ഹര്‍ദിക്ക് ഇംഗ്ലണ്ടിനെതിരെ കളിക്കില്ല, 2019 ആവര്‍ത്തിക്കുമോ? പകരം കളിക്കാന്‍ എത്തുന്നത് ആ താരം
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തിനാണ് ലോകകപ്പില്‍ ഇന്ത്യ ഒരുങ്ങുന്നത്. എന്നാല്‍ വളരെ മോശം വാര്‍ത്തയാണ് ഇപ്പോള്‍ ടീമിനെ തേടി എത്തിയിരിക്കുന്നത്. ഹര്‍ദിക് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കില്ലെന്നാണ് ടീം അറിയിച്ചിരിക്കുന്നത്. ഇനിയും വിശ്രമം താരത്തിന് വേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹര്‍ദിക്കിന്റെ പരിക്ക് ഗുരുതരമാണെന്നാണ് കണ്ടെത്തല്‍.
നേരത്തെ ടീമിനൊപ്പം ധരംശാലയിലേക്ക് ഹര്‍ദിക് പോയിരുന്നില്ല. ന്യൂസിലന്റിനെതിരെ കളിക്കാതിരുന്നത് കൊണ്ടായിരുന്നു ഇത്. ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് ഹര്‍ദിക് ടീമിനൊപ്പം ചേരുമെന്നായിരുന്നു ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. എന്നാല്‍ ഇനിയും ഒന്നിലേറെ മത്സരങ്ങള്‍ താരം കളിക്കാതിരിക്കാം എന്നാണ് സൂചന. എന്‍സിഎയുടെ നിരീക്ഷണത്തിലാണ് ഹര്‍ദിക് എന്നാണ് സൂചന.

അതേസമയം ഹര്‍ദിക് കളിക്കാതിരുന്നാല്‍ പകരം സൂര്യകുമാര്‍ യാദവ് തന്നെ കൡക്കാനിറങ്ങും. ടീം ലൈനപ്പില്‍ മറ്റ് മാറ്റങ്ങള്‍ ചിലപ്പോള്‍ വരാന്‍ സാധ്യതയുണ്ട്. കാരണം ലഖ്‌നൗവിലെ ഏകന സ്‌റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നതാണ്. ഐപിഎല്‍ മത്സരങ്ങള്‍ ഇതിന് തെളിവാണ്. ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ വെച്ചായിരിക്കും കളിക്കുക.
മുഹമ്മദ് സിറാജ് അങ്ങനെ വരുമ്പോള്‍ പുറത്തിരിക്കാനാണ് സാധ്യത. കാരണം അത്ര നല്ല പ്രകടനമല്ല സിറാജില്‍നിന്ന് ലഭിക്കുന്നത്. മുഹമ്മദ് ഷമിയും, ജസ്പ്രീത് ബുംറയും പ്രധാന പേസറായി കളിക്കാനാണ് സാധ്യത. മുഹമ്മദ് സിറാജ് അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളാണ് ആകെ വീഴ്ത്തിയത്. ഒരു മത്സരം മാത്രം കളിച്ച ഷമി അഞ്ച് വിക്കറ്റെടുത്ത് കഴിഞ്ഞു. അതുകൊണ്ട് സിറാജിനെ പുറത്തിരുത്തുമോ എന്നാണ് ചോദ്യം. പ
ക്ഷേ ഇന്ത്യക്ക് ഒരു അധികം ബൗളര്‍ കളിക്കാനില്ല. ഹര്‍ദിക്കിന് പരിക്കായത് കാരണം ആറാം ബൗളറില്ല എന്ന കര്യം ഇന്ത്യയെ അലട്ടുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും, നെതര്‍ലന്റ്‌സിനുമെതിരെയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ ടീമിലേക്ക് ഹര്‍ദിക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുന്നു. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് പാണ്ഡ്യ ഉള്ളതെന്നും ഇവര്‍ പറയുന്നു.
ശ്രീലങ്കയ്ക്കെതിരെ മുംബൈയില്‍ ഇന്ത്യക്ക് മത്സരമുണ്ട്. അതിന് ശേഷം നവംബര്‍ അഞ്ചിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുന്നത്. ഇന്ത്യ ആദ്യ അഞ്ച് മത്സരവും ജയിച്ച്, സെമി ഏകദേശം ഉറപ്പിച്ചതാണ്. രണ്ട് മത്സരം കൂടി ജയിച്ചാല്‍ ഉറപ്പായും ഇന്ത്യക്ക് സെമിയിലെത്താം. അതുകൊണ്ട് ഹര്‍ദിക്കിന് വിശ്രമം അനുവദിക്കാമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായി തിരിച്ചുവരാന്‍ ഇത് പാണ്ഡ്യയെ സഹായിക്കും.
പക്ഷേ ഇന്ത്യ സമാനമായ അവസ്ഥയിലായിരുന്നു 2019ലും. മത്സരങ്ങളെല്ലാം ജയിച്ച് വന്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സമയത്താണ് ഇംഗ്ലണ്ടിനെ ഇന്ത്യ നേരിട്ടത്. മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. അന്ന് രോഹിത് ശര്‍മ സെഞ്ച്വറി നേടിയിരുന്നു. വിരാട് കോലിയും തിളങ്ങിയിരുന്നു. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ(45) കളിച്ച ഇന്നിംഗ്‌സാണ് വന്‍ തോല്‍വിയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ഇത്തവണ ഹര്‍ദിക് ഇല്ലാത്തത് കൊണ്ട് ഇന്ത്യ കൂടുതല്‍ വലിയ തോല്‍വി വഴങ്ങുമോ എന്ന ആശങ്കയുമുണ്ട്.












Click it and Unblock the Notifications