IPL 2021: മുംബൈയ്ക്കു ലേലത്തില്‍ ആരെ വേണം? ടീം മാനേജ്‌മെന്റിന് രോഹിത്തിന്റെ നിര്‍ദേശം
ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം വ്യാഴാഴ്ച നടക്കാനിരിക്കെ ടീം മാനേജ്‌മെന്റിന് തന്റെ ആവശ്യമറിയിച്ചിരിക്കുകയാണ് ക്യാപ്റ്റനും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് രോഹിത്തുള്ളത്. മുംബൈ ടീം മാനേജ്‌മെന്റിനൊപ്പം രോഹിത്തും മുഖ്യ കോച്ച് മഹേല ജയവര്‍ധനയും സൂം മീറ്റിങില്‍ പങ്കെടുത്തിരുന്നു. ഈ മീറ്റിങിലാണ് ഹിറ്റ്മാന്‍ തന്റെ ആവശ്യമറിയിച്ചതെന്നു ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
മികച്ചൊരു വിദേശ ബൗളറെ ടീമിലേക്കു കൊണ്ടു വരണമെന്നാണ് ടീം മാനേജ്‌മെന്റിനോടു രോഹിത് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ജസ്പ്രീത് ബുംറയും ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടുമായിരുന്നു മുംബൈയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. ഈ ജോടി വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ലേലത്തില്‍ ബാക്കപ്പായി ചില മികച്ച വിദേശ ബൗളര്‍മാരെ കൂടി കൊണ്ടുവരാനാണ് മുംബൈയുടെ ശ്രമം. സൂം മീറ്റിങിലെ പ്രധാന ചര്‍ച്ചാ വിഷയവും ഇതു തന്നെയായിരുന്നു.
ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം
15.35 കോടി മാത്രമേ ലേലത്തില്‍ ചെലവഴിക്കാന്‍ മുംബൈയുടെ പഴ്‌സിലുള്ളൂ. അതുകൊണ്ടു തന്നെ ലേലത്തില്‍ വളരെ ശ്രദ്ധിച്ച് മുംബൈയ്ക്കു കരുക്കങ്ങള്‍ നീക്കേണ്ടി വരും. ഏഴു താരങ്ങളെയാണ് മുംബൈ്ക്കു ഇനി പരമാവധി ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക. എന്നാല്‍ പ്രധാനമായും മൂന്നു വിടവുകളാണ് ലേലത്തില്‍ മുംബൈ നികത്താന്‍ ആഗ്രഹിക്കുന്നത്. ഇവയില്‍ തന്നെ ഏറ്റവും പ്രധാനം ഒരു വിദേശ ഫാസ്റ്റ് ബൗളറെ കൊണ്ടു വരികയെന്നതാണ്.

ടീമിലുള്ളത് ബോള്‍ട്ട് മാത്രം
ലേലത്തിനു മുന്നോടിയായി ഓസ്‌ട്രേലിയന്‍ പേസര്‍മാരായ ജെയിംസ് പാറ്റിന്‍സണ്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍ എന്നിവരെ മുംബൈ ഒഴിവാക്കിയിരുന്നു. ഇതോടെ ടീമിലെ ഒരേയൊരു വിദേശ പേസര്‍ ബോള്‍ട്ട് മാത്രമാവുകയും ചെയ്തു.
ബോള്‍ട്ടിന്റെ ബാക്കപ്പമായി മികച്ചൊരു വിദേശ പേസറെയാണ് മുംബൈ ലേലത്തില്‍ ലക്ഷ്യമിടുന്നത്. കൂടാതെ യുവ സ്പിന്നര്‍ രാഹുല്‍ ചഹറിനു ബാക്കപ്പ് സ്പിന്നറെയും മുംബൈയ്ക്കു ആവശ്യമാണ്. കഴിഞ്ഞ സീസണില്‍ ചഹറിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഫൈനലില്‍ താരത്തെ മുംബൈ പുറത്തിരുത്തുകയും ചെയ്തിരുന്നു.

ജൈ റിച്ചാര്‍ഡ്‌സന്‍ നോട്ടപ്പുള്ളി
ലേലത്തില്‍ ഓസ്‌ട്രേിലിയയുടെ ജൈ റിച്ചാര്‍ഡ്‌സന്‍ മുംബൈ നോട്ടമിടുന്നവരുടെ ലിസ്റ്റില്‍ മുന്‍നിരയിലുണ്ട്. കഴിഞ്ഞ ബിഗ് ബാഷ് ടി20 ലീഗില്‍ താരം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ബിഗ് ബാഷ് ലീഗിലെ പ്രകടനം ഓസ്‌ട്രേലിയയുടെ ടി20 ടീമിലും റിച്ചാര്‍ഡ്‌സന് ഇടം നേടിക്കൊടുത്തിരുന്നു.
ബിബിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റെടുത്തത് ഓസീസ് പേസറായിരുന്നു. പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ടീമിനായി 29 വിക്കറ്റുകള്‍ റിച്ചാര്‍ഡ്‌സന്‍ പിഴുതിരുന്നു. റിച്ചാര്‍ഡ്‌സനെക്കൂടാതെ ജാസണ്‍ ബെറന്‍ഡോര്‍ഫ്, റിലെ മെറെഡിത്ത് തുടങ്ങിയ പേസര്‍മാരെയും മുംബൈ ലക്ഷ്യമിടുന്നുണ്ട്.

മുംബൈയുടെ ഫസ്റ്റ് ഇലവന്‍
രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, (ഒരു വിദേശ ഫാസ്റ്റ് ബൗളര്‍).
ലക്ഷ്യമിടുന്ന താരങ്ങള്‍- ജൈ റിച്ചാര്‍ഡ്‌സന്‍, റിലെ മെറെഡിത്ത്, ജാസണ്‍ ബെറന്‍ഡോര്‍ഫ്, കൈല്‍ ജാമിസണ്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.
ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം