണം ഐപിഎല്ലാണ്് മാനദണ്ഡമായി എടുക്കുന്നത്. ഇന്ത്യ ടോപ് ഓര്‍ഡറില്‍ പരിഗണിക്കുന്ന ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്‌സ്വാളും ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.

വിരാട് കോലിയാണെങ്കില്‍ ധാരാളം പന്തുകള്‍ പാഴാക്കുന്നത് കൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ രോഹിത്തിനൊപ്പം ആര് ഇറങ്ങുമെന്നതാണ് സെലക്ടര്‍മാരെ കുഴക്കുന്നത്.

sanju-samson

അതേസമയം ഇന്ത്യയുടെ ടി20 ടീമില്‍ ആരൊക്കെ വേണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അമ്പാട്ടി റായുഡു. സഞ്ജു സാംസണ്‍ ടീമിലുണ്ടാവണമെന്നാണ് റായുഡു പറയുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യമാണ് ആദ്യം റായിഡു ചൂണ്ടിക്കാണിച്ചത്. അഞ്ച് പേരുകളാണ് ഈ സ്ഥാനത്തേക്ക് ബിസിസിഐക്ക് മുന്നിലുള്ളത്.

സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ആദ്യ 22 മത്സരങ്ങള്‍ ഐപിഎല്ലില്‍ കഴിഞ്ഞപ്പോള്‍ രണ്ട് താരങ്ങളാണ് ഇതില്‍ മികവ് കാണിച്ചിരിക്കുന്നത്.

റിഷഭ് പന്തും സഞ്ജു സാംസണുമാണ് രണ്ട് അര്‍ധ സെഞ്ച്വറികളുമായി ഇതുവരെ തിളങ്ങി നില്‍ക്കുന്നത്. സഞ്ജുവിനെയും പന്തിനെയും തന്നെയാണ് പരിഗണിക്കേണ്ടതെന്ന് റായിഡു പറയുന്നു. എന്നാല്‍ ടീമിലുണ്ടാവേണ്ടത് സഞ്ജുവാണെന്നും താരം പറഞ്ഞു. കാരണം സഞ്ജുവിന് വളരെ മികച്ച ഫ്‌ളെക്‌സിബിലിറ്റിയാണ് ഉള്ളത്.

അതേസമയം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സഞ്ജുവിനെ ഓപ്പണറായും ഉപയോഗിക്കാമെന്നും റായുഡു പറഞ്ഞു. അതേസമയം യശസ്വി ജെയ്‌സ്വാളിനെയും അതുപോലെ ശുഭ്മാന്‍ ഗില്ലിനെയും തള്ളിയാണ് റായുഡു സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഇരുവരുടെയും ഫോം കൂടി പരിഗണിച്ചാണ് റായിഡുവിന്റെ നിര്‍ദേശം.

ലോകകപ്പ് ടീമില്‍ സഞ്ജുവും പന്തും ഉറപ്പായും ഉണ്ടാവണം. ഇവര്‍ തമ്മിലായിരിക്കും മത്സരം. ഇവര്‍ രണ്ട് പേര്‍ക്കും മധ്യനിരയില്‍ കളിക്കാന്‍ അറിയാം. സഞ്ജുവിനാണെങ്കില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ വരെ സാധിക്കും. ഇതുവരെ ഗംഭീര പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചിരിക്കുന്നതെന്നും റായുഡു പറഞ്ഞു.

അതേസമയം ബ്രയാന്‍ ലാറയും റായിഡുവിന്റെ നിര്‍ദേശത്തോട് യോജിച്ചു. പന്തും സഞ്ജുവും ടീമില്‍ ഉണ്ടായിരിക്കണം. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇവരാണ് മുന്നില്‍ ഉള്ളതെന്നും ബ്രയാന്‍ ലാറ പറഞ്ഞു. ഇരുതാരങ്ങളും ഇതുവരെയുള്ള മത്സരത്തില്‍ മികവ് പ്രകടിപ്പിച്ചതോടെ ലോകകപ്പ് ടീമിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+