Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്റെ ജയം റദ്ദാക്കുമോ? നായിബിന്റെ 'പരിക്ക് അഭിനയം' വിവാദത്തില്‍

ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തതോടെ സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുത്തിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ഒരു ഐസിസി ലോകകപ്പ് ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ കളിയില്‍ ഓസ്‌ട്രേലിയയെ തറപറ്റിച്ച അഫ്ഗാന്‍ ബംഗ്ലാദേശിനേയും മുട്ടുകുത്തിക്കും എന്ന് പലരും കണക്കുകൂട്ടിയിരുന്നു.

അതിനെ ശരിവെക്കുന്ന പ്രകടനമാണ് അഫ്ഗാന്‍ താരങ്ങള്‍ കളിക്കളത്തില്‍ പുറത്തെടുത്തത്. ബംഗ്ലാദേശിന് മുന്നില്‍ ചെറിയ ടോട്ടലെ വെക്കാന്‍ സാധിച്ചുള്ളൂവെങ്കിലും ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് അഫ്ഗാന് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖും ക്യാപ്റ്റന്‍ റാഷിദ് ഖാനുമാണ് അഫ്ഗാന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.

T20 World Cup 2024

അതിനിടെ ബംഗ്ലാദേശിന്റെ ബാറ്റിംഗിനിടെ അഫ്ഗാന്‍ താരം ഗുല്‍ബാദിന്‍ നായിബ് പരിക്ക് അഭിനയിച്ചത് വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മത്സരം മഴ തടസപ്പെടുത്തിയേക്കും എന്ന ഘട്ടം വന്നപ്പോഴാണ് ഗുല്‍ബാദിന്‍ നായിബ് പേശീവലിവ് അഭിനയിച്ച് ഗ്രൗണ്ടില്‍ കിടന്നത്. ഈ സമയം മഴ പെയ്യുന്നുണ്ടായിരുന്നു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിന് പിന്നിലായിരുന്നു ബംഗ്ലാദേശ്.

ഇത് മനസിലാക്കിയ അഫ്ഗാന്‍ പരിശീലകന്‍ ജോനാഥന്‍ ട്രോട്ട് തന്റെ കളിക്കാര്‍ക്ക് മത്സരം മന്ദഗതിയിലാക്കാന്‍ പവലിയനില്‍ ഇരുന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗുല്‍ബാദിന്‍ നായിബ് പൊടുന്നനെ ഗ്രൗണ്ടില്‍ കിടന്നത്. താരത്തിന്റെ ഈ പ്രവൃത്തി സൈമണ്‍ ഡള്‍ ഉള്‍പ്പെടെയുള്ള കമന്റേറ്റര്‍മാരുടെ വിമര്‍ശനത്തിനിടയാക്കി.

കളിയില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമത്തില്‍ രോഷം പ്രകടിപ്പിച്ചു. ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ രംഗത്തെത്തി. അതിനിടെ കാര്യമറിയാതെ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ അതൃപ്തിയോടെ പരിക്കിനെക്കുറിച്ച് അന്വേഷിക്കാന്‍ നായിബിനെ സമീപിച്ചിരുന്നു. ടൂര്‍ണമെന്റിലെ സ്‌പോര്‍ട്‌സ് സ്പിരിറ്റിന്മേല്‍ ഈ സംഭവം നിഴല്‍ വീഴ്ത്തിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഡിഎല്‍എസ് സംവിധാനത്തില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമവും നൈബിന്റെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളും ക്രിക്കറ്റ് ഫീല്‍ഡിലെ ന്യായമായ കളിയെയും ധാര്‍മ്മിക പെരുമാറ്റത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. അതേസമയം ഈ സംഭവത്തില്‍ മാച്ച് ഒഫീഷ്യല്‍സ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതും നിര്‍ണായകമാണ്. എട്ട് റണ്‍സിനാണ് അഫ്ഗാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്.

ഒന്നാം ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 115 റണ്‍സെടുത്തത്. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ 17.5 ഓവറില്‍ 105 റണ്‍സെടുത്തപ്പോഴേക്കും ബംഗ്ലദേശ് പുറത്തായി. ഓപ്പണര്‍ ലിറ്റന്‍ ദാസ് മാത്രമാണ് ബംഗ്ലദേശ് നിരയില്‍ തിളങ്ങിയത്.

49 പന്തില്‍ 54 റണ്‍സെടുത്തു താരം പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 16.2 ഓവറിലാണ് ബംഗ്ലദേശ് സ്‌കോര്‍ ബോര്‍ഡ് 100 കടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+