എസിയിലിരുന്ന് കളി കാണൂ, ടിക്കറ്റ് ചോദിച്ച് വിളിക്കുന്നരോട് സൂര്യകുമാറിന്റെ അഭ്യര്‍ത്ഥന
അഹമ്മദാബാദ്: ഇന്ത്യ പാകിസ്താന്‍ മത്സരം സ്റ്റേഡിയത്തില്‍ ഇരുന്ന് കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. പക്ഷേ എന്ത് ചെയ്യാനാണ്. ടിക്കറ്റുകള്‍ ഒട്ടും ലഭ്യമല്ലാത്ത സാഹചര്യമാണ്. പലപ്പോഴും കാണികള്‍ ബന്ധുക്കളോ, സുഹൃത്തുക്കളോ ആയ ക്രിക്കറ്റ് താരങ്ങളെയാണ് ഇതിന് ബുദ്ധിമുട്ടിക്കാറുള്ളത്. അത് വലിയ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. ഇപ്പോഴിതാ സൂര്യകുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്.
ടിക്കറ്റ് ആവശ്യപ്പെടുന്നവരോടായിരുന്നു സൂര്യകുമാറിന്റെ മറുപടി. വീട്ടില്‍ നല്ലൊരു ടിവിയില്‍ ല്ലൊവര്‍ക്കുമൊപ്പമിരുന്ന് കളി കാണാം. അതല്ലെങ്കില്‍ എസിയിലിരുന്ന് കളിക്കാം. അല്ലാ ടിക്കറ്റ് ചോദിച്ച് വിളിക്കരുതെന്നുമായിരു സൂര്യകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ക്കായി നിരവധി പേര്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലൂടെ സന്ദേശമയച്ചും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് സൂര്യകുമാര്‍ ഇതിലൂടെ അറിയിച്ചിരിക്കുന്നത്.

നേരത്തെ വിരാട് കോലിയും ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു. ലോകകപ്പ് നടക്കാന്‍ പോവുയാണ്. എല്ലാ സുഹൃത്തുക്കളോടും ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്, ദയവ് ചെയ്ത് ലോകകപ്പിന്റെ ടിക്കറ്റുകള്‍ ലഭ്യമാക്കി തരാന്‍ എന്നോട് അഭ്യര്‍ത്ഥിക്കരുത്. ദയവായി വീട്ടില്‍ ഇരുന്ന് മത്സരങ്ങള്‍ ആസ്വദിക്കൂ എന്നും കോലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇതിന് അനുഷ്‌ക ശര്‍മ രസകരമായ ഒരു കമന്റും നല്‍കിയിരുന്നു. നിങ്ങളുടെ മെസേജുകള്‍ക്ക് മറുപടി ലഭിച്ചില്ലെങ്കില്‍, എന്നെ വിളിച്ച് സഹായം ചോദിക്കരുതെന്നായിരുന്നു അനുഷ്‌കയുടെ കമന്റ്.
നേരത്തെ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും ടിക്കറ്റിനായി നിരവധി പേര്‍ ടീമംഗങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അതേസമയം ഇന്ത്യ പാകിസ്താന്‍ മത്സരം തുടങ്ങാനിരിക്കെ മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ്. പാകിസ്താന്‍ നിരയില്‍ ഒരു താരം ഇന്ത്യക്ക് വിചാരിച്ചതിലും വലിയ ഭീഷണിയാവുമെന്നും ശാസ്ത്രി പ്രവചിക്കുന്നു.
പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെയാണ് സൂക്ഷിക്കേണ്ടത്. ഇന്ത്യ-പാക് മത്സര ഫലത്തെ തന്നെ സ്വാധീനിക്കുന്നതായിരിക്കും അഫ്രീദിയുടെ ബൗളിംഗ് എന്ന് രവി ശാസ്ത്രി പറയുന്നു. ഇന്ത്യ ഏറ്റവും അപകടകാരിയായി കാണേണ്ടതും താരത്തെയാണെന്ന് രവി ശാസ്ത്രി പറഞ്ഞു.ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കെതിരെ ഷഹീന്‍ അഫ്രീദിയുടെ പ്രകടനം ഏറെ പ്രാധാന്യമുള്ളതാണ്. വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും ആ പോരാട്ടം. ആരാണ് ഇതില്‍ ജയിക്കുകയെന്ന് പറയാനാവില്ല.
ആര് ജയിച്ചാലും മത്സരത്തില്‍ അവരായിരിക്കും ആധിപത്യം പുലര്‍ത്തുക. ഷഹീനിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച് നിന്നാല്‍ അവര്‍ മത്സരത്തെ നിയന്ത്രിക്കും. അതുപോലെ ഷഹീന്‍ ഇവരെ പുറത്താക്കിയാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ മൊത്തത്തില്‍ അവനായിരിക്കും പ്രതിരോധത്തിലാക്കുകയെന്നും രവി ശാസ്ത്രി പറഞ്ഞു. നേരത്തെ ടി20 ലോകകപ്പില്‍ അഫ്രീദിയായിരുന്നു ഇന്ത്യന്‍ നിരയെ തകര്‍ത്തത്. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയായിരിക്കും ഏറ്റവും അപകടകാരിയെന്നും ശാസ്ത്രി വ്യക്താക്കി.












Click it and Unblock the Notifications