പടിയിറങ്ങി കിംഗ്, കിരീട നേട്ടത്തിന് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി
ബാര്‍ബഡോസ്: വിരാട് കോലി ടി20 ലോകകപ്പില്‍ നിന്ന് വിരമിച്ചു. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വാങ്ങവെയാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്ക ജയിച്ചുവെന്ന് കരുതിയ മത്സരമാണ് പരാജയപ്പെട്ടത്. കലാശപ്പേരില്‍ 59 പന്തില്‍ 76 റണ്‍സടിച്ച് വിരാട് കോലി ടോപ് സ്കോററായിരുന്നു.
പതിവ് പോലെയായിരുന്നില്ല കോലിയുടെ പ്രകടനം. വളരെ പതിയെയായിരുന്നു കോലി സ്കോര്‍ മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചാണ് കോലി ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. അതേസമയം ജയത്തിന് പിന്നാലെ വളരെ വൈകാരികമായിട്ടാണ് കോലി പ്രതികരിച്ചത്. പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറുന്നുവെന്ന് കോലി പ്രഖ്യാപിക്കുകയായിരുന്നു.

2024ലെ ടി20 ലോകകപ്പ് കഴിഞ്ഞാല്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നത് പരസ്യമായ രഹസ്യമാണ്. ഫൈനലിലെ ഫലം എന്തു തന്നെയായിരുന്നാലും താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നുവെന്നും കോലി പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ഐസിസി കിരീടം നേടാന്‍ രോഹിത് ശര്‍മ അര്‍ഹനായിരുന്നുവെന്ന് താരം വ്യക്തമാക്കി.
ഇത് എന്റെ അവസാന ടി20 ലോകകപ്പാണ്. ഇതാണ് ഞങ്ങള്‍ക്ക് കൃത്യമായി പറഞ്ഞാല്‍ നേടേണ്ടിയിരുന്നത്. ഒരു നാള് നിങ്ങള്‍ വിചാരിക്കും റണ്‍സൊന്നും കിട്ടുന്നില്ലല്ലോ എന്ന്, പക്ഷേ ആ സമയത്തായിരിക്കും ഇതുപോലുള്ള കിരീടം നേട്ടങ്ങള്‍ സംഭവിക്കുക. ദൈവം മഹാനാണ്. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന സാഹചര്യമായിരുന്നു.
ഇന്ത്യക്കായി ഞാന്‍ കളിക്കുന്ന അവസാന ടി20 മത്സരമാണിത്. ഞങ്ങള്‍ക്ക് കപ്പ് നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇത് എല്ലാവര്ക്കും അറിയാവുന്ന രഹസ്യമാണ്. ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ ഒന്ന് പ്രഖ്യാപിക്കില്ല എന്നത് തെറ്റായ കാര്യമാണ്. ഇന്ത്യ തോറ്റാലും വിരമിക്കുമായിരുന്നു.
അടുത്ത തലമുറയ്ക്ക് ടി20 മത്സരത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമാണിത്. ഒരുപാട് കാലമായി ഞങ്ങള്‍ ഇങ്ങനെ ഒരു കിരീടത്തിനായി കാത്തിരിക്കുകയായിരുന്നു. ഐസിസി കിരീടത്തിന് വേണ്ടിയുള്ള ആ കാത്തിരിപ്പാണ് സഫലമായത്. രോഹിത് ശര്‍മയെ പോലൊരു താരം 9 ടി20 ലോകകപ്പ് കളിച്ചു. ഇതെന്റെ ആറാമത്തേതാണ്. രോഹിത് എന്തുകൊണ്ടും കിരീടം അര്‍ഹിക്കുന്നുണ്ടെന്നും കോലി പറഞ്ഞു.
അതേസമയം ടി20യില്‍ രണ്ടാമത്തെ ഉയര്‍ന്ന റണ്വേട്ടക്കാരനായിട്ടാണ് കോലി കരിയര്‍ അവസാനിപ്പിക്കുന്നത്. 4188 റണ്‍സാണ് കോലിക്കുള്ളത്. രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഈ ടൂര്‍ണമെന്റിലാണ് രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ടി20 ലോകകപ്പ് കിരീട നേട്ടമാണിത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications