രോഹിത്താണോ കോലിയാണോ ക്യാപ്റ്റന്‍, ഓസീസിനെതിരെ ഫീല്‍ഡൊരുക്കി കോലി; വീഡിയോ വൈറല്‍
ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏറ്റവും മികച്ച വിജയമായിരുന്നു കഴിഞ്ഞ ഓസ്ട്രേലിയക്കെതിരെ നേടിയത്. മത്സരത്തില്‍ രോഹിത് ശര്‍മ മികവുറ്റ ബാറ്റിംഗ് കൊണ്ട് തിളങ്ങിയിരുന്നു. എന്നാല്‍ അത്ഭുതകരമായ മറ്റൊരു കാര്യം കൂടി മത്സരത്തില്‍ സംഭവിച്ചിരുന്നു. അത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
കോലി മത്സരത്തില്‍ കുറച്ച് നേരത്തേക്ക് ക്യാപ്റ്റനായതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചുകാലമായി കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ട്. ഐപിഎല്ലിലും താരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിക്കുന്നില്ല. അതുകൊണ്ട് ഒരിക്കലെങ്കിലും കോലി ക്യാപ്റ്റന്‍സിയിലേക്ക് തിരിച്ചുവരാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു.

അതേസമയം കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞെങ്കിലും താരത്തില്‍ നിന്ന് രോഹിത് ചില നിര്‍ദേശങ്ങള്‍ തേടാറുമുണ്ട്. ആര്‍സിബിയിലും അത്തരം കാര്യങ്ങള്‍ ഇടയ്ക്ക് സംഭവിക്കാറുണ്ട്. ഓസീസിനെതിരെ അതുകൊണ്ട് തന്നെ കോലി ഫീല്ഡൊരുക്കുന്നതാണ് കണ്ടത്. രോഹിത് ശര്‍മ ഈ സമയം ആ തീരുമാനം വേണ്ടെന്ന് പറയുന്നേയില്ല.
പ്രധാന കാരണം രോഹിത് മനസ്സില്‍ കണ്ട അതേ ഫീല്‍ഡിംഗ് തന്നെയാണ് കോലിയും ഒരുക്കിയത്. അതുകൊണ്ട് മാറ്റേണ്ട ആവശ്യമില്ലായിരുന്നു. കോലിയും രോഹിത്തും ഒരേസമയം ഫീല്‍ഡറോട് മുന്നോട്ട് കയറി വരാന്‍ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒരേ ഫ്രെയിമില്‍ കോലിയും രോഹിത്തും നില്ക്കുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്.
ആരാധകര്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്. മത്സരത്തില്‍ ഇത്തരം ഫീല്‍ഡിംഗ്-ബൗളിംഗ് മാറ്റങ്ങളാണ് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നത്. 24 റണ്‍സിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്താനും ഇത് ഇന്ത്യയെ സഹായിച്ചു. അതേസമയം ഇന്ത്യ വിജയിക്കുക മാത്രമല്ല ചെയ്തത്. ഓസ്ട്രേലിയയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുക കൂടിയാണ് ചെയ്തത്.
കാരണം അഫ്ഗാനിസ്ഥാന് ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെ സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന് രണ്ട് ജയം സ്വന്തമാക്കിയപ്പോള്‍ ഓസീസിന് ആകെ ഒരു മത്സരമാണ് ജയിക്കാന്‍ സാധിച്ചത്. ഓസീസിനെ നേരത്തെ അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തിയിരുന്നു.
അതേസമയം ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാനും ഇതോടെ സാധിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഓസ്ട്രേലിയക്കെതിരെ രോഹിത് 41 പന്തില്‍ 91 റണ്‍സടിച്ചാണ് പുറത്തായത്. മത്സരത്തില്‍ ട്രാവിസ് ഹെഡ് ഒരിക്കല്‍ കൂടി ഇന്ത്യയെ ഞെട്ടിച്ചിരുന്നു. വിജയത്തിലേക്ക് നീങ്ങികൊണ്ടിരുന്ന ടീം തകര്‍ച്ച നേരിടുകയായിരുന്നു.
43 പന്തില്‍ ഹെഡ് 76 റണ്‍സടിച്ചു. എന്നാല്‍ സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മത്സരം തിരിച്ചുപിടിച്ചത്. കുല്‍ദീപ് യാദവ് നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍ നാലോവറില്‍ 21 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റുമെടുത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications